‌അ​വി​വാ​ഹി​ത നാ​ലു​മാ​സം ഗ​ർ​ഭി​ണി​; ഗ​ർ​ച്ഛി​ദ്രം ന​ട​ത്തു​ന്ന​തി​നി​ടെ അ​വ​യ​വ​ങ്ങ​ൾ ത​ക​രാ​റി​ലാ​യി; 19കാ​രി​ക്ക് ദാ​രു​ണാ​ന്ത്യം


ഹി​സാ​ർ:  ഗ​ർ​ഭ​ച്ഛി​ദ്രം ന​ട​ത്തു​ന്ന​തി​നി​ടെ അവയവങ്ങൾ തകരാറിലായി പെ​ൺ​കു​ട്ടി മ​രി​ച്ചു. ഹ​രി​യാ​ന​യിലെ ഹി​സാ​ർ ജി​ല്ല​യി​ലാ​ണ് സം​ഭ​വം. 19കാ​രി​യാ​ണ് മ​രി​ച്ച​ത്.

ഹി​സാ​ർ ജി​ല്ല​യി​ലെ അ​ഗ്രോ​ഹ​യി​ലെ മ​ഹാ​രാ​ജ അ​ഗ്ര​സെ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാണ് കു​ട്ടി മ​രി​ച്ച​ത്.

പെ​ൺ​കു​ട്ടി​യു​ടെ കു​ട​ൽ പു​റ​ത്തേ​ക്ക് വ​രു​ന്നു​ണ്ടാ​യി​രു​ന്നു​വെ​ന്നും കി​ഡ്നി​ക്ക് ത​ക​രാ​റു​ണ്ടാ​രു​ന്നു​വെ​ന്നും ഗ​ർ​ഭ​പാ​ത്ര​ത്തി​ൽ മു​റി​വു​ക​ളു​ണ്ടാ​യി​രു​ന്നു​വെ​ന്നും മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

വെ​ന്‍റി​ലേ​റ്റ​റി​ലാ​യി​രു​ന്നു യു​വ​തി ഒ​ന്നി​ല​ധി​കം അ​വ​യ​വ​ങ്ങ​ൾ ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ർ​ന്നാ​ണ് മ​രി​ച്ച​ത്.അ​വി​വാ​ഹി​ത​യാ​യി​രു​ന്ന പെ​ൺ​കു​ട്ടി നാ​ലു​മാ​സം ഗ​ർ​ഭി​ണി​യാ​യി​രു​ന്നു.

മാ​ർ​ച്ച് 14 നാ​ണ് പെ​ൺ​കു‌​ട്ടി​യെ ബ​ന്ധു​ക്ക​ൾ ഗ​ർ​ഭ​ച്ഛി​ദ്ര​ത്തി​നാ​യി ഒ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. എ​ന്നാ​ൽ കു​ട്ടി​യെ ആ​രോ​ഗ്യാ​വ​സ്ഥ ഗു​രു​ത​ര​മാ​യ​തി​നെ തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment