കഞ്ചാവ് വിൽപനയ്ക്ക് ഭാര്യയുടെ ബന്ധുവായ യുവതിയെ ഉപയോഗിച്ചു; അടുത്തയിടെ ഇരുവരും പിണങ്ങിയതോടെ കഞ്ചാവ് കച്ചവടം പുറത്താകുമെന്ന ഭയത്താൽ യുവതിയെ ഭീഷണിപ്പെടുത്തി; 22കാരിയുടെ മരണത്തിൽ പുറത്തുവരുന്ന കഥകൾ ഞെട്ടിക്കുന്നത്

മാ​​ന്നാ​​ർ കു​​ട്ട​​ന്പേ​​രു​​ർ മു​​ട്ടേ​​ലി​​ൽ യു​​വ​​തി തൂ​​ങ്ങി​​മ​​രി​​ച്ച സം​​ഭ​​വ​​ത്തി​​ൽ അ​​യ​​ൽ​​വാ​​സി​​യും ബ​​ന്ധു​​വു​​മാ​​യ യു​​വാ​​വി​​നെ മാ​​ന്നാ​​ർ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു. മു​​ട്ടേ​​ൽ ക​​രി​​യി​​ൽ വീ​​ട്ടി​​ൽ ര​​വി​​യു​​ടെ ഏ​​ക​​മ​​ക​​ൾ വ​​ന്ദ​​ന (22) ആ​​ത്മ​​ഹ​​ത്യ ചെ​​യ്ത കേ​​സി​​ൽ പ്രേ​​ര​​ണാ കു​​റ്റം ചു​​മ​​ത്തി​​യാ​​ണ് ക​​രി​​യി​​ൽ ക​​ള​​ത്തി​​ൽ വീ​​ട്ടി​​ൽ സു​​രേ​​ഷ് കു​​മാ​​റി(36)​​നെ അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.

സു​​രേ​​ഷ് കു​​മാ​​റി​​ന്‍റെ ഭാ​​ര്യ​​യു​​ടെ ബ​​ന്ധു​​വാ​​യ വ​​ന്ദ​​ന​​യും സു​​രേ​​ഷ്കു​​മാ​​റു​​മാ​​യി അ​​ടു​​പ്പ​​ത്തി​​ലാ​​യി​​രു​​ന്നു​​വെ​​ന്നും ക​​ഞ്ചാ​​വ് വി​​ല്പ​​ന​​യു​​ൾ​​പ്പെ​ടെ നി​​ര​​വ​​ധി കേ​​സു​​ക​​ളി​​ൽ പ്ര​​തി​​യാ​​യി​​ട്ടു​​ള്ള ഇ​​യാ​​ൾ വി​​ല്പ​​ന​​യ്ക്കാ​​യി വ​​ന്ദ​​ന​​യേ​​യും ഉ​​പ​​യോ​​ഗി​​ച്ചി​​രു​​ന്നു​​വെ​​ന്നും പോ​​ലീ​​സ് പ​​റ​​ഞ്ഞു. എ​​ന്നാ​​ൽ, അ​​ടു​​ത്ത നാ​​ളി​​ൽ ഇ​​രു​​വ​​രും അ​​ക​​ന്ന​​തോ​​ടെ സു​​രേ​​ഷി​​നു വൈ​​രാ​​ഗ്യ​​മാ​​യി.

ശി​​വ​​രാ​​ത്രി ദി​​ന​​ത്തി​​ൽ എ​​റ​​ണാ​​കു​​ള​​ത്ത് ന​​ട​​ന്ന പ​​രി​​പാ​​ടി​​യി​​ൽ പ​​ങ്കെ​​ടു​​ത്തു തി​​രി​​കെ വ​​രു​​ന്ന വ​​ഴി പ്ര​​തി യു​​വ​​തി​​യെ ഫോ​​ണി​​ൽ വി​​ളി​​ച്ച് ഭീ​​ഷ​​ണി​​പ്പെ​​ടു​​ത്തു​​ക​​യും, ഞാ​​ൻ തി​​രി​​കെ അ​​വി​​ടെ എ​​ത്തു​​ന്ന​​തി​​നു മു​​ൻ​​പേ നീ ​​മ​​രി​​ച്ചി​​രി​​ക്ക​​ണ​​മെ​​ന്നു പ​​റ​​യു​​ക​​യും ചെ​​യ്തു​​വെ​​ന്നും പോ​​ലീ​​സ് പ​​റ​​ഞ്ഞു. അ​​ല്ലെ​​ങ്കി​​ൽ മാ​​താ​​പി​​താ​​ക്ക​​ളു​​ൾ​​പ്പെ​ടെ മൂ​​വ​​രെ​​യും ഇ​​ല്ലാ​​താ​​ക്കു​​മെ​​ന്നു മു​​ന്ന​​റി​​യി​​പ്പും ന​​ൽ​​കി​​യ​​ത്രേ. പ്ര​​തി സ്ഥ​​ല​​ത്തെ​​ത്തു​​ന്പോ​​ൾ യു​​വ​​തി​​യെ ആ​​ശു​​പ​​ത്രി​​യി​​ൽ കൊ​​ണ്ടു​​പോ​​കാ​​ൻ നാ​​ട്ടു​​കാ​​ർ ത​​യാ​​റെ​​ടു​​ക്കു​​ക​​യാ​​യി​​രു​​ന്നു.

ഇ​​യാ​​ളു​​ടെ കാ​​റി​​ൽ ത​​ന്നെ​​യാ​​ണ് ആ​​ശു​​പ​​ത്രി​​യി​​ൽ കൊ​​ണ്ടു​​പോ​​യ​​ത്. സം​​സ്കാ​​ര ച​​ട​​ങ്ങു​​ക​​ൾ​​ക്കും ഇ​​യാ​​ൾ മു​​ന്പി​​ൽ ഉ​​ണ്ടാ​​യി​​രു​​ന്നു. ഇ​​തി​​നി​​ട​​യി​​ൽ ല​​ഭി​​ച്ച ര​​ഹ​​സ്യ സൂ​​ച​​ന​​ക​​ളെ തു​​ട​​ർ​​ന്ന് സു​​രേ​​ഷി​​നെ പോ​​ലീ​​സ് വി​​ളി​​ച്ചു വ​​രു​​ത്തി ചോ​​ദ്യം ചെ​​യ്തു സം​​ശ​​യ​​ങ്ങ​​ൾ ഒ​​ന്നും ത​​ന്നെ​​യി​​ല്ലാ​​തെ വി​​ട്ട​​യ​​ച്ചി​​രു​​ന്നു.

ഇ​​തി​​നി​​ട​​യി​​ൽ മൊ​​ബൈ​​ൽ ഫോ​​ണ്‍ ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്തു തെ​​ളി​​വു​​ക​​ൾ ശേ​​ഖ​​രി​​ച്ച​​പ്പോ​​ൾ ആ​​ത്മ​​ഹ​​ത്യ ന​​ട​​ന്ന രാ​​ത്രി​​യി​​ൽ 10 ത​​വ​​ണ യു​​വ​​തി​​യെ വി​​ളി​​ച്ചി​​രു​​ന്ന​​താ​​യി ക​​ണ്ടെ​​ത്തി. ഫോ​​ണ്‍ സം​​ഭാ​​ഷ​​ണ​​ങ്ങ​​ളും സ​​മാ​​ഹ​​രി​​ച്ചു. വെ​​ള്ളി​​യാ​​ഴ്ച വീ​​ണ്ടും സ്റ്റേ​​ഷ​​നി​​ലേ​​ക്ക് വി​​ളി​​പ്പി​​ച്ച് ന​​ട​​ന്ന കാ​​ര്യ​​ങ്ങ​​ൾ ഓ​​രോ​​ന്നാ​​യി ചോ​​ദി​​ച്ച​​പ്പോ​​ൾ എ​​ല്ലാം തു​​റ​​ന്നു സ​​മ്മ​​തി​​ക്കു​​ക​​യാ​​യി​​രു​​ന്നു​​വെ​​ന്ന് പോ​​ലീ​​സ് പ​​റ​​ഞ്ഞു. തു​​ട​​ർ​​ന്ന് അ​​റ​​സ്റ്റ് രേ​​ഖ​​പ്പെ​​ടു​​ത്തി.

ക​​ഞ്ചാ​​വ് ഗു​​ണ്ടാ അ​​ബ്കാ​​രി​​യു​​ൾ​​പ്പ​​ടെ 40 കേ​​സു​​ക​​ളാ​​ണ് ഇ​​പ്പോ​​ൾ ഇ​​യാ​​ൾ​​ക്കെ​​തി​​രേ നി​​ല​​വി​​ലു​​ള്ള​​ത്. കാ​​പ്പ നി​​യ​​മ​​പ്ര​​കാ​​രം മു​​ന്പ് അ​​റ​​സ്റ്റി​​ലാ​​യി​​ട്ടു​​ണ്ട്. ചെ​​ങ്ങ​​ന്നൂ​​ർ ജു​​ഡീ​​ഷ​ൽ ഒ​​ന്നാം ക്ലാ​​സ് മ​​ജി​​സ്ട്രേ​​റ്റ് കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കി​​യ പ്ര​​തി​​യെ റി​​മാ​​ൻ​​ഡ് ചെ​​യ്തു. പോ​​ലീ​​സ് ഇ​​ൻ​​സ്പെ​​ക്ട​​ർ വി​​ദ്യാ​​ധ​​ര​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ എ​​സ്ഐ​മാ​​രാ​​യ കെ.​ ​ശ്രീ​​ജി​​ത്ത്, വി.​​എ​​സ്.​ പ്ര​​ദീ​​പ്, എ​എ​​സ് ഐ.​ ​തോ​​മ​​സ് എ​​ന്നി​​വ​​രാ​​ണ് കേ​​സ് അ​​ന്വേ​​ഷി​​ച്ച് പ്ര​​തി​​യെ അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.

Related posts