സഹപാഠിയുടെ ദുരിത ജീവിതം ഫാത്തിമ കണ്ടില്ലെന്ന് നടിച്ചില്ല; തെരുവിലും അമ്പലമുറ്റത്തും അന്തിയുറങ്ങിയ ഉ​ഷയ്​ക്കും പെ​ണ്‍​മ​ക്ക​ൾ​ക്കും ഇ​തു പു​തുജീ​വി​തം; സുമനസുകളുടെ കൂട്ടായ്മയിൽ വീടൊരുങ്ങി

അ​ന്പ​ല​പ്പു​ഴ: സു​മ​ന​സു​ക​ളു​ടെ കൂ​ട്ടാ​യ്മ​യി​ൽ ഉ​ഷ​ക്കും പെ​ണ്‍​മ​ക്ക​ൾ​ക്കും അ​ന്തി​യു​റ​ങ്ങാ​ൻ വീ​ടൊ​രു​ങ്ങി. തെ​രു​വി​ൽ നി​ന്നാ​ണ് ഉ​ഷ​യേ​യും മ​ക്ക​ളേ​യും ഇ​വ​ർ കൈ​പി​ടി​ച്ചു​യ​ർ​ത്തി​യ​ത്. ക​ള​ർ​കോ​ട് എ​സ്ഡി കോ​ള​ജി​ൽ ഹോ​സ്റ്റ​ൽ ജീ​വ​ന​ക്കാ​രി​യാ​യ ഉ​ഷ (40) മ​ക്ക​ളാ​യ ഭ​ദ്ര(16), പാ​ർ​വ​തി (14) എ​ന്നി​വ​ർ പ​ല​യി​ട​ങ്ങ​ളി​ലാ​യി വാ​ട​ക​ക്ക് ക​ഴി​യു​ക​യാ​യി​രു​ന്നു.

ഒ​രു വ​ർ​ഷം മു​ൻ​പാ​ണ് ഇ​വ​ർ അ​ന്പ​ല​പ്പു​ഴ​യി​ൽ വാ​ട​ക​ക്ക് താ​മ​സ​മാ​രം​ഭി​ച്ച​ത്. എ​ന്നാ​ൽ ഇ​വി​ടെ വാ​ട​ക കു​ടി​ശി​ക​യാ​യ​തോ​ടെ വീ​ട്ടു​ട​മ ഇ​വ​രെ ഇ​റ​ക്കി വി​ട്ടു. പി​ന്നീ​ട് അ​ന്പ​ല​പ്പു​ഴ ക്ഷേ​ത്ര​മാ​യി​രു​ന്നു അ​ഭ​യം. ക​ള​ഭ ദി​വ​സ​ങ്ങ​ളി​ൽ ഉ​ച്ച​ഭ​ക്ഷ​ണ​വും ക്ഷേ​ത്ര​ത്തി​ൽ നി​ന്നു ത​ന്നെ​യാ​യി​രു​ന്നു. അ​ന്തി​യു​റ​ക്കം ക്ഷേ​ത്ര ക​ളി​ത്ത​ട്ടി​ലും. ക​ള​ഭം അ​വ​സാ​നി​ച്ച​തോ​ടെ ക്ഷേ​ത്ര​ത്തി​ൽ തി​ര​ക്ക് കു​റ​ഞ്ഞു.

പി​ന്നെ തൊ​ട്ട​ടു​ത്ത കാ​ർ പാ​ർ​ക്കിം​ഗ് ഏ​രി​യാ​യി​ലേ​ക്ക് മാ​റി താ​മ​സം. ഭ​ക്ഷ​ണം പോ​ലും ക​ഴി​ക്കാ​തെ​യാ​യി​രു​ന്നു അ​ന്പ​ല​പ്പു​ഴ മോ​ഡ​ൽ സ്കൂ​ളി​ൽ പ്ല​സ് വ​ണ്ണി​ന് പ​ഠി​ക്കു​ന്ന ഭ​ദ്ര​യും പ​റ​വൂ​ർ സ്കൂ​ളി​ൽ പ​ത്താം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന പാ​ർ​വ​തി​യും സ്കൂ​ളി​ൽ പോ​യി​രു​ന്ന​ത്.

സ​ഹ​പാ​ഠി​യു​ടെ ദു​രി​ത ജീ​വി​തം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ഭ​ദ്ര​യു​ടെ ഒ​പ്പം പ​ഠി​ക്കു​ന്ന വ​ണ്ടാ​നം സ്വ​ദേ​ശി​നി ഫാ​ത്തി​മ, പി​താ​വ് ഹാ​രി​സി​നെ വി​വ​രം അ​റി​യി​ച്ച​തോ​ടെ​യാ​ണ് ഉ​ഷ​യു​ടെ​യും കു​ടും​ബ​ത്തി​ന്‍റെ​യും ദു​രി​ത​ജീ​വി​തം പു​റം ലോ​ക​മ​റി​യു​ന്ന​ത്.

ര​ണ്ട് പെ​ണ്‍​മ​ക്ക​ളു​മാ​യി തെ​രു​വി​ൽ കി​ട​ക്കു​ന്ന ഉ​ഷ​യു​ടെ അ​വ​സ്ഥ ഹാ​രി​സ് സു​ൽ​ത്താ​ൻ ബ​ത്തേ​രി ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ഡോ​റ എ​ന്ന സ​ന്ന​ദ്ധ സം​ഘ​ട​ന​യു​ടെ ഡ​യ​റ​ക്ട​റും കോ​ഴി​ക്കോ​ട് ഫ​റൂ​ക് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ന​ഴ്സു​മാ​യ ന​ർ​ഗീ​സ് ബീ​ഗ​ത്തെ അ​റി​യി​ച്ചു. ഇ​വ​ർ മു​ൻ​കൈ​യെ​ടു​ത്താ​ണ് ഉ​ഷ​ക്കും കു​ടും​ബ​ത്തി​നും കാ​ക്കാ​ഴ​ത്ത് വാ​ട​ക വീ​ട് ഒ​രു​ക്കി​യ​ത്.

വാ​ട​ക​യും വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും ഉ​ൾ​പ​ടെ എ​ല്ലാം ന​ർ​ഗീ​സ് ബീ​ഗം ന​ൽ​കി. നി​ര​വ​ധി സു​മ​ന​സു​ക​ളു​ടെ സ​ഹാ​യം കൊ​ണ്ട് ന​ർ​ഗീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​തി​ന​കം 56 വീ​ടു​ക​ൾ ഇ​ത്ത​ര​ത്തി​ൽ ന​ൽ​കി​യി​ട്ടു​ണ്ട്. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം യു.​എം. ക​ബീ​ർ, നി​സാ​ർ വെ​ള്ളാ​പ്പ​ള്ളി, ഹാ​രി​സ്, നി​സാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment