ഏ​ക സി​വി​ൽ കോ​ഡ്; സെമിനാറില്‍ കോൺഗ്രസിനെ ക്ഷണിക്കില്ല, സിപിഐ പങ്കെടുക്കുമെന്ന് എം.വി. ഗോവിന്ദന്‍


കോ​ഴി​ക്കോ​ട്: ഏ​ക സി​വി​ൽ കോ​ഡി​നെ​തി​രേ സി​പി​എം സം​ഘ​ടി​പ്പി​ക്കു​ന്ന സെ​മി​നാ​റി​ലേ​ക്ക് കോ​ൺ​ഗ്ര​സി​നെ ക്ഷ​ണി​ക്കി​ല്ലെ​ന്നും സെ​മി​നാ​റി​ൽ സി​പി​ഐ പ​ങ്കെ​ടു​ക്കു​മെ​ന്നും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ.

ഏ​ക സി​വി​ൽ കോ​ഡി​നെ​തി​രേ കോ​ൺ​ഗ്ര​സ്‌ കൃ​ത്യ​മാ​യ നി​ല​പാ​ട് പ​റ​യ​ട്ടെ.ഇ​പ്പോ​ഴും വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ കോ​ൺ​ഗ്ര​സി​ന് വ്യ​ത്യ​സ്ത അ​ഭി​പ്രാ​യ​ങ്ങ​ളാ​ണ്.

കോ​ൺ​ഗ്ര​സ് ജ​ന​സ​ദ​സ് ന​ട​ത്തു​ന്ന​ത് കേ​ര​ള​ത്തി​ലാ​ണ്. ഏ​ക സി​വി​ൽ കോ​ഡി​നെ​തി​രേ എ​ന്തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള നീ​ക്കം ന​ട​ത്താ​ൻ അ​വ​രു​ടെ അ​ഖി​ലേ​ന്ത്യാ നേ​തൃ​ത്വം ത​യാ​റു​ണ്ടോ.

ജ​മാ​അ​ത്ത് ഇ​സ് ലാ​മി​യും കോ​ൺ​ഗ്ര​സും ചേ​ർ​ന്ന് ഐ​ക്യ പ്ര​സ്ഥാ​നം ന​ട​ത്തു​ക​യാ​ണെ​ന്നും ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.

Related posts

Leave a Comment