അണികളെ കൊലപാതകത്തിന് പറഞ്ഞ് വിട്ടശേഷം സമാധാന ചർച്ച നടത്തുന്ന മു​ഖ്യ​മ​ന്ത്രിയുടെ ന​ട​പ​ടി അ​പ​ഹാ​സ്യം; മാധ്യമ പ്രവർത്തകരെ ആട്ടിയോടിച്ചതിനു പിന്നിൽ രഹസ്യ അജണ്ടയെന്ന് രമേശ് ചെന്നിത്തല

തി​രു​വ​നന്തപു​രം: സ്വ​ന്തം പാ​ർ​ട്ടി അ​ണി​ക​ളെ കൊ​ല​പാ​ത​കം ന​ട​ത്താ​ൻ പ​റ​ഞ്ഞുവി​ട്ട​തി​ന് ശേ​ഷം സ​മാ​ധാ​ന ച​ർ​ച്ച ന​ട​ത്തു​ന്ന മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ന​ട​പ​ടി അ​പ​ഹാ​സ്യ​മാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. കെ​പി​സി​സി ആ​സ്ഥാ​ന​ത്ത് സം​ഘ​ടി​പ്പി​ച്ച പ്രാ​ർ​ത്ഥ​നാ യ​ജ്ഞ​ത്തി​ൽ പ​ങ്കെ​ടു​ത്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ​മാ​ധാ​ന ച​ർ​ച്ച റി​പ്പോ​ർ​ട്ട് ചെ​യ്യാ​നെ​ത്തി​യ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രെ ആ​ട്ടി​യോ​ടി​ച്ച മു​ഖ്യ​മ​ന്ത്രി​യു​ടെ ന​ട​പ​ടി​ക്ക് പി​ന്നി​ൽ ര​ഹ​സ്യ അ​ജ​ണ്ട​യു​ണ്ടെ​ന്ന് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. സി​പി​എ​മ്മി​ന് ബി​ജെ​പി​യു​മാ​യി അ​വി​ശു​ദ്ധ കൂ​ട്ടു​കെ​ട്ടു​ണ്ടെ​ന്ന് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. കു​മ്മ​ന​ത്തെ തി​രു​ത്താ​ൻ കേ​ന്ദ്ര നേ​തൃ​ത്വം ത​യാ​റാ​ക​ണം.

ത​ന്‍റെ ഉ​പ​വാ​സ​ത്തെ പ​രി​ഹ​സി​ച്ച കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന് മ​റു​പ​ടി​യാ​യി ചെ​ന്നി​ത്ത​ല പ്ര​തി​ക​രി​ച്ചു. ബോം​ബ് നി​ർ​മ്മി​ക്കു​ന്ന​വ​ർ​ക്ക് ഉ​പ​വാ​സ​ത്തി​ന്‍റെ പ്രാ​ധാ​ന്യം മ​ന​സി​ലാ​കി​ല്ലെ​ന്നും ചെ​ന്നി​ത്ത​ല വ്യ​ക്ത​മാ​ക്കി.

കെ​പി​സി​സി​യു​ടെ പ്രാ​ർ​ത്ഥ​നാ യ​ജ്ഞ​ത്തി​ൽ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് എം.​എം.​ഹ​സൻ, ഡി​സി​സി ഭാ​ര​വാ​ഹി​ക​ൾ ഉ​ൾ​പ്പെ​ടെ നൂ​റോ​ളം കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ത്തു. രാ​ജ്ഭ​വ​ൻ മാ​ർ​ച്ചും പാ​ള​യം ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ന് സ​മീ​പം പ്രാ​ർ​ത്ഥ​ന യോ​ഗ​വും സം​ഘ​ടി​പ്പി​ക്കാ​നു​ള്ള കെ​പി​സി​സി​യു​ടെ തീ​രു​മാ​ന​ത്തി​ന് അ​നു​മ​തി നി​ഷേ​ധി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് കെ​പി​സി​സി ആ​സ്ഥാ​ന​ത്ത് പ്രാ​ർ​ത്ഥ​നാ​യ യ​ജ്ഞം സം​ഘ​ടി​പ്പി​ച്ച​ത്.

Related posts