നിസാര കുടുംബ പ്രശ്നത്തിന്‍റെ പേരിൽ ഡി​എ​ൻ​എ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത് സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്കൽ; കോട്ടയത്തെ വനിതാ കമ്മീഷൻ അദാലത്തിൽ  ഡിഎൻഎ പരിശോധനയ്ക്കെത്തിയത് ആറോളം പേർ

കോ​ട്ട​യം: പി​തൃ​ത്വം തെ​ളി​യി​ക്കു​ന്ന​തി​ന് ഡി​എ​ൻ​എ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ആ​റു​കേ​സു​ക​ൾ വ​നി​ത​ക​മ്മീ​ഷ​നു​മു​ന്നി​ലെ​ത്തി. ക​ഴി​ഞ്ഞ ര​ണ്ടു​വ​ർ​ഷ​ത്തി​നി​ടെയാണ് ഇത്രയും പരാതി ലഭിച്ചത്. ഇ​തി​ൽ ക​മ്മീ​ഷ​ൻ നേ​രി​ട്ട് ന​ട​ത്തി​യ നാ​ലു​കേ​സു​ക​ളി​ലെ പ​രി​ശോ​ധ​യി​ൽ പ​രാ​തി​യു​മാ​യി എ​ത്തി​യ​വ​ർ ത​ന്നെ​യാ​ണു പി​താ​വി​ന്‍റെ കു​ട്ടി​യെ​ന്നു തെ​ളി​ഞ്ഞു. മ​റ്റു​ര​ണ്ടു​കേ​സു​ക​ൾ​ക്ക് ഡി​എ​ൻ​എ പ​രി​ശോ​ധ​ന ന​ട​ത്താ​ൻ അ​നു​വാ​ദം മാ​ത്ര​മാ​ണ് ന​ൽ​കി​യ​ത്.

ഇ​ന്ന​ലെ കോ​ട്ട​യം ജി​ല്ല പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്ന വ​നി​ത​ക​മീ​ഷ​ൻ മെ​ഗാ അ​ദാ​ല​ത്തി​ലും ഒ​രു പ​രാ​തി ല​ഭി​ച്ചു. 15 ദി​വ​സം പ്രാ​യ​മാ​യ കു​ട്ടി​യു​ടെ പി​തൃ​ത്വം തെ​ളി​യി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ​രാ​തി​യു​മാ​യി മാ​താ​പി​താ​ക്ക​ൾ വ​നി​ത​ക​മീ​ഷ​ന് മു​ന്നി​ലെ​ത്തി​യ​ത്. ഭ​ർ​തൃ​മാ​താ​വി​ന്‍റെ നി​ർ​ബ​ന്ധ​ത്തി​നു വ​ഴ​ങ്ങി ഡി​എ​ൻ​എ പ​രി​ശോ​ധ​ന ന​ട​ത്താ​നു​ള്ള അ​പേ​ക്ഷ​യു​മാ​യാ​ണ് യു​വ​തി​യെ​ത്തി​യ​ത്.

ഭ​ർ​തൃ​വീ​ട്ടു​കാ​ർ നി​ര​സി​ച്ച പ്ര​സ​വ​ര​ക്ഷ മൂ​ത്ത​മ​ക​ളും ത​ന്‍റെ അ​മ്മ​യും കൂ​ടി​യാ​ണു ചെ​യ്യു​ന്ന​തെ​ന്നു വെ​ളി​പ്പെ​ടു​ത്തി​യ യു​വ​തി കു​ട്ടി​യെ മൂ​ത്ത​മ​ക​ളാ​യ എ​ട്ടു​വ​യ​സു​കാ​രി​യെ ഏ​ൽ​പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. ഭാ​ര്യ​ക്ക് ആ​വ​ശ്യ​മാ​യ പ്ര​സ​വ​ര​ക്ഷ​യും ചി​കി​ത്സ​യു​മാ​ണ് ഇ​പ്പോ​ൾ ല​ഭ്യ​മാ​ക്കേ​ണ്ട​തെ​ന്നും ഡി​എ​ൻ​എ പ​രി​ശോ​ധ​ന​ക്കു​ള്ള ന​ട​പ​ടി മൂ​ന്നു​മാ​സ​ത്തി​നു​ശേ​ഷം പ​രി​ഗ​ണി​ക്കു​മെ​ന്നും ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ഭ​ർ​ത്താ​വി​നോ​ട് ക​മീ​ഷ​ൻ നി​ർ​ദേ​ശി​ച്ചു.

ഭ​ർ​തൃ​മാ​താ​വി​ന്‍റെ നി​ർ​ബ​ന്ധ​ത്തി​നു വ​ഴ​ങ്ങി​യാ​ണ് ഇ​രു​വ​രും അ​ദാ​ല​ത്തി​ലെ​ത്തി​യെ​ന്നും ദ​ന്പ​തി​ക​ൾ ത​മ്മി​ൽ മ​റ്റു​പ്ര​ശ്ന​ങ്ങ​ളി​ല്ലെ​ന്നും തി​രി​ച്ച​റി​ഞ്ഞ വ​നി​ത​ക​മീ​ഷ​ൻ പോ​ലീ​സ് സം​ര​ക്ഷ​ണ​യി​ൽ പി​താ​വി​ന്‍റെ വീ​ട്ടി​ലേ​ക്കു മ​ട​ക്കി​യ​ച്ചു. ഭ​ർ​തൃ​മാ​താ​വി​നു ക​ർ​ശ​ന​താ​ക്കീ​ത് ന​ൽ​കാ​നും വ​നി​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​യും ക​മീ​ഷ​ൻ ചു​മ​ത​ല​പ്പെ​ടു​ത്തി. മൂ​ന്നു​കു​ട്ടി​ക​ൾ​ക്കൊ​പ്പ​മാ​ണ് ദ​ന്പ​തി​ക​ൾ അ​ദാ​ല​ത്തി​നെ​ത്തി​യ​ത്. കു​ടും​ബ​പ്ര​ശ്ന​ത്തി​ന്‍റെ പേ​രി​ൽ ഡി​എ​ൻ​എ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത് സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്കു​ക​യാ​ണെ​ന്നു വ​നി​ത​ക​മീ​ഷ​ൻ അം​ഗം ഇ.​എം. രാ​ധ പ​റ​ഞ്ഞു.

Related posts