പണിപാളി! വളര്‍ത്തുനായയെ രക്ഷിക്കാന്‍ അഴുക്കു ചാലില്‍ ഇറങ്ങി; ഒടുവില്‍…

വ​ള​ർ​ത്തു​നാ​യ​യെ ര​ക്ഷി​ക്കാ​ൻ അ​ഴു​ക്കു ചാ​ലി​ൽ ഇ​റ​ങ്ങി കു​ടു​ങ്ങി​യ​യാ​ളെ പു​റ​ത്തെ​ടു​ക്കു​വാ​ൻ ഫ​യ​ർ​ഫോ​ഴ്സ്. യു​കെ​യി​ലെ നോ​ർ​ഫോ​ക്കി​ലാ​ണ് സം​ഭ​വം. അ​മ്പ​ത്തി​യൊ​മ്പ​തുകാ​ര​നാ​യ ടോ​ണി സ്റ്റീ​വെ​ൻ​സ് എ​ന്ന​യാ​ളു​ടെ വ​ള​ർ​ത്തു​നാ​യ​യാ​ണ് ഇ​രു​പ​ത​ടി​യോ​ളം താ​ഴ്ച്ച​യു​ള്ള മൂ​ടി​യി​ല്ലാ​ത്ത അ​ഴു​ക്കു ചാ​ലി​ൽ വീ​ണ​ത്.

സം​ഭ​വം ക​ണ്ട സ്റ്റീ​വെ​ൻ​സും പി​ന്നാ​ലെ ഈ ​അ​ഴു​ക്കു​ചാ​ലി​ലേ​ക്ക് ഇ​റ​ങ്ങി. എ​ന്നാ​ൽ ക​ണ​ങ്കാ​ലി​നു പ​രി​ക്കേ​റ്റ​തി​നെ തു​ട​ർ​ന്ന് പു​റ​ത്തേ​ക്ക് ഇ​റ​ങ്ങു​വാ​ൻ സാ​ധി​ക്കാ​തെ ഇ​ദ്ദേ​ഹം ഇതിനുള്ളിൽ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു.

ഇ​തി​നെ തു​ട​ർ​ന്ന് മു​പ്പ്ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ ഏ​ക​ദേ​ശം ര​ണ്ട് മ​ണി​ക്കൂ​റു​ക​ൾ പ​രി​ശ്ര​മി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് സ്റ്റീ​വെ​ൻ​സി​നെ അ​ഴു​ക്കു ചാ​ലി​നു​ള്ളി​ൽ നി​ന്നും പു​റ​ത്തെ​ത്തി​ക്കു​വാ​നാ​യ​ത്. നാ​യ​യെ സു​ര​ക്ഷി​ത​മാ​യി പു​റ​ത്തെ​ത്തി​ച്ച​തി​നു ശേ​ഷം സ്ട്രെ​ച്ച​റി​ൽ കി​ട​ത്തി​യാ​ണ് സ്റ്റീ​വെ​ൻ​സി​നെ ര​ക്ഷി​ച്ച​ത്.

ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന സ്റ്റീ​വെ​ൻ​സി​ന്‍റെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണ് അ​റി​യാ​ൻ സാ​ധി​ക്കു​ന്ന​ത്.

Related posts