ഉ​ന്നാ​വോ പെ​ൺ​കു​ട്ടി​ക്കും കു​ടും​ബ​ത്തി​നും ഡ​ൽ​ഹി​യി​ൽ താ​മ​സ​മൊ​രു​ക്ക​ണ​മെ​ന്ന് കോ​ട​തി

ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി എം​എ​ൽ​എ​യാ​യി​രു​ന്ന കു​ൽ​ദീ​പ് സെ​ൻ​ഗാ​റി​നെ​തി​രെ ലൈം​ഗീ​ക പീ​ഡ​ന പ​രാ​തി ന​ൽ​കി​യ പെ​ൺ​കു​ട്ടി​ക്കും കു​ടും​ബ​ത്തി​നും ഡ​ൽ​ഹി​യി​ൽ താ​മ​സ​സൗ​ക​ര്യം ഒ​രു​ക്കാ​ൻ കോ​ട​തി നി​ർ​ദേ​ശം. ഡ​ൽ​ഹി കോ​ട​തി​യാ​ണ് നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

സ്വ​ന്തം സം​സ്ഥാ​ന​ത്ത് താ​മ​സി​ക്കാ​ൻ പെ​ൺ​കു​ട്ടി​ക്കും കു​ടും​ബ​ത്തി​നും ഭ​യ​മാ​യ​തി​നാ​ൽ ഡ​ൽ​ഹി​യി​ൽ സൗ​ക​ര്യ​മൊ​രു​ക്ക​ണ​മെ​ന്ന് യു​പി സ​ർ​ക്കാ​ർ കോ​ട​തി​യെ അ​റി​യി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി.

ബു​ധ​നാ​ഴ്ച എ​യിം​സി​ൽ‌​നി​ന്നും ഡി​സ്ചാ​ർ​ജ് ചെ​യ്യ​പ്പെ​ടു​ന്ന പെ​ൺ​കു​ട്ടി​ക്കും കു​ടും​ബാം​ഗ​ങ്ങ​ളാ​യ അ​മ്മ, ര​ണ്ട് സ​ഹോ​ദ​രി​മാ​ർ, സ​ഹോ​ദ​ര​ൻ എ​ന്നി​വ​ർ​ക്കും താ​ൽ​ക്കാ​ലി​ക​മാ​യി എ​യിം​സി​ലെ ജ​യ​പ്ര​കാ​ശ് നാ​രാ​യ​ണ​ൻ സെ​ന്‍റ​റി​ലെ ഹോ​സ്റ്റ​ലി​ൽ താ​മ​സം ഒ​രു​ക്ക​ണ​മെ​ന്നാ​ണ് ജി​ല്ലാ ജ​ഡ്ജി ധ​ർ​മേ​ശ് ശ​ർ​മ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.

ഉ​ന്നാ​വോ​യി​ൽ പെ​ണ്‍​കു​ട്ടി പീ​ഡ​ന​ത്തി​നി​ര​യാ​യ കേ​സി​ൽ ബി​ജെ​പി എം​എ​ൽ​എ ആ​യി​രു​ന്ന കു​ൽ​ദീ​പ് സിം​ഗ് സെ​ൻ​ഗാ​ർ ഒ​ന്നാം പ്ര​തി​യാ​ണ്.

മാ​ന​ഭം​ഗ ക്കേ​സി​ൽ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യു​പി മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​നു മു​ന്നി​ൽ പ്ര​തി​ഷേ​ധം ന​ട​ത്തി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് റാ​യ്ബ​റേ​ലി​യി​ൽ വ​ച്ച് പെ​ണ്‍​കു ട്ടി​യും കു​ടും​ബ​വും അ​ഭി​ഭാ​ഷ​ക​നും സ​ഞ്ച​രി​ച്ച കാ​ർ ദു​രൂ​ഹ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്.

അ​പ​ക​ട​ത്തി​ൽ പെ​ണ്‍​കു​ട്ടി​യു​ടെ ര​ണ്ടു ബ​ന്ധു​ക്ക​ൾ കൊ​ല്ല​പ്പെ​ടു​ക​യും പെ​ണ്‍​കു​ട്ടി​ക്കും അ​ഭി​ഭാ​ഷ​ക​നും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യു​മാ​യി​രു​ന്നു.

Related posts