വണ്ടാനം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പു​തു​താ​യി  ഒ​മ്പതു പി​ജി സീ​റ്റു​ക​ൾ കൂ​ടി; ചി​കി​ത്സ​യും ഗ​വേ​ഷ​ണ​സൗ​ക​ര്യ​വും മെച്ചപ്പെടും

അ​ന്പ​ല​പ്പു​ഴ: വ​ണ്ടാ​നം ഗ​വ. ടി​ഡി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പു​തു​താ​യി ഒ​ന്പ​തു പി​ജി സീ​റ്റു​ക​ൾ കൂ​ടി അ​നു​വ​ദി​ച്ചു. റേ​ഡി​യേ​ഷ​ൻ ഓ​ങ്കോ​ള​ജി -മൂ​ന്ന്, ബ​യോ കെ​മി​സ്ട്രി-​ര​ണ്ട്, മൈ​ക്രോ ബ​യോ​ള​ജി-​ര​ണ്ട്, റ​സ്പി​റേ​റ്റ​റി മെ​ഡി​സി​ൻ-​ര​ണ്ട് എ​ന്നി​ങ്ങ​നെ​യാ​ണ് സീ​റ്റു​ക​ൾ അ​നു​വ​ദി​ച്ച​ത്.

മെ​ഡി​ക്ക​ൽ കൗ​ണ്‍​സി​ൽ ഓ​ഫ് ഇ​ന്ത്യ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​യെ തു​ട​ർ​ന്നാ​ണ് സീ​റ്റു​ക​ൾ അ​നു​വ​ദി​ച്ച​ത്. കോ​ള​ജി​ന്‍റെ മി​ക​ച്ച നി​ല​വാ​ര​വും പ​ഠ​ന​ത്തി​നാ​വ​ശ്യ​മാ​യ പ​ശ്ചാ​ത്ത​ല സൗ​ക​ര്യ​വും, മ​തി​യാ​യ അ​ധ്യാ​പ​ക സം​വി​ധാ​ന​വും സ​ർ​ക്കാ​ർ ഒ​രു​ക്കി​യ​തി​നു ശേ​ഷം ന​ട​ന്ന കൗ​ണ്‍​സി​ൽ പ​രി​ശോ​ധ​ന​യെ തു​ട​ർ​ന്ന് സം​ഘം പൂ​ർ​ണ സം​തൃ​പ്തി പ്ര​ക​ട​പ്പി​പ്പി​ച്ചി​രു​ന്നു.

തു​ട​ർ​ന്നാ​ണ് പി​ജി സീ​റ്റു​ക​ൾ​ക്ക് അ​നു​മ​തി ന​ൽ​കി​യ​ത്. മെ​യ് മാ​സ​ത്തോ​ടെ ആ​രം​ഭി​ക്കു​ന്ന പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ പി​ജി സീ​റ്റു​ക​ളി​ൽ പ്ര​വേ​ശ​നം ന​ട​ത്തും. പി​ജി സീ​റ്റു​ക​ളു​ടെ വ​ർ​ധ​ന​വോ​ടെ രോ​ഗി​ക​ൾ​ക്ക് മി​ക​ച്ച ചി​കി​ത്സ​യും, ബ​ന്ധ​പ്പെ​ട്ട രം​ഗ​ങ്ങ​ളി​ൽ ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നും ഏ​റെ സൗ​ക​ര്യം ല​ഭി​ക്കും. തൊ​ഴി​ൽ​ജ​ന്യ രോ​ഗ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ പ​ഠ​ന​വും ഗ​വേ​ഷ​ണ​വും ന​ട​ത്തു​ക വ​ഴി രോ​ഗി​ക​ൾ​ക്കും, തൊ​ഴി​ലി​ട​ങ്ങ​ളി​ലും ജ​ന​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ സു​ര​ക്ഷി​ത​ത്വം ല​ഭ്യ​മാ​കും.

Related posts