ചാ​ക്കി​ലാ​ക്കി​യ പാ​മ്പി​നെ ഉ​ത്ര​യു​ടെ ദേ​ഹ​ത്തേ​ക്ക് കു​ട​ഞ്ഞി​ട്ടു! പ​റ​ക്കോ​ട്ടെ വീ​ട്ടി​ലും ന​ട​ന്ന​ത് ആ​സൂ​ത്രി​തം…

അ​ഞ്ച​ൽ: ഭാ​ര്യ ഉ​ത്ര​യെ പ​ല​ത​വ​ണ കൊ​ല്ലാ​ൻ ശ്ര​മി​ച്ച സൂ​ര​ജ് നേ​ര​ത്തെ പ​റ​ക്കോ​ട്ടെ സ്വ​ന്തം വീ​ട്ടി​ല്‍​വ​ച്ചും അ​പാ​യ​പ്പെ​ടു​ത്താ​ന്‍ തീ​രു​മാ​നി​ച്ചി​രു​ന്നു.

ഉ​ത്ര​യെ അ​പാ​യ​പ്പെ​ടു​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ വാ​ങ്ങി​യ അ​ണ​ലി​യാ​ണ് പ​റ​ക്കോ​ട്ടെ വീ​ട്ടി​ല്‍ ഉ​ത്ര​യെ ക​ടി​ച്ച​ത്.

ഇ​തി​നു മു​മ്പ് 2020 ഫെ​ബ്രു​വ​രി 29ന് ​സൂ​ര​ജി​ന്‍റെ വീ​ടി​നു​ള്ളി​ലെ കോ​ണി​പ്പ​ടി​യി​ല്‍ ക​ണ്ട​തും ഇ​തേ അ​ണ​ലി​യാ​ണ്.

ഉ​ത്ര ഈ ​പാ​മ്പി​നെ ക​ണ്ടു ഭ​യ​ന്നു നി​ല​വി​ളി​ക്കു​ക​യും സൂ​ര​ജ് എ​ത്തി പാ​മ്പി​നെ പി​ടി​കൂ​ടി ചാ​ക്കി​ലാ​ക്കി ടെ​റ​സി​ല്‍ ക​യ​റി പു​റ​ത്തേ​ക്ക് എ​റി​യു​ക​യും ചെ​യ്തു.

എ​ന്നാ​ല്‍, പി​ന്നീ​ട് സൂ​ര​ജ് താ​ഴെ​യി​റ​ങ്ങി ചാ​ക്കെ​ടു​ത്തു വി​റ​കു​പു​ര​യി​ല്‍ വ​ച്ചു. ഈ ​പാ​മ്പി​നെ മാ​ര്‍​ച്ച് ര​ണ്ടി​ന് ഉ​ത്ര​യു​ടെ ദേ​ഹ​ത്തേ​ക്കു കു​ട​ഞ്ഞി​ട്ടു ക​ടി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ര​ണ്ടി​നു രാ​ത്രി വീ​ടി​നു പു​റ​ത്തു​വ​ച്ച് ഉ​ത്ര​യെ പാ​മ്പു ക​ടി​ച്ചു​വെ​ന്നാ​യി​രു​ന്നു നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്ന​ത്.

ഉ​ത്ര​യ്ക്കു ക​ടി​യേ​റ്റ​ത് മു​റി​യി​ല്‍ വ​ച്ചാ​ണെ​ന്നു കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്ക് അ​റി​യാ​മാ​യി​രു​ന്നെ​ങ്കി​ലും അ​വ​ര്‍ ഇ​തു മ​റ​ച്ചു​വ​ച്ച​താ​യും അ​ന്വേ​ഷ​ണ​സം​ഘം ക​ണ്ടെ​ത്തി. പാ​മ്പി​നെ എ​ത്തി​ച്ച ചാ​ക്ക് ഉ​ള്‍​പ്പെ​ടെ തെ​ളി​വെ​ടു​പ്പി​ല്‍ ക​ണ്ട​ടു​ത്തു.

ഉ​ത്ര​യു​ടെ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ സൂ​ര​ജ് അ​ടൂ​രി​ലെ ജ്വ​ല്ല​റി​യി​ല്‍ വി​റ്റ​താ​യും വ്യ​ക്ത​മാ​യി. 15 പ​വ​ന്‍ സ്വ​ര്‍​ണം സ്വ​ന്തം ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യാ​ണ് വി​റ്റ​ത്.

കൈ​യി​ലു​ണ്ടാ​യി​രു​ന്ന സ്വ​ര്‍​ണ​മാ​ണ് പി​തൃ​സ​ഹോ​ദ​രി​ക്കു കൈ​മാ​റാ​നാ​യി സൂ​ര​ജ് പി​താ​വി​നെ ഏ​ല്പി​ച്ച​ത്. ഇ​തു വീ​ടി​നു സ​മീ​പ​ത്തെ റ​ബ​ര്‍​തോ​ട്ട​ത്തി​ല്‍ കു​ഴി​ച്ചി​ടു​ക​യാ​യി​രു​ന്നു.

വി​വാ​ഹ​ദി​വ​സം ന​ല്‍​കി​യ 96 പ​വ​നു​ള്‍​പ്പെ​ടെ 100 പ​വ​നോ​ളം സ്വ​ര്‍​ണ​മാ​ണ് ഉ​ത്ര​യു​ടെ വീ​ട്ടു​കാ​ര്‍ ന​ല്‍​കി​യി​രു​ന്ന​ത്.

ഇ​തി​ല്‍​നി​ന്ന് 21 പ​വ​ന്‍ ഉ​ത്ര​യു​ടെ വീ​ട്ടു​കാ​ര്‍ പ​ണ​യം വ​ച്ചു പ​ണം സൂ​ര​ജി​ന്‍റെ അ​ച്ഛ​നു വാ​ഹ​നം വാ​ങ്ങാ​നാ​യി ഏ​ല്പി​ച്ചു. 10 പ​വ​ന്‍ ബാ​ങ്ക് ലോ​ക്ക​റി​ലും ആ​റു പ​വ​ന്‍ അ​തേ ബാ​ങ്കി​ല്‍ പ​ണ​യം വ​ച്ച നി​ല​യി​ലും ക​ണ്ടെ​ത്തി.

Related posts

Leave a Comment