വ​ധ​ക്കേ​സ് പ്ര​തി ഓ​ടി​ച്ചി​രു​ന്ന ലോ​റി തീ​വ​ച്ച് ന​ശി​പ്പി​ച്ചു ! തീ​വയ്പ് ന​ട​ന്ന​ത് പു​ല​ർ​ച്ചെ 1.30ന്; ​സം​ഭ​വം പ​യ്യ​ന്നൂ​ർ കു​ന്ന​രു​വി​ല്‍

പ​യ്യ​ന്നൂ​ര്‍: കു​ന്ന​രു​വി​ല്‍ ധ​ന​രാ​ജ് വ​ധ​ക്കേ​സി​ലെ പ്ര​തി ഓ​ടി​ച്ചി​രു​ന്ന ടി​പ്പ​ര്‍ ലോ​റി അ​ഗ്നി​ക്കി​ര​യാ​ക്കി. തീ​വെ​പ്പി​ല്‍ ലോ​റി പൂ​ര്‍​ണ​മാ​യും ക​ത്തി ന​ശി​ച്ചു.

ഇ​ന്നു പു​ല​ര്‍​ച്ചെ ഒ​ന്ന​ര​യോ​ടെ​യാ​ണ് സം​ഭ​വം. കു​ന്ന​രു വ​ട​ക്കേ ഭാ​ഗം എ​കെ​ജി സ്‌​റ്റോ​പ്പി​ന് സ​മീ​പ​ത്തെ ശ്മ​ശാ​നം റോ​ഡി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ടി​പ്പ​ര്‍ ലോ​റി​ക്കാ​ണ് തീ​വെ​ച്ച​ത്.

വ​ട​ക്കേ ഭാ​ഗ​ത്തെ ഒ​ണ​ക്ക​ന്‍ മോ​ഹ​ന​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ലോ​റി പ​തി​വു​പോ​ലെ ഇ​വി​ടെ നി​ര്‍​ത്തി​യി​ട്ട​താ​യി​രു​ന്നു.

ലോ​റി​യു​ടെ ഗ്ലാ​സ് തീ​പി​ടു​ത്ത​ത്തി​ല്‍ പൊ​ട്ടി​ത്തെ​റി​ക്കു​ന്ന ശ​ബ്ദം കേ​ട്ടു​ണ​ര്‍​ന്ന പ​രി​സ​ര​വാ​സി​ക​ള്‍ വി​ളി​ച്ചു പ​റ​ഞ്ഞ​തി​നെ തു​ട​ര്‍​ന്നാ​ണ് ഉ​ട​മ മോ​ഹ​ന​ന്‍ വി​വ​ര​മ​റി​ഞ്ഞ​ത്.

തു​ട​ര്‍​ന്ന് ഫ​യ​ര്‍​ഫോ​ഴ്‌​സും പ​യ്യ​ന്നൂ​ര്‍ എ​സ്‌​ഐ അ​നി​ല്‍ ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സും എ​ത്തു​മ്പോ​ഴേ​ക്കും പ​രി​സ​ര​വാ​സി​ക​ള്‍ വെ​ള്ള​മൊ​ഴി​ച്ച് തീ​കെ​ടു​ത്തി​യി​രു​ന്നു.

തീ​വെ​പ്പി​ല്‍ ലോ​റി​യു​ടെ കാ​ബി​നും എ​ഞ്ചി​നു​മു​ള്‍​പ്പെ​ടെ പൂ​ര്‍​ണ​മാ​യും ക​ത്തി ന​ശി​ച്ചു. പെ​ട്ടെ​ന്ന് തീ​പി​ടി​ക്കാ​നു​ള്ള ഇ​ന്ധ​ന​മൊ​ഴി​ച്ചാ​ണ് തീ​വെ​ച്ച​താ​ണെ​ന്ന് ക​രു​തു​ന്നു.

പി​ന്നി​ലെ ട​യ​റു​ക​ള്‍​ക്ക് മു​ക​ളി​ല്‍ ഓ​ല​ചൂ​ട്ട് ക​ത്തി​ച്ചു​വെ​ച്ച നി​ല​യി​ലാ​യി​രു​ന്നു.

മ​ഴ​പെ​യ്ത​തു മൂ​ല​മാ​ണ് പി​ന്നി​ലെ ട​യ​റു​ക​ള്‍ ക​ത്താ​തി​രു​ന്ന​ത്. അ​ഗ്നി​ക്കി​ര​യാ​ക്കി​യ ടി​പ്പ​ര്‍ ലോ​റി​യോ​ടി​ച്ചി​രു​ന്ന ഡ്രൈ​വ​ര്‍ ജോ​ലി​യി​ല്‍​നി​ന്നും ഒ​ഴി​വാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ജോ​ലി ചോ​ദി​ച്ചെ​ത്തി​യ പ്ര​ജി​ത് ലാ​ലി​നെ ര​ണ്ടു​ദി​വ​സം മു​മ്പാ​ണ് ലോ​റി​യോ​ടി​ക്കാ​നാ​യി എ​ല്‍​പ്പി​ച്ച​തെ​ന്ന് മോ​ഹ​ന​ന്‍ പ​റ​ഞ്ഞു.

കു​ന്ന​രു​വി​ലെ ഡി​വൈ​എ​ഫ്‌​ഐ നേ​താ​വ് ധ​ന​രാ​ജ് വ​ധ​ക്കേ​സി​ലെ പ്ര​തി​യാ​ണ് പ്ര​ജി​ത് ലാ​ല്‍.

പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു. പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ ഫോ​റ​ന്‍​സി​ക്ക് പ​രി​ശോ​ധ​ന ന​ട​ത്താ​നും പോ​ലീ​സ് തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment