വോ​ട്ട​ർ​മാ​രു​ടെ പേ​രു വെ​ട്ടു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടിയെടുക്കുമെന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ

തി​രു​വ​ന​ന്ത​പു​രം: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ഖ്യാ​പി​ച്ച ശേ​ഷം വോ​ട്ട​ർ​മാ​രു​ടെ പേ​രു​ക​ൾ വെ​ട്ടി​മാ​റ്റു​ന്ന​ത് അ​ട​ക്കം പ​ക്ഷ​പാ​ത​പ​ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നു മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​ർ ടി​ക്കാ​റാം മീ​ണ. വ​ട്ടി​യൂ​ർ​ക്കാ​വി​ൽ അ​ട​ക്കം ഇ​ത്ത​രം ക്ര​മ​ക്കേ​ട് ന​ട​ന്നു​വെ​ന്ന പ​രാ​തി ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും ഇ​ക്കാ​ര്യ​ങ്ങ​ൾ അ​ന്വേ​ഷി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട ജി​ല്ലാ ക​ള​ക്ട​ർ​മാ​രോ​ടു നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ടെ​ന്നും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്കു മ​റു​പ​ടി​യാ​യി അ​ദ്ദേ​ഹം അ​റി​യി​ച്ചു.

സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു രാ​ഷ്ട്രീ​യം കാ​ണും. എ​ന്നാ​ൽ, തെ​ര​ഞ്ഞെ​ടു​പ്പു സ​മ​യ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു രാ​ഷ്ട്രീ​യം പാ​ടി​ല്ല. വ​ട്ടി​യൂ​ർ​ക്കാ​വ് മ​ണ്ഡ​ല​ത്തി​ൽ ബി​ജെ​പി​യു​ടെ​യും മ​റ്റി​ട​ങ്ങ​ളി​ൽ മ​റ്റു രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളു​ടെ​യും പ​രാ​തി ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും ടി​ക്കാ​റാം മീ​ണ അ​റി​യി​ച്ചു. ഒ​രു ബൂ​ത്തി​ൽ നി​ന്ന് 25 മു​ത​ൽ 40 വ​രെ വോ​ട്ട​ർ​മാ​രെ ഒ​ഴി​വാ​ക്കി​യ​താ​യി ചൂ​ണ്ടി​ക്കാ​ട്ടി ബി​ജെ​പി വ​ട്ടി​യൂ​ർ​ക്കാ​വ് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​സ്. ജ​യ​ച​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണു പ​രാ​തി ന​ൽ​കി​യ​ത്.

Related posts