ജയിക്കാൻ എല്ലാവർക്കുമില്ലേ ആഗ്രഹം..! നെ​ഹ്റു ട്രോ​ഫി പോ​ലീ​സ് ടീം ​ക്യാ​പ്റ്റ​നായി സ്വകാര്യവ്യക്തി; വിവാദം കൊഴുക്കുമ്പോൾ…

ആ​ല​പ്പു​ഴ: നെ​ഹ്റു ട്രോ​ഫി ബോ​ട്ട് റേ​സി​ൽ കേ​ര​ള പോ​ലീ​സ് ടീ​മി​ന്‍റെ ക്യാ​പ്റ്റ​നാ​യി സ്വ​കാ​ര്യ വ്യ​ക്തി​യെ നി​യ​മി​ച്ച ന​ട​പ​ടി​യെ​ക്കു​റി​ച്ച് സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് കു​ട്ട​നാ​ട് സം​ര​ക്ഷ​ണ ഏ​കോ​പ​ന സ​മി​തി ചെ​യ​ർ​മാ​ൻ കെ.​ബി. വി​നോ​ദ് വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

ടീം ​അം​ഗ​ങ്ങ​ളാ​യ 150 ജീ​വ​ന​ക്കാ​ർ​ക്ക് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഖ​ജ​നാ​വി​ൽനി​ന്ന് ര​ണ്ടു കോ​ടി രൂ​പ ശ​മ്പ​ള​മാ​യി ചെ​ല​വ​ഴി​ക്കേ​ണ്ടി​വ​രു​ന്നു​ണ്ട്.

പൊ​തു​ഖ​ജ​നാ​വി​ലെ പ​ണം ചെ​ല​വ​ഴി​ച്ചു​ള്ള ടീ​മി​ന്‍റെ ക്യാ​പ്റ്റ​നെ വ​കു​പ്പ് ത​ല​ത്തി​ലു​ള്ള​വ​ർ​ക്കു പ​ക​രം സ്വ​കാ​ര്യവ്യ​ക്തി​ക​ളെ ക​ണ്ടെ​ത്തു​ന്ന​ത് നി​യ​മ​പ​ര​മാ​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് പ​ര​സ്യം ന​ൽ​കി വേ​ണം.

ഇ​തുലം​ഘി​ക്കു​ക വ​ഴി സ​ർ​ക്കാ​രി​ന്‍റെ കു​റ​ഞ്ഞ​ത് മൂ​ന്നുകോ​ടി രൂപ ന​ഷ്ട​മാ​ണ് ടീ​മി​നു​ണ്ടാ​യി​ട്ടു​ള്ള​ത്. ട്രാ​ക്കും ഹീ​റ്റ്സും തെര​ഞ്ഞെ​ടു​ക്കു​മ്പോ​ൾ ക്യാ​പ്റ്റ​ന്‍റെ പേ​രും എ​ൻ​ടി​ബി​ആ​ർ സൈ​റ്റി​ൽ രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത് തി​രു​ത്താ​നും ക​ഴി​യി​ല്ല.

നൂ​റുശ​ത​മാ​നം വി​ജ​യ​സാ​ധ്യ​ത​യു​ള്ള ടീ​മി​ന്‍റെ ക്യാ​പ്റ്റ​നെ നി​യ​മി​ക്കു​മ്പോ​ൾ കൂ​ടു​ത​ൽ തു​ക ന​ൽ​കാ​ൻ ത​യാ​റു​ള്ള​വ​രെ നി​യ​മി​ക്കാ​തെ ര​ഹ​സ്യ​മാ​യി ന​ട​ത്തു​ന്ന നി​യ​മ​ന​ത്തി​നു പി​ന്നി​ലു​ള്ള ക്ര​മ​ക്കേ​ടു​ക​ൾ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യപ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് പ​രാ​തി ന​ൽ​കി.

വ്യ​ക്ത​ത വ​രു​ത്തി ക്യാ​പ്റ്റ​നെ പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും അ​ടു​ത്ത വ​ർ​ഷം സ്വ​കാ​ര്യവ്യ​ക്തി​ക​ളെ ക​ണ്ടെ​ത്തു​മ്പോ​ൾ കൂ​ടു​ത​ൽ തു​ക ടീ​മി​ന് ന​ൽ​കു​ന്ന വ്യ​ക്തി​ക​ൾ​ക്ക് ക്യാ​പ്റ്റ​ൻ പ​ദ​വി ന​ൽ​ക​ണ​മെ​ന്നും വി​നോ​ദ് ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

Leave a Comment