നിങ്ങൾ ധരിച്ചിരിക്കുന്നതും വ്യാജനാകാം..! പത്തുലക്ഷം രൂപയുടെ  ബ്രാ​ന്‍​ഡ് ഉ​ത്പന്ന​ങ്ങ​ളു​ടെ വ്യാ​ജ​ന്‍   കണ്ടെത്തിയ സംഭവം; നിരീ​ക്ഷി​ക്കാ​ന്‍ 24 പേ​ര്‍ ; കേ​ര​ള​ത്തി​ൽ വ്യ​ജ​വ​സ്ത്ര​ങ്ങൾ വിൽക്കുന്നത് ചില്ലറ വിൽപനക്കാർ

കോ​ഴി​ക്കോ​ട് : ബ്രാ​ന്‍​ഡ​ഡ് തു​ണി​ത്ത​ര​ങ്ങ​ളാ​യ ലൂ​യി ഫി​ലി​പ്പ് ,വാ​ന്‍ ഹ്യു​സെ​ന്‍, അ​ല​ന്‍ സോ​ളി, പീ​റ്റ​ര്‍ ഇം​ഗ്ല​ണ്ട് എ​ന്നി​വ​യു​ടെ വ്യാ​ജ ഉ​ത്പന്ന​ങ്ങ​ള്‍ വി​റ്റ​ഴി​ച്ച സം​ഭ​വ​ത്തി​ല്‍ ജ​ന​ങ്ങ​ള്‍ ജാ​ഗ്ര​ത​പാ​ലി​ക്ക​ണ​മെ​ന്ന് ക​മ്പ​നി അ​ധി​കൃ​ത​ര്‍ വാ​ര്‍​ത്താ സ​മ്മേ​മ്മ​ള​ന​ത്തി​ല്‍ വ്യ​ക്ത​മാ​ക്കി.

തു​ണി​ത്ത​ര​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യി കേ​ര​ള​ത്തി​ലെ 14 ജി​ല്ല​ക​ളി​ലു​മാ​യി 24 പേ​രെ നി​യോ​ഗി​ച്ചി​ട്ടു​ണ്ടെ​ന്ന് ആ​ദി​ത്യ ബി​ര്‍​ളാ ഗ്രൂ​പ്പി​ന് വേ​ണ്ടി ഐ​പി​ആ​ര്‍ സ​ര്‍​വീ​സ് ഹെ​ഡ് എം.​വി. സു​രേ​ഷ് ബാ​ബു എ​ന്നി​വ​ര്‍ അ​റി​യി​ച്ചു. ജ​ന​ങ്ങ​ള്‍ ക​ബ​ളി​ക്ക​പെ​ടു​ക​യാ​ണെ​ന്നും ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത ഇ​ത്ത​രം വ​സ്ത്ര​ങ്ങ​ള്‍ ച​ര്‍​മ്മ​രോ​ഗ​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​കു​മെ​ന്നും വ്യാ​ജ പ​തി​പ്പു​ക​ള്‍ ഇ​റ​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും സു​രേ​ഷ് ബാ​ബു പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, തൃ​ശൂ​ര്‍ , കൊ​ച്ചി, തി​രു​വ​ന്ത​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ന​ട​ത്തി​യ പോലീ​സ് ന​ട​ത്തി​യ റെ​യ്ഡി​ല്‍ വ​സ്ത്ര​ങ്ങ​ളു​ടെ വ്യാ​ജ പ​തി​പ്പു​ക​ള്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. പ​ത്ത് ല​ക്ഷം രൂ​പ​യു​ടെ വ​സ്ത്ര​ങ്ങ​ള്‍ റെ​യ്ഡി​ല്‍ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. ത​മി​ഴ്നാ​ട്, ക​ര്‍​ണാ​ട​ക, നോ​ര്‍​ത്ത് ഇ​ന്ത്യ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് വ്യാ​ജ​വ​സ്ത്ര​ങ്ങ​ള്‍ നി​ര്‍​മ്മി​ക്ക​പ്പെടു​ന്ന​താ​യി അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി. കേ​ര​ള​ത്തി​ല്‍ വ്യാ​ജ​വ​സ്ത്ര​ങ്ങ​ള്‍ വി​ല്‍​ക്കു​ന്ന ചി​ല്ല​റ​വി​ല്‍​പ​ന​ക്കാ​രാ​ണ് കൂ​ടു​ത​ലെ​ന്നും സു​രേ​ഷ് ബാ​ബു പ​റ​ഞ്ഞു.

Related posts