ക​ടു​ത്ത വ​ര​ൾ​ച്ച ; അമിതമായി വെള്ളം കുടിക്കുന്നു; ഓ​സ്ട്രേ​ലി​യ​യി​ൽ 5,000ലേറെ ഒ​ട്ട​ക​ങ്ങ​ളെ വെ​ടി​വ​ച്ചു കൊ​ന്നു


സി​ഡ്നി: ക​ടു​ത്ത വ​ര​ൾ​ച്ച നേ​രി​ടു​ന്ന തെ​ക്ക​ൻ ഓ​സ്ട്രേ​ലി​യ​യി​ൽ അ​ഞ്ച് ദി​വ​സ​ത്തി​നി​ടെ കൊ​ന്നൊ​ടു​ക്കി​യ​ത് അ​യ്യാ​യി​ര​ത്തി​ലേ​റെ ഒ​ട്ട​ക​ങ്ങ​ളെ. അ​മി​ത​മാ​യി വെ​ള്ളം കു​ടി​ക്കു​ന്ന​തി​നാ​ലാ​ണ് ഒ​ട്ട​ക​ങ്ങ​ളെ കൂ​ട്ട​ത്തോ​ടെ കൊ​ന്ന​ത്. ഹെ​ലി​കോ​പ്റ്റ​റി​ൽ നി​ന്ന് പ്രൊ​ഫ​ഷ​ണ​ല്‍ ഷൂ​ട്ട​ര്‍​മാ​രാ​ണ് ഒ​ട്ട​ക​ങ്ങ​ളെ കൂ​ട്ട​ത്തോ​ടെ വെ​ടി​വെ​ച്ചു കൊ​ന്ന​ത്.

കാ​ട്ടു​തീ​യി​ൽ ഓ​സ്ട്രേ​ലി​യ​യി​ൽ 50 കോ​ടി​യി​ലേ​റെ മൃ​ഗ​ങ്ങ​ൾ ച​ത്തൊ​ടു​ങ്ങി​യെ​ന്നാ​ണ് ക​ണ​ക്കു​ക​ൾ. കാ​ട്ടു​തീ​യു​ടെ പി​ന്നാ​ലെ ഓ​സ്ട്രേ​ലി​യ​യു​ടെ പ​ല​ഭാ​ഗ​ങ്ങ​ളും ക​ടു​ത്ത വ​ര​ൾ​ച്ച​യി​ലാ​യി. വ​ര​ള്‍​ച്ച നേ​രി​ടു​ന്ന മേ​ഖ​ല​ക​ളി​ലു​ള്ള വീ​ടു​ക​ളി​ലേ​ക്ക് വ​ന​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്ന് ഒ​ട്ട​ക​ങ്ങ​ള്‍ വ​ന്‍​തോ​തി​ല്‍ എ​ത്താ​ന്‍ തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് ഒ​ട്ട​ക​ങ്ങ​ളെ വെ​ടി​വെ​ച്ചു കൊ​ല്ലാ​നു​ള്ള തീ​രു​മാ​ന​ത്തി​ൽ എ​ത്തി​യ​ത്.

തെ​ക്ക​ൻ ഓ​സ്ട്രേ​ലി​യ​ൻ സം​സ്ഥാ​ന​ങ്ങ​ളെ​യാ​ണ് വ​ര​ൾ​ച്ച രൂ​ക്ഷ​മാ​യി ബാ​ധി​ച്ച​ത്. 23000ത്തോ​ളം പേ​ർ താ​മ​സി​ക്കു​ന്ന ഓ​സ്‌​ട്രേ​ലി​യ​യി​ലെ എ​പി​വൈ പ്ര​ദേ​ശ​ത്ത് ഇ​പ്പോ​ൾ വ​ര​ള്‍​ച്ച രൂ​ക്ഷ​മാ​ണ്. മ​നു​ഷ്യ​വാ​സ സ്ഥ​ല​ത്തേ​ക്ക് ഒ​ട്ട​ക​ങ്ങ​ൾ ക​യ​റി അ​മി​ത​മാ​യി വെ​ള്ളം ഉ​പ​യോ​ഗി​ക്കു​ന്നു​വെ​ന്ന് പ​രാ​തി​ക​ൾ വ്യാ​പ​ക​മാ​ണ്. ഒ​ട്ട​ക​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ലു​ള്ള വ​ര്‍​ധ​വാ​ണ് പ്ര​ദേ​ശ​ത്തെ പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് കാ​ര​ണ​മെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

പ​തി​നാ​യി​ര​ത്തോ​ളം ഒ​ട്ട​ക​ങ്ങ​ളെ കൊ​ന്നൊ​ടു​ക്കാ​നാ​ണ് അ​ധി​കൃ​ത​രു​ടെ തീ​രു​മാ​നം എ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. അ​തി​നാ​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ഒ​ട്ട​ക​ങ്ങ​ളെ കൊ​ന്നേ​ക്കും.

Related posts