ഏറ്റുമാനൂരിൽ ആ​ൾ താ​മ​സ​മി​ല്ലാ​ത്ത വീ​ട്ടി​ൽ സ്ത്രീ​ മ​രി​ച്ചനി​ല​യി​ൽ; ജോലിക്കാരനെ കാണാനില്ല

ഏ​റ്റു​മാ​നൂ​ർ: ആ​ൾ താ​മ​സ​മി​ല്ലാ​ത്ത വീ​ട്ടി​ൽ ജോ​ലി​ക്കാ​യി വി​ളി​ച്ചു വ​രു​ത്തി​യ സ്ത്രീ​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. സ്്ത്രീ​യെ വി​ളി​ച്ചു​വ​രു​ത്തി​യ​തെ​ന്നു ക​രു​തു​ന്ന​യാ​ൾ മു​ങ്ങി. ഏ​റ്റു​മാ​നൂ​ർ വി​മ​ല ആ​ശു​പ​ത്രി​ക്ക് സ​മീ​പ​മു​ള്ള വീ​ടി​ന്‍റെ അ​ടു​ക്ക​ള​യി​ൽ ക​ട്ട​ച്ചി​റ സ്വ​ദേ​ശി ഉ​ഷാ​കു​മാ​രി (50)യെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ വീ​ടി​ന്‍റെ ഉ​ട​മ കു​ടും​ബ സ​മേ​തം സൗ​ത്ത് ആ​ഫ്രി​ക്ക​യി​ലാ​ണ്.

വീ​ട്ടു​ട​മ​യു​ടെ ത​റ​വാ​ട് വീ​ട്ടി​ലെ ജോ​ലി​ക്കാ​ര​നാ​യ പാ​ദു​വ സ്വ​ദേ​ശി പ്ര​ഭാ​ക​ര​ൻ എ​ന്ന​യാ​ളാ​ണ് വീ​ടും പ​റ​ന്പും നോ​ക്കി പ​രി​പാ​ലി​ക്കു​ന്ന​ത്. ഇ​യാ​ൾ ഇ​ന്നു രാ​വി​ലെ 9.30ന് ​ത​റ​വാ​ട് വീ​ട്ടി​ലേ​ക്ക് ഫോ​ണി​ൽ വി​ളി​ച്ച് സ്ത്രീ ​മ​രി​ച്ച വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. വീ​ട്ടു ജോ​ലി​ക്കെ​ത്തി​യ സ്ത്രീ ​മ​രി​ച്ചെ​ന്നും ഞാ​ൻ പോ​കു​വാ​ണെ​ന്നു​മാ​യി​രു​ന്നു ഫോ​ണി​ൽ അ​റി​യി​ച്ച​ത്. ത​റ​വാ​ട് വീ​ട്ടു​കാ​രാ​ണ് പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ച​ത്.

പോ​ലീ​സ് എ​ത്തി മൃ​ത​ദേ​ഹം പ​രി​ശോ​ധി​ച്ചു. പു​റ​മെ മു​റി​വൊ​ന്നും കാ​ണാ​നി​ല്ല. സ​യ​ന്‍റി​ഫി​ക് ,വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​ർ പ​രി​ശോ​ധി​ച്ച ശേ​ഷ​മേ പോ​സ്റ്റ്മോ​ർ​ട്ടത്തിന് കൊ​ണ്ടു​പോ​വു​ക​യു​ള്ളു. ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്ത് എ​ത്തി​യി​ട്ടു​ണ്ട്. പ്ര​ഭാ​ക​ര​നാ​ണോ ഉ​ഷാ​കു​മാ​രി​യെ വി​ളി​ച്ചു​വ​രു​ത്തി​യ​തെ​ന്ന് വ്യ​ക്ത​മ​ല്ല. എ​പ്പോ​ഴാ​ണ് ഉ​ഷാ​കു​മാ​രി ഏ​റ്റു​മാ​നൂ​രി​ലെ വീ​ട്ടി​ലെ​ത്തി​യ​തെ​ന്നും അ​റി​യി​ല്ല. ഇ​തെ​ല്ലാം പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ലേ വ്യ​ക്ത​മാ​വു.

Related posts