വി​വാ​ഹ​വാ​ർ​ഷി​ക ദി​ന​ത്തി​ൽ  പ്ര​തി​പ​ക്ഷ​നേ​താ​വി​ന്‍റെ  കു​ടും​ബ വോ​ട്ട്

മാ​ന്നാ​ർ: പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യും കു​ടും​ബ​വും ഇ​ത്ത​വ​ണ​യും പ​തി​വ് തെ​റ്റി​ച്ചി​ല്ല. ഇ​ത്ത​വ​ണ​ത്തെ വോ​ട്ടി​ന് ~ഒ​രു പ്ര​ത്യേ​ക​ത കൂ​ടി ഉ​ണ്ടാ​യി​രു​ന്നു. ഇ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ 33-ാം വി​വാ​ഹ വാ​ർ​ഷി​ക ദി​നം കൂ​ടി​യാ​യി​രു​ന്നു. രാ​വി​ലെ ക്ഷേ​ത്ര ദ​ർ​ശ​നം ന​ട​ത്തി​യ ശേ​ഷ​മാ​ണ് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​വാ​ൻ അ​ദ്ദേ​ഹം കു​ടും​ബവു​മാ​യി എ​ത്തി​യ​ത്.

ഭാ​ര്യ അ​നി​ത, മ​ക്ക​ളാ​യ ഡോ.​രോ​ഹി​ത്, ര​ഹി​ത്ത് എ​ന്നി​വ​ർ​ക്കൊ​പ്പം ചെ​ന്നി​ത്ത​ല-​തൃ​പ്പെ​രു​ന്ത​റ ഗ​വ.​എ​ൽ​പി സ്കൂ​ളി​ലാ​ണ് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. മ​രു​മ​ക​ൾ ഡോ.​ശ്രീ​ജ​യ്ക്ക് ഇ​വി​ടെ വോ​ട്ടി​ല്ലാ​ത്ത​തി​നാ​ൽ ഒ​പ്പം എ​ത്തി​യി​ല്ല. യു​ഡി​എ​ഫ് മി​ക​ച്ച വി​ജ​യം ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ നേ​ടു​മെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

കെ​പി​സി​സി സെ​ക്ര​ട്ട​റി മാ​ന്നാ​ർ അ​ബ്ദു​ൾ​ല​ത്തീ​ഫ് മാ​ന്നാ​ർ നാ​യ​ർ സ​മാ​ജം സ്കൂ​ളി​ലെ എ​ട്ടാം ന​ന്പ​ർ ബൂ​ത്തി​ലും കേ​ര​ളാ കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജേ​ക്ക​ബ് തോ​മ​സ് അ​രി​കു​പു​റം ക​ട​പ്ര മ​ഠം യു​പി സ്കൂ​ളി​ലും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി.

Related posts