ഒ​രു കോ​ടി ഡോ​സ് കോ​വി​ഡ് വാ​ക്സി​ൻ വാ​ങ്ങാ​ൻ മ​ന്ത്രി​സ​ഭാ തീ​രു​മാ​നം

 

തി​രു​വ​ന​ന്ത​പു​രം: ഒ​രു കോ​ടി ഡോ​സ് കോ​വി​ഡ് വാ​ക്സീ​ൻ വാ​ങ്ങാ​ൻ മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ൽ തീ​രു​മാ​നം. 70 ല​ക്ഷം ഡോ​സ് കോ​വി​ഷീ​ൽ​ഡും 30 ല​ക്ഷം ഡോ​സ് കോ​വാ​ക്സീ​നും വാ​ങ്ങാ​നാ​ണ് തീ​രു​മാ​നം.

അ​ടു​ത്ത​മാ​സം തു​ട​ക്ക​ത്തി​ൽ​ത​ന്നെ 10 ല​ക്ഷം വാ​ക്സീ​ൻ വാ​ങ്ങും. ഇ​തി​നാ​യി പ്ര​ത്യേ​ക ഫ​ണ്ട് ക​ണ്ടെ​ത്തും. ജൂ​ലൈ മാ​സ​ത്തോ​ടെ വാ​ക്സീ​ൻ മു​ഴു​വ​ൻ ല​ഭി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

കോ​വി​ഡ് വാ​ക്സീ​ന്‍റെ പ​കു​തി ചെ​ല​വ് സം​സ്ഥാ​നം വ​ഹി​ക്ക​ണ​മെ​ന്നാ​ണ് കേ​ന്ദ്രം നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. അ​തി​നാ​യി കേ​ര​ള​ത്തി​ന് 1,300 കോ​ടി രൂ​പ വേ​ണ്ടി​വ​രും. ഇ​തു വ​ലി​യ ബാ​ധ്യ​ത​യാ​യ​തി​നാ​ൽ സൗ​ജ​ന്യ​മാ​യി ന​ൽ​ക​ണ​മെ​ന്നാ​ണ് സം​സ്ഥാ​ന​ത്തി​ന്‍റെ ആ​വ​ശ്യം.

Related posts

Leave a Comment