ശബരിമല;  താത്കാലിക പോലീസായി 50 വനിതകൾ ഡ്യൂട്ടിയിൽ പ്രവേശിപ്പിച്ചു;  ശബരിമല ഇടത്താവളങ്ങളിലാണ് ഇവരുടെ ഡ്യൂട്ടി ക്രമീകരിച്ചിരിക്കുന്നത്

കോ​ട്ട​യം: സ്പെ​ഷ​ൽ പോ​ലീ​സ് വി​ഭാ​ഗ​ത്തി​ലേ​ക്ക് കോ​ട്ട​യം ജി​ല്ല​യി​ൽ 50 വ​നി​ത​ക​ൾ​ക്ക് നി​യ​മ​നം ന​ല്കി. ശ​ബ​രി​മ​ല സീ​സ​ണ്‍ പ്ര​മാ​ണി​ച്ചാ​ണ് താ​ൽ​ക്കാ​ലി​ക​മാ​യി വ​നി​ത​ക​ളെ സ്പെ​ഷ​ൽ പോ​ലീ​സ് വി​ഭാ​ഗ​ത്തി​ലേ​ക്ക് നി​യ​മി​ച്ച​ത്. നി​യ​മ​നം ല​ഭി​ച്ച 50 പേ​രും ഡ്യൂ​ട്ടി​യി​ൽ പ്ര​വേ​ശി​ച്ചു. ഡി​വൈ​എ​സ് പി​മാ​രു​ടെ കീ​ഴി​ലാ​ണ് വ​നി​താ സ് പെ​ഷ​ൽ പോ​ലീ​സു​കാ​രെ നി​യ​മി​ച്ചി​രി​ക്കു​ന്ന​ത്.

കാ​ഞ്ഞി​ര​പ്പ​ള്ളി ഡി​വൈ​എ​സ്പി ഓ​ഫീ​സി​നു കീ​ഴി​ൽ 20 പേ​രെ നി​യ​മി​ച്ചു. കോ​ട്ട​യ​ത്ത് 16 പേ​രെ​യും പാ​ലാ​യി​ൽ 12 പേ​ർ​ക്കും നി​യ​മ​നം ന​ല്കി. വൈ​ക്ക​ത്ത് ര​ണ്ടു പേ​രെ​യാ​ണ് നി​യ​മി​ച്ച​ത്. ശ​ബ​രി​മ​ല ഇ​ട​ത്താ​വ​ള​ങ്ങ​ളി​ലാ​ണ് ഇ​വ​ർ​ക്ക് ഡ്യൂ​ട്ടി ന​ല്കി​യി​ട്ടു​ള്ള​ത്. കോ​ട്ട​യ​ത്തെ വ​നി​താ സ്പെ​ഷ​ൽ പോ​ലീ​സു​കാ​ർ​ക്ക് തി​രു​ന​ക്ക​ര​യും ഏ​റ്റു​മാ​നൂ​രു​മാ​ണ് ഡ്യൂ​ട്ടി. കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ നി​യ​മ​നം ല​ഭി​ച്ച​വ​ർ​ക്ക് എ​രു​മേ​ലി​യി​ലാ​ണ് ഡ്യൂ​ട്ടി.

ആ​ദ്യ​മാ​യാ​ണ് സ്പെ​ഷ​ൽ പോ​ലീ​സ് വി​ഭാ​ഗ​ത്തി​ൽ വ​നി​ത​ക​ളെ നി​യ​മി​ച്ച​ത്. മു​ൻ എ​ൻ​സി​സി, സ്റ്റു​ഡ​ന്‍റ്സ് പോ​ലീ​സ്, എ​ൻ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കാ​ണ് നി​യ​മ​നം ന​ല്കി​യി​ട്ടു​ള്ള​ത്. ഇ​പ്പോ​ൾ ജി​ല്ല​യി​ൽ 96 പു​രു​ഷ സ് പെ​ഷ​ൽ പോ​ലീ​സു​കാ​രു​ണ്ട്. ഇ​വ​ർ​ക്കു പു​റമേയാ​ണ് 50 വ​നി​താ സ്പെ​ഷ​ൽ പോ​ലീ​സു​കാ​രെ​ക്കൂ​ടി നി​യ​മി​ച്ച​ത്. ശ​ബ​രി​മ​ല സീ​സ​ണ്‍ ക​ഴി​യു​ന്ന​തോ​ടെ ഇവരെ പി​രി​ച്ചു​വി​ടും. ദി​വ​സം 645 രൂ​പ​യാ​ണ് ഇ​വ​രു​ടെ വേ​ത​നം.

Related posts