പ്രണയദിനത്തില്‍ മോദിയ്ക്ക് കോണ്‍ഗ്രസ് നല്‍കിയ ഉപദേശ സമ്മാനം! കെട്ടിപ്പിടുത്തം കുറയ്ക്കൂ പണിയെടുക്കൂ; ചിത്രങ്ങളും വീഡിയോയും വൈറല്‍

അങ്ങനെ രണ്ടായിരത്തി പതിനെട്ടാമാണ്ടിലെ പ്രണയദിനവും കടന്നുപോയി. കമിതാക്കളും ദമ്പതികളുമെല്ലാം അത്യാഘോഷപൂര്‍വ്വം ആ ദിനം കൊണ്ടാടുകയും ചെയ്തു. പരസ്പരം സമ്മാനങ്ങള്‍ കൈമാറിയും ആശംസകള്‍ അറിയിച്ചും അവര്‍ തങ്ങളുടെ സ്‌നേഹവും പ്രകടിപ്പിച്ചു. കമിതാക്കള്‍ പ്രണയം പങ്കുവച്ച പ്രണയദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോടുള്ള ശത്രുതയാണ് കോണ്‍ഗ്രസ് പങ്കുവച്ചത്. വാഗ്ദാനങ്ങള്‍ പാലിക്കാത്ത മോദിക്കുള്ള വിമര്‍ശനങ്ങള്‍ കോണ്‍ഗ്രസിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ വീഡിയോ രൂപത്തില്‍ പോസ്റ്റ് ചെയ്താണ് കോണ്‍ഗ്രസിന്റെ പരിഹാസം.

കെട്ടിപ്പിടുത്തം കുറച്ച് കടമ നിറവേറ്റു എന്നും എല്ലാ ഇന്ത്യക്കാരെയും തുല്യമായി സ്നേഹിക്കുവെന്നുമാണ് മോദിയ്ക്കുള്ള കോണ്‍ഗ്രസിന്റെ ഉപദേശം. മന്‍ കീ ബാത്ത് റേഡിയോ സംഭാഷണത്തിലൂടെ മാത്രം ജനങ്ങളോട് സംവദിക്കുന്ന മോദി ഇടയ്ക്ക് സാധാരണക്കാരുടെ വാക്കുകള്‍ കേള്‍ക്കണമെന്നും പറയുന്നുണ്ട്. ഏറ്റവും പ്രധാനമായ കാര്യം മറ്റെല്ലാ ബന്ധങ്ങളിലെയും പോലെ വാഗ്ദാനങ്ങള്‍ പാലിക്കുകയെന്നതുമാണെന്നാണ് കോണ്‍ഗ്രസ് പറയുന്നത്.

Related posts