18-45 വയസുകാർക്ക് നേരിട്ടെത്തി വാക്സിൻ എടുക്കാം! വാ​ക്സി​ൻ പാ​ഴാ​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗമായി ​ കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ന​ട​പ​ടി ഇങ്ങനെ…

ന്യൂ​ഡ​ൽ​ഹി: പ​തി​നെ​ട്ടി​നും 44നും ​ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്ക് ഇ​നി വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ നേ​രി​ട്ടെ​ത്തി ര​ജി​സ്റ്റ​ർ ചെ​യ്തു വാ​ക്സി​ൻ എ​ടു​ക്കാം.

സ​ർ​ക്കാ​ർ വാ​ക്സി​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ മാ​ത്ര​മെ ഇ​തി​ന് സൗ​ക​ര്യ​മു​ണ്ടാ​കൂ. വാ​ക്സി​ൻ പാ​ഴാ​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ന​ട​പ​ടി.

സ്പോ​ട്ട് ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തു​ന്ന ഈ ​പ്രാ​യ​പ​രി​ധി​യി​ൽ ഉ​ള്ള​വ​രി​ൽ ഒ​രു ചെ​റി​യ വി​ഭാ​ഗ​ത്തി​ന് ര​ജി​സ്ട്രേ​ഷ​ൻ ചെ​യ്യു​ന്ന അ​ന്നു ത​ന്നെ വാ​ക്സി​ൻ ന​ൽ​ക​ണ​മെ​ന്നും നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു.

സ്പോ​ട്ട് ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചാ​ലും മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്ത​വ​രെ ഒ​ഴി​വാ​ക്കി​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

എ​ങ്കി​ലും കോ​വി​ൻ ആ​പ്പി​ലൂ​ടെ​യു​ള്ള ര​ജി​സ്ട്രേ​ഷ​നി​ൽ തീ​രു​മാ​നം എ​ടു​ക്കാ​നു​ള്ള അ​ധി​കാ​രം കേ​ന്ദ്രം സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ന​ൽ​കി​യി​ട്ടു​ണ്ട്.

ഇ​ന്‍റ​ർ​നെ​റ്റ് സൗ​ക​ര്യ​ങ്ങ​ൾ ല​ഭ്യ​മാ​കാ​ത്ത​വ​രെ കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ണ് ന​ട​പ​ടി. അ​ത​തു സം​സ്ഥാ​ന​ങ്ങ​ളി​ലെ സാ​ഹ​ച​ര്യം അ​നു​സ​രി​ച്ച് സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ തീ​രു​മാ​നി​ക്കു​ന്ന​ത് അ​നു​സ​രി​ച്ചാ​വും നേ​രി​ട്ടെ​ത്തി ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​നു​ള്ള അ​നു​മ​തി.

ഇ​തു​വ​രെ ഓ​ണ്‍ലൈ​ൻ വ​ഴി ബു​ക്ക് ചെ​യ്ത​വ​ർ​ക്ക് മാ​ത്ര​മാ​ണ് വാ​ക്സി​ൻ ല​ഭി​ച്ചി​രു​ന്ന​ത്. ബു​ക്ക് ചെ​യ്യു​ന്പോ​ൾ അ​നു​വ​ദി​ക്കു​ന്ന ദി​വ​സം വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ത്തി​ൽ എ​ത്തി​യാ​ണ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച​ത്.

Related posts

Leave a Comment