പൂ​ജ ആ​ന​യു​ടെ ആ​രോ​ഗ്യ​ത്തി​നു വേ​ണ്ടി ! വി​വാ​ദ​മാ​ക്കേ​ണ്ട കാ​ര്യ​മി​ല്ലെ​ന്ന് എ. ​കെ ശ​ശീ​ന്ദ്ര​ന്‍…

കു​മ​ളി​യി​ല്‍ അ​രി​ക്കൊ​മ്പ​നെ പൂ​ജ​യോ​ടെ സ്വീ​ക​രി​ച്ച​ത് വി​വാ​ദ​മാ​ക്കേ​ണ്ട​തി​ല്ലെ​ന്ന് വ​നം​വ​കു​പ്പ് മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍.

ആ​ന​യു​ടെ ആ​രോ​ഗ്യ​ത്തി​ന് വേ​ണ്ടി​യാ​ണ് പൂ​ജ എ​ന്നാ​ണ് മ​ന​സ്സി​ലാ​ക്കി​യി​ട്ടു​ള്ള​തെ​ന്ന് അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സം, മ​യ​ക്കു​വെ​ടി​വെ​ച്ച ശേ​ഷം അ​രി​ക്കൊ​മ്പ​നെ ചി​ന്ന​ക്ക​നാ​ല്‍ മേ​ഖ​ല​യി​ല്‍ നി​ന്ന് പെ​രി​യാ​ര്‍ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു.

കു​മ​ളി​യി​ല്‍ വെ​ച്ച് പൂ​ജ​യോ​ടെ ആ​യി​രു​ന്നു അ​രി​ക്കൊ​മ്പ​നെ സ്വീ​ക​രി​ച്ച​ത്. മം​ഗ​ളാ​ദേ​വി ക്ഷേ​ത്ര​ത്തി​ലേ​ക്കു​ള്ള ഗേ​റ്റി​ലൂ​ടെ പ്ര​വേ​ശി​ക്ക​വേ​യാ​യി​രു​ന്നു പൂ​ജാ​ക​ര്‍​മ​ങ്ങ​ള്‍.

ഇ​ത് ച​ര്‍​ച്ച ആ​യ​തോ​ടെ​യാ​ണ് വി​ശ​ദീ​ക​ര​ണ​വു​മാ​യി മ​ന്ത്രി ത​ന്നെ രം​ഗ​ത്തെ​ത്തി​യ​ത്.

‘ഓ​രോ സ്ഥ​ല​ത്തെ സ​മ്പ്ര​ദാ​യ​ങ്ങ​ളാ​ണ്. അ​ങ്ങ​നെ ചെ​യ്യു​ന്ന​ത് അ​വ​രു​ടെ താ​ത്പ​ര്യ​മാ​ണ്. അ​വ​രു​ടെ സ​ന്തോ​ഷ​ത്തി​ന് വേ​ണ്ടി ചെ​യ്ത​താ​യി​രി​ക്കും. അ​ല്ലാ​തെ​മ​റ്റേ​തെ​ങ്കി​ലും ത​ര​ത്തി​ലൊ​രു ഉ​ദ്ദേ​ശം അ​തി​ലി​ല്ല. ആ​ന​യു​ടെ ആ​രോ​ഗ്യ​ത്തി​ന് വേ​ണ്ടി​യാ​ണ് പൂ​ജ എ​ന്നാ​ണ് മ​ന​സ്സി​ലാ​ക്കി​യി​ട്ടു​ള്ള​ത്’ മ​ന്ത്രി പ​റ​ഞ്ഞു.

Related posts

Leave a Comment