പത്തരമാറ്റ് സത്യസന്ധതയുമായി ഒരു ഓട്ടോ ഡ്രൈവർ; കളഞ്ഞുകിട്ടിയ സ്വ​ർ​ണ​മാ​ല തി​രി​കെ ന​ൽ​കി ഓ​ട്ടോ ഡ്രൈ​വ​ർ  അശോകൻ മാതൃകയായി

അ​ന്പ​ല​പ്പു​ഴ: യാ​ത്ര​യ്ക്കി​ടെ ക​ള​ഞ്ഞു​കി​ട്ടി​യ സ്വ​ർ​ണ​മാ​ല തി​രി​കെ ന​ൽ​കി ഓ​ട്ടോ ഡ്രൈ​വ​ർ മാ​തൃ​ക​യാ​യി. അ​ന്പ​ല​പ്പു​ഴ ക​ച്ചേ​രി മു​ക്ക് സ്റ്റാ​ന്‍ഡിലെ നി​വേ​ദ്യം എ​ന്ന ഓ​ട്ടോ​റി​ക്ഷ​യു​ടെ ഉ​ട​മ​യാ​യ കാ​ക്കാ​ഴം മാ​ന്പ​ല​ത്ത​റ വാ​ലു​മു​ണ്ട​ക്ക​ൽ അ​ശോ​ക​നാ​ണ് മൂ​ന്നു പ​വ​ന്‍റെ മാ​ല ഉ​ട​മ​യ്ക്ക് തി​രി​കെ ന​ൽ​കി മാ​തൃ​ക​യാ​യ​ത്. ഇ​ന്ന​ലെ ഉ​ച്ച​ക്ക് ഒ​ന്നോ​ടെ സ്റ്റാ​ൻഡി​ലെ​ത്തി​യ ക​രൂ​ർ സ്വ​ദേ​ശി, അ​ശോ​ക​ന്‍റെ വ​ണ്ടി​യി​ൽ യാ​ത്ര​പോ​യി.

പി​ന്നീ​ട് പ​ന്പി​ലെ​ത്തി പെ​ട്രോ​ൾ നി​റ​യ്ക്കു​ന്പോ​ഴാ​ണ് ഓ​ട്ടോ​യു​ടെ പി​ൻ​സീ​റ്റി​ൽ ചെ​റി​യ ബാ​ഗ് അ​ശോ​ക​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. സ്റ്റാ​ന്‍ഡിലെ​ത്തി വി​വ​രം സ​ഹ​പ്ര​വ​ർ​ത്ത​ക​രെ അ​റി​യി​ച്ചു. പി​ന്നീ​ട് യാ​ത്ര​ക്കാര​നെ അ​ന്വേ​ഷി​ച്ചു പോ​കാ​നു​ള്ള ഒ​രു​ക്ക​ത്തി​നി​ടെ മാ​ല​യു​ടെ ഉ​ട​മ സ്ഥ​ല​ത്തെ​ത്തി. തു​ട​ർ​ന്ന് മാ​ല​യ​ട​ങ്ങി​യ ബാ​ഗ് കൈ​മാ​റു​ക​യാ​യി​രു​ന്നു.

Related posts