ബ്ലാക്കിനും വൈറ്റിനും പിന്നാലെ രാജ്യത്തു യെല്ലോ ഫംഗസും! ബ്ലാ​ക്ക്, വൈ​റ്റ് ഫം​ഗ​ൽ അ​ണു​ബാ​ധ​യേ​ക്കാ​ൾ മാ​രകം; രോഗം ഉണ്ടാകാനുള്ള സാഹചര്യവും ലക്ഷണങ്ങളും ഇങ്ങനെ…

ല​ക്നോ: ബ്ലാ​ക്ക് ഫം​ഗ​സി​നും വൈ​റ്റ് ഫം​ഗ​സി​നും പി​ന്നാ​ലെ രാ​ജ്യ​ത്ത് യെ​ല്ലോ ഫം​ഗ​സും റി​പ്പോ​ർ​ട്ട് ചെ​യ്തു.

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗാ​സി​യാ​ബാ​ദി​ൽ നാ​ൽ​പ്പ​ത്തി​യ​ഞ്ചു​കാ​ര​നി​ലാ​ണ് ആ​ദ്യ യെ​ല്ലോ ഫം​ഗ​സ് കേ​സ് റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്.

ഇ​യാ​ൾ ഗാ​സി​യാ​ബാ​ദി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ബ്ലാ​ക്ക്, വൈ​റ്റ് ഫം​ഗ​ൽ അ​ണു​ബാ​ധ​യേ​ക്കാ​ൾ മാ​ര​ക​മാ​ണു യെ​ല്ലോ ഫം​ഗ​സ് ബാ​ധ​യെ​ന്നാ​ണു വി​ദ​ഗ്ധ​രു​ടെ അ​ഭി​പ്രാ​യം.

ആ​ന്ത​രി​കാ​വ​യ​ങ്ങ​ളെ​യാ​ണ് ഇ​തു ബാ​ധി​ക്കു​ക. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടാ​ൽ ഉ​ട​ൻ ചി​കി​ത്‌​സ തേ​ട​ണം.

യെ​ല്ലോ ഫം​ഗ​സ് സ്ഥി​രീ​ക​രി​ച്ച രോ​ഗി​ക്കു മു​ന്പ് ബ്ലാ​ക്ക് ഫം​ഗ​സും വൈ​റ്റ് ഫം​ഗ​സും ബാ​ധി​ച്ചി​രു​ന്നു.

ശു​ചി​ത്വ​ക്കു​റ​വോ ശു​ദ്ധ​മ​ല്ലാ​ത്ത ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തോ രോ​ഗ​ബാ​ധ​യ്ക്ക് ഇ​ട​യാ​ക്കാം.

ഇ​തി​നു പു​റ​മേ സ്റ്റി​റോ​യ്ഡു​ക​ളു​ടെ അ​മി​ത ഉ​പ​യോ​ഗ​വും ആ​ന്‍റി ഫം​ഗ​ൽ മ​രു​ന്നു​ക​ളു​ടെ കൂ​ടി​യ ഉ​പ​യോ​ഗ​വും രോ​ഗ​കാ​ര​ണ​മാ​കാ​മെ​ന്നാ​ണു വി​ദ​ഗ്ധ​രു​ടെ അ​ഭി​പ്രാ​യം. അ​മി​ത ക്ഷീ​ണം,

വി​ശ​പ്പി​ല്ലാ​യ്മ, ഇ​തി​ന്‍റെ ഭാ​ഗ​മാ​യു​ണ്ടാ​കു​ന്ന ഭാ​ര​ക്കു​റ​വ് എ​ന്നി​വ​യാ​ണു പ്ര​ധാ​ന ല​ക്ഷ​ണ​ങ്ങ​ൾ.

രോ​ഗം മൂ​ർ​ച്ഛി​ക്കു​ന്ന​ത് ആ​ന്ത​രി​ക ര​ക്ത​സ്രാ​വ​ത്തി​ലേ​ക്കും അ​വ​യ​വ​ങ്ങ​ൾ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലേ​ക്കും ന​യി​ച്ചേ​ക്കാം.

Related posts

Leave a Comment