ഡെ​ൽ​റ്റ വ​ക​ഭേ​ദ​ത്തെ പൂ​ർ​ണ​മാ​യും നേ​രി​ടു​ന്ന​തി​നു ഫ​ല​പ്ര​ദ​മാ​യ പ്ര​തി​രോ​ധം ഒ​രു​ക്കാ​ൻ ഫൈ​സ​ർ വാ​ക്സി​നു സാ​ധി​ച്ചി​ല്ല! ഫൈ​സ​ർ വാ​ക്സി​നും പ​രി​മി​തി​യു​ണ്ടെ​ന്ന് ഇ​സ്ര​യേ​ൽ പ​ഠ​നം

അ​ബു​ദാ​ബി : ഡെ​ൽ​റ്റ വ​ക​ഭേ​ദ​ത്തെ പൂ​ർ​ണ​മാ​യും നേ​രി​ടു​ന്ന​തി​നു ഫ​ല​പ്ര​ദ​മാ​യ പ്ര​തി​രോ​ധം ഒ​രു​ക്കാ​ൻ ഫൈ​സ​ർ വാ​ക്സി​നു സാ​ധി​ച്ചി​ല്ലെ​ന്ന് ഇ​സ്ര​യേ​ൽ സ​ർ​ക്കാ​രി​ന്‍റെ ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു.

എ​ന്നാ​ൽ കോ​വി​ഡ് രോ​ഗ​ത്തി​ന്‍റെ ക​ടു​ത്ത ല​ക്ഷ​ണ​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​ന് വാ​ക്സി​ൻ ഫ​ല​പ്ര​ദ​മാ​യി​രു​ന്നു എ​ന്നാ​ണ് ഇ​സ്ര​യേ​ലി ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ൽ.

ജൂ​ണ്‍ 6 മു​ത​ൽ ജൂ​ലൈ ആ​ദ്യ ദി​വ​സ​ങ്ങ​ൾ വ​രെ​യു​ള്ള ക​ണ​ക്കു​ക​ൾ അ​നു​സ​രി​ച്ച് കോ​വി​ഡ് പ്ര​തി​രോ​ധം 94 ശ​ത​മാ​ന​ത്തി​ൽ നി​ന്നും 64 ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞു എ​ന്നാ​ണ് ഇ​സ്ര​യേ​ൽ ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​ന്‍റെ ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

ഡെ​ൽ​റ്റ വ​ക​ഭേ​ദ​ത്തി​ന്‍റെ വ്യാ​പ​ന​വും , കോ​വി​ഡ് സു​ര​ക്ഷി​ത​ത്വ ന​ട​പ​ടി​ക​ളി​ൽ വ​രു​ത്തി​യ ഇ​ള​വു​ക​ളു​മാ​ണ് കാ​ര​ണ​മാ​യി ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്.

കോ​വി​ഡ് രോ​ഗം ബാ​ധി​ക്കു​ന്ന​തി​നെ ത​ട​യു​ന്ന​തി​ന് ഫൈ​സ​ർ വാ​ക്സി​ന് പൂ​ർ​ണ​മാ​യും സാ​ധി​ച്ചി​ല്ലെ​ങ്കി​ലും രോ​ഗം രൂ​ക്ഷ​മാ​കു​ന്ന​തി​നെ ത​ട​യു​ന്ന​തി​ന് ക​ഴി​ഞ്ഞി​ട്ടു​ണ്ട്.

രോ​ഗി​ക​ൾ ആ​ശു​പ​ത്രി​യി​ൽ ആ​കു​ന്ന​തു 97 ശ​ത​മാ​ന​വും ത​ട​ഞ്ഞി​രു​ന്ന​ത് , 93 ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞെ​ന്നും പ​ഠ​നം തെ​ളി​യി​ച്ചു.

കോ​വി​ഡി​ന്‍റെ വ്യ​ത്യ​സ്ത വ​ക​ഭേ​ദ​ങ്ങ​ൾ ത​ട​യു​ന്ന​തി​ൽ ഫൈ​സ​ർ വാ​ക്സി​ന് അ​ൽ​പം കു​റ​വ് സം​ഭ​വി​ച്ച​താ​യി പു​തി​യ ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​താ​യി ഫൈ​സ​റി​ന്‍റെ ഒൗ​ദ്യോ​ഗി​ക വ​ക്താ​വ് ഡെ​ർ​വി​ല കെ​യ്ൻ അ​ഭി​പ്രാ​യ​പെ​ട്ട​താ​യി ബ്ലൂം​ബെ​ർ​ഗ് റി​പ്പോ​ർ​ട്ട് ചെ​യ്തു.

വാ​ക്സി​ൻ സ്വീ​ക​രി​ച്ചി​ട്ടും കോ​വി​ഡ് വ​ന്ന​വ​രു​ടെ പ്രാ​യം, അ​വ​ർ​ക്കു​ണ്ടാ​യി​രു​ന്ന ജീ​വി​ത ശൈ​ലി രോ​ഗ​ങ്ങ​ൾ , വാ​ക്സി​ൻ സ്വീ​ക​രി​ക്കു​ക​യും ,രോ​ഗ​ബാ​ധ​യു​ണ്ടാ​കു​ക​യും ചെ​യ്ത സ​മ​യ ദൈ​ർ​ഘ്യം എ​ന്നി​വ ക​ണ്ടെ​ത്തി പ​ഠ​നം ന​ട​ത്തു​ന്ന​തി​ന് സ​ർ​ക്കാ​ർ ശ്ര​മം ആ​രം​ഭി​ക്കു​ക​യാ​ണെ​ന്നു ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് വ്യ​ക്ത​മാ​ക്കി .

ആ​ളു​ക​ൾ​ക്ക് പൂ​ർ​ണ സു​ര​ക്ഷ​തി​ത​ത്വം ല​ഭി​ക്കു​ന്ന​തി​ന് 12 മാ​സ​ത്തി​നു​ള്ളി​ൽ മൂ​ന്നാ​മ​ത് ഒ​രു ഡോ​സ് കൂ​ടി ന​ൽ​ക്കേ​ണ്ടി വ​രു​മെ​ന്ന് ഫൈ​സ​ർ സി​ഇ​ഒ ആ​ൽ​ബ​ർ​ട്ട് ബൗ​ള​യും അ​ഭി​പ്രാ​യ​പ്പെ​ട്ടു.


റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള

Related posts

Leave a Comment