കാണേണ്ടവർ കാണാതെ പോവരുത്..! വയോധികയും കു​ടും​ബ​വും അ​ന്തി​യു​റ​ങ്ങു​ന്നത് ഇ​ടി​ഞ്ഞു വീ​ഴാ​റാ​യ വീ​ട്ടി​ൽ; ചോർന്നൊലിക്കുന്ന ഈ വീടിന് 60ലേറെ വർഷം പഴക്കമുണ്ട്

പാ​ലോ​ട്: ചോ​ർ​ന്നൊ​ലി​ച്ചു ഇ​ടി​ഞ്ഞു വീ​ഴാ​റാ​യി​ട്ടും ഭ​വ​ന നി​ർ​മാ​ണ പ​ദ്ധ​തി​യി​ൽ ഇ​ടം നേ​ടാ​തെ അ​വ​ഗ​ണ​ന​യി​ലാ​ണ് ഇ​ട​വം റോ​ഡ​രി​ക​ത്തു വീ​ട്ടി​ൽ ഉ​ഷാ​കു​മാ​രി. ഇ​വ​ർ​ക്ക് ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ഇ​എം​എ​സ് ഭ​വ​ന പ​ദ്ധ​തി​പ്ര​കാ​രം വീ​ടി​ന് ആ​ദ്യ​ഗ​ഡു ല​ഭി​ച്ചി​രു​ന്നു.

ഇ​തു​കൊ​ണ്ടു അ​ടി​സ്ഥാ​നം കെ​ട്ടി​യെ​ങ്കി​ലും ഭ​ർ​ത്താ​വി​ന് കാ​ൻ​സ​ർ ബാ​ധി​ച്ചു അ​തി​ന്‍റെ ചി​കി​ത്സ​യി​ലും മ​റ്റും വീ​ടി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യാ​ത്ത​തു മൂ​ലം ബാ​ക്കി ഗ​ഡു​ക്ക​ൾ ന​ഷ്ട​പ്പെ​ട്ടു.

ഇ​തു സം​ബ​ന്ധി​ച്ചു ക​ഴി​ഞ്ഞ യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന് ന​ൽ​കി​യ അ​പേ​ക്ഷ​യെ തു​ട​ർ​ന്ന് തി​രി​ച്ച​ട​വി​ൽ നി​ന്ന് ഒ​ഴി​വാ​ക്കു​ക​യും പു​തി​യ വീ​ട് അ​നു​വ​ദി​ക്കാ​ൻ ഉ​ത്ത​ര​വ് ന​ൽ​കു​ക​യും ചെ​യ്തു. എ​ന്നാ​ൽ വീ​ട് ല​ഭി​ച്ചി​ല്ല. ഇ​പ്പോ​ൾ ഭ​വ​ന ര​ഹി​ത​ർ​ക്ക് വേ​ണ്ടി ആ​രം​ഭി​ച്ച് ലൈ​ഫ് പ​ദ്ധ​തി​യു​ടെ ലി​സ്റ്റി​ൽ അ​പേ​ക്ഷ ന​ൽ​കി​യെ​ങ്കി​ലും പേ​രു വ​ന്നി​ല്ല.

നി​ല​വി​ലെ വീ​ടി​നു 60 വ​ർ​ഷ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ണ്ട്‌. ടാ​ർ ഷീ​റ്റ് ദ്ര​വി​ച്ചു ചോ​ർ​ന്നൊ​ലി​ക്കു​ന്ന സ്ഥി​ത​തിയി​ലാ​ണ്. വീ​ടി​ന്‍റെ പ​ല ഭാ​ഗ​വും ഇ​ടി​ഞ്ഞു വീ​ണു തു​ട​ങ്ങി. ഭ​ർ​ത്താ​വ് മ​രി​ച്ച ഉ​ഷാ​കു​മാ​രി​യും മ​ക​ളും ചെ​റു​കു​ട്ടി​യും ത​ക​ർ​ച്ച​യി​ലാ​യ വീ​ട്ടി​ലാ​ണ് അ​ന്തി​യു​റ​ങ്ങു​ന്ന​ത്.

Related posts