റോ​ഡി​ന് സ്ഥ​ലം വി​ട്ടു​ന​ൽകിയില്ല; നീ​ലേ​ശ്വ​ര​ത്ത് വ​യോ​ധി​ക​യ്ക്ക് സി​പി​എ​മ്മി​ന്‍റെ ഊ​രു​വി​ല​ക്ക്; തേ​ങ്ങ​യി​ടീ​ലും ത‌​ട​ഞ്ഞു

നീ​ലേ​ശ്വ​രം: പാ​ർ​ട്ടി താ​ത്പ​ര്യ​പ്പെ​ട്ട് ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി​യി​ലെ റോ​ഡി​ന് സ്ഥ​ലം വി​ട്ടു​ന​ല്കാ​ത്ത​തി​ന്‍റെ പേ​രി​ൽ വ​യോ​ധി​ക​യ്ക്ക് സി​പി​എ​മ്മി​ന്‍റെ ഊ​രു​വി​ല​ക്കെ​ന്ന് പ​രാ​തി. നീ​ലേ​ശ്വ​രം പാ​ലാ​യി​യി​ലെ എം.​കെ.​ രാ​ധ (70) ​യ്ക്കാ​ണ് ഒ​റ്റ​പ്പെ​ടു​ത്ത​ലും ഭീ​ഷ​ണി​യും നേ​രി​ടേ​ണ്ടി​വ​രു​ന്ന​ത്. ഇ​വ​രു​ടെ പ​റ​മ്പി​ലെ തേ​ങ്ങ​യി​ടു​ന്ന​തി​നാ​യി ക​ഴി​ഞ്ഞ​ദി​വ​സം മ​റ്റൊ​രു സ്ഥ​ല​ത്തു​നി​ന്നും എ​ത്തി​ച്ച തൊ​ഴി​ലാ​ളി​യെ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ഭീ​ഷ​ണി​പ്പെ​ടു​ത്തി തി​രി​ച്ച​യ​ച്ച സം​ഭ​വം വി​വാ​ദ​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ്.

തെ​ങ്ങി​ൽ ക​യ​റാ​നെ​ത്തി​യ തൊ​ഴി​ലാ​ളി​യെ സ്ഥ​ല​ത്തെ ആ​റ് സ​ജീ​വ സി​പി​എം പ്ര​വ​ർ​ത്ത​ക​ര​ട​ങ്ങു​ന്ന സം​ഘം ത​ട​യു​ക​യും ക​ത്തി പി​ടി​ച്ചു​വാ​ങ്ങു​ക​യു​മാ​യി​രു​ന്നു.​ സം​ഭ​വ​വു​മാ‍​യി ബ​ന്ധ​പ്പെ​ട്ട് രാ​ധ കാ​ഞ്ഞ​ങ്ങാ​ട് ഡി​വൈ​എ​സ്പി​ക്ക് പ​രാ​തി ന​ല്കി​യി​ട്ടു​ണ്ട്. ഏ​താ​നും വ​ർ​ഷം മു​മ്പ് ന​ട​പ്പാ​ക്കി​യ പാ​ലാ​യി റ​ഗു​ലേ​റ്റ​ർ കം ​ബ്രി​ഡ്ജ് പ​ദ്ധ​തി​യു​ടെ അ​നു​ബ​ന്ധ റോ​ഡ് നി​ർ​മി​ക്കു​ന്ന​തി​നാ​യി രാ​ധ​യു​ടെ പു​ര​യി​ട​ത്തി​ൽനി​ന്നു സ്ഥ​ലം ഏ​റ്റെ​ടു​ക്കാ​ൻ രൂ​പ​രേ​ഖ ത​യാ​റാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ, രാ​ധ സ്ഥ​ലം വി​ട്ടു​ന​ല്കാ​ൻ വി​സ​മ്മ​തി​ക്കു​ക​യും കോ​ട​തി​യെ സ​മീ​പി​ക്കു​ക​യു​മാ​യി​രു​ന്നു. പി​ന്നീ​ട് മ​റ്റു വ​ഴി​യി​ലൂ​ടെ റ​ഗു​ലേ​റ്റ​ർ കം ​ബ്രി​ഡ്ജും റോ​ഡും ന​ട​പ്പാ​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ, ഇ​തി​ന്‍റെ വി​രോ​ധം തീ​ർ​ക്കാ​ൻ വ​ർ​ഷ​ങ്ങ​ളാ​യി രാ​ധ​യെ​യും കു​ടും​ബ​ത്തെയും ഒ​റ്റ​പ്പെ​ടു​ത്തു​ക​യാ​ണെ​ന്നാ​ണ് ആ​രോ​പ​ണം. 

ഒ​രു കാ​ര്യ​ത്തി​ലും ഈ ​കു​ടും​ബ​വു​മാ​യി സ​ഹ​ക​രി​ക്ക​രു​തെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് അ​പ്ര​ഖ്യാ​പി​ത വി​ല​ക്കു​ണ്ട്. പ​റ​മ്പി​ലെ കാ​ർ​ഷി​ക ജോ​ലി​ക​ൾ പോ​ലും ചെ​യ്യാ​നാ​കാ​തെ കാ​ടു​പി​ടി​ച്ച നി​ല​യി​ലാ​ണ്. വീ​ട്ടാ​വ​ശ്യ​ത്തി​ന് സ്വ​ന്തം പ​റ​മ്പി​ലെ തേ​ങ്ങപോ​ലും പ​റി​ച്ചെ​ടു​ക്കാ​നാ​വാ​ത്ത നി​ല​യാ​യ​തോ​ടെ​യാ​ണ് അ​ഞ്ച് കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള സ്ഥ​ല​ത്തു​നി​ന്ന് തെ​ങ്ങു​ക​യ​റ്റ​ക്കാ​ര​നെ കൊ​ണ്ടു​വ​ന്ന​തെ​ന്ന് രാ​ധ പ​റ​യു​ന്നു. എ​ന്നാ​ൽ, അ​തും പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രെ​ത്തി ത​ട​യു​ക​യാ​യി​രു​ന്നു.

അതേസമയം, സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത​ക​ൾ വ​സ്തു​താ​വി​രു​ദ്ധ​മാ​ണെ​ന്ന് സി​പി​എം പാ​ലാ​യി ഈ​സ്റ്റ് ലോ​ക്ക​ൽ സെ​ക്ര​ട്ട​റി പി. ​മ​നോ​ഹ​ര​ൻ പ​റ​ഞ്ഞു. പാ​ലാ​യി​യി​ലെ​യും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും പ​റ​മ്പു​ക​ളി​ൽ തേ​ങ്ങ പ​റി​ക്കു​ന്ന​ത് ഇ​വി​ടത്തെ തൊ​ഴി​ലാ​ളി​ക​ളാ​ണ്. പു​റ​മേ​നി​ന്ന് തൊ​ഴി​ലാ​ളി​ക​ൾ വ​ന്നാ​ൽ അ​തി​നെ ത​ട​യു​ന്ന​ത് നാ​ട്ടു​കാ​രു​ടെ സ്വാ​ഭാ​വി​ക പ്ര​തി​ക​ര​ണ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പാ​ലാ​യി റ​ഗു​ലേ​റ്റ​ർ കം ​ബ്രി​ഡ്ജ് പ​ദ്ധ​തി​ക്ക് തു​ര​ങ്കം വ​യ്ക്കാ​നാ​യി 2012 മു​ത​ൽ ക​ള്ള​ക്കേ​സു​ക​ൾ ന​ല്കി നാ​ടി​ന്‍റെ വി​ക​സ​ന​ത്തി​ന് ത​ട​സം നി​ല്ക്കു​ക​യാ​ണ് രാ​ധ​യു​ടെ കു​ടും​ബ​മെ​ന്നും ഇ​തി​ന്‍റെ സ്വാ​ഭാ​വി​ക രോ​ഷം നാ​ട്ടു​കാ​രു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​യുന്നു.
അ​തേ​സ​മ​യം ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് മൂ​ന്നു​വ​ർ​ഷ​ത്തോ​ള​മാ​യി​ട്ടും പാ​ല​മെ​ന്ന നി​ല​യി​ല​ല്ലാ​തെ റ​ഗു​ലേ​റ്റ​ർ എ​ന്ന നി​ല​യി​ൽ പ്ര​യോ​ജ​ന​പ്പെ​ടാ​ൻ കോ​ടി​ക​ൾ ചെ​ല​വ​ഴി​ച്ച് നി​ർ​മി​ച്ച പ​ദ്ധ​തി​ക്കാ​യി​ട്ടി​ല്ല.

റ​ഗു​ലേ​റ്റ​റി​ന്‍റെ ഷ​ട്ട​റു​ക​ൾ അ​ട​യ്ക്കു​മ്പോ​ൾ ബ്രി​ഡ്ജി​ന്‍റെ പ​ടി​ഞ്ഞാ​റു​വ​ശ​ത്ത് കി​ലോ​മീ​റ്റ​റു​ക​ളോ​ളം ദൂ​രം പ​റ​മ്പു​ക​ളി​ലും കൃ​ഷി​യി​ട​ങ്ങ​ളി​ലും ഉ​പ്പു​വെ​ള്ളം ക​യ​റി ഉ​പ​യോ​ഗ​ശൂ​ന്യ​മാ​കു​ന്ന​താ​ണ് പ്ര​ശ്നം. പ്രാ​യോ​ഗി​ക വ​ശ​ങ്ങ​ൾ പ​രി​ഗ​ണി​ക്കാ​തെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​തെ​ന്ന ആ​രോ​പ​ണം അ​ന്നു​മു​ത​ൽ കേ​ൾ​ക്കു​ന്ന​താ​ണ്.

Related posts

Leave a Comment