യുഎസ് നാവികസേനയ്ക്ക് വനിതാ മേധാവി വരുന്നു; ചരിത്രം പിറക്കുന്നത് രണ്ട് പദവികളിൽ

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ​​​അ​​​മേ​​​രി​​​ക്ക​​​ൻ നാ​​​വി​​​ക​​​സേ​​​നാ മേ​​​ധാ​​​വി സ്ഥാ​​​ന​​​ത്തേ​​​ക്ക് വ​​​നി​​​താ അ​​​ഡ്മി​​​റ​​​ൽ ലി​​​സാ ഫ്രാ​​​ഞ്ചെ​​​റ്റി​​​യെ പ്ര​​​സി​​​ഡ​​​ന്‍റ് ജോ ​​​ബൈ​​​ഡ​​​ൻ നാ​​​മ​​​നി​​​ർ​​​ദേ​​​ശം ചെ​​​യ്തു.

യു​​​എ​​​സ് സെ​​​ന​​​റ്റ് നി​​​യ​​​മ​​​നം അം​​​ഗീ​​​ക​​​രി​​​ച്ചാ​​​ൽ, യു​​​എ​​​സ് നാ​​​വി​​​ക​​​സേ​​​നാ മേ​​​ധാ​​​വി​​​യാ​​​കു​​​ന്ന ആ​​​ദ്യവ​​​നി​​​ത, ജോ​​​യി​​​ന്‍റ് ചീ​​​ഫ് ഓ​​​ഫ് സ്റ്റാ​​​ഫി​​​ൽ അം​​​ഗ​​​മാ​​​കു​​​ന്ന ആ​​​ദ്യവ​​​നി​​​ത എ​​​ന്നീ ബ​​​ഹു​​​മ​​​തി​​​ക​​​ൾ ഇ​​​വ​​​ർ സ്വ​​​ന്ത​​​മാ​​​ക്കും.

38 വ​​​യ​​​സു​​​ള്ള ലി​​​സാ ഫ്രാ​​​ഞ്ചെ​​​റ്റി അ​​​മേ​​​രി​​​ക്ക​​​യു​​​ടെ ആ​​​റാം ക​​​പ്പ​​​ൽ​​​പ്പ​​​ട മേ​​​ധാ​​​വി, ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​യി​​​ൽ വി​​​ന്യ​​​സി​​​ച്ചി​​​ട്ടു​​​ള്ള അ​​​മേ​​​രി​​​ക്ക​​​ൻ സേ​​​ന​​​യി​​​ലെ നാ​​​വി​​​ക​​​വി​​​ഭാ​​​ഗം മേ​​​ധാ​​​വി, വി​​​മാ​​ന​​​വാ​​​ഹി​​​നി ക​​​മാ​​​ൻ​​​ഡ​​​ർ എ​​​ന്നീ നി​​​ല​​​ക​​​ളി​​​ൽ മു​​​ന്പു സേ​​​വ​​​നം അ​​​നു​​ഷ്ഠി ച്ചി​​ട്ടു​​​ണ്ട്.

നാ​​​ലു സ്റ്റാ​​​ർ റാ​​​ങ്കിം​​​ഗ് സ്വ​​​ന്ത​​​മാ​​​ക്കി​​​യ ര​​​ണ്ടാ​​​മ​​​ത്തെ വ​​​നി​​​ത​​​യാ​​​ണ്. നി​​​ല​​​വി​​​ൽ നാ​​​വി​​​ക​​​സേ​​​നാ മേ​​​ധാ​​​വി​​​യാ​​​യ അ​​​ഡ്മി​​​റ​​​ൽ മൈ​​​ക്കി​​​ൾ എം. ​​​ഗി​​​ൽ​​​ഡേ വ​​​ർ​​​ഷാ​​​വ​​​സാ​​​നം വി​​രമി​​ക്കു​​ന്ന​​തോ​​ടെ ലി​​​സാ ഫ്രാ​​​ഞ്ചെ​​​റ്റി ചു​​​മ​​​ത​​​ല​​​യേ​​​ൽ​​​ക്കും.

അ​​​മേ​​​രി​​​ക്ക​​​ൻ കോ​​​സ്റ്റ് ഗാ​​​ർ​​​ഡി​​​ന്‍റെ മേ​​​ധാ​​​വി വ​​​നി​​​ത​​​യാ​​​യ അ​​​ഡ്മി​​​റ​​​ൽ ലി​​​ൻ​​​ഡ ഫാ​​​ഗ​​​ൻ ആ​​​ണ്. പ​​​ക്ഷേ, കോ​​​സ്റ്റ് ഗാ​​​ർ​​​ഡ് ആ​​​ഭ്യ​​​ന്ത​​​ര​​​വ​​​കു​​​പ്പി​​​നു കീ​​​ഴി​​​ലാ​​​ണ്.

Related posts

Leave a Comment