വി​വാ​ഹ സ​ത്​ക്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത മൂ​ന്നു​ പേ​ർ​ക്ക് കോ​വി​ഡ്! ക​ണ്ണൂ​രി​ൽ ന​വ വ​ര​നെ​തി​രേ കേ​സ്

ക​ണ്ണൂ​ർ: കോ​വി​ഡ് പ്ര​തി​രോ​ധ നി​യ​മം ലം​ഘി​ച്ച് വി​വാ​ഹ സ​ത്ക്കാ​രം ന​ട​ത്തു​ക​യും ഇ​തേ ത്തുട​ർ​ന്ന് സ​ത്​ക്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത മൂ​ന്നു​പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ ന​വ വ​ര​നെ​തി​രേ ക​ണ്ണൂ​ർ സി​റ്റി പോ​ലീ​സ് കേ​സെ​ടു​ത്തു.

മ​ര​ക്കാ​ർ​ക്ക​ണ്ടി സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ​തി​രേ​യാ​ണ് കേ​സെ​ടു​ത്ത​ത്. ജൂ​ലൈ ഒ​മ്പ​തി​നാ​ണ് മ​ഞ്ചേ​ശ്വ​രം സ്വ​ദേ​ശി​നി​യെ യു​വാ​വ് വി​വാ​ഹം ക​ഴി​ക്കു​ന്ന​ത്. ഇ​തേ​ത്തുട​ർ​ന്ന് ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളു​മാ​യ​വ​ർ​ക്കാ​യി ഈ ​മാ​സം 11 ന് ​മ​ര​ക്കാ​ർ​ക്ക​ണ്ടി​യി​ലെ വീ​ട്ടി​ൽ സ​ത്ക്കാ​ര​വും ന​ട​ത്തി.

ച​ട​ങ്ങി​ൽ മ​ഞ്ചേ​ശ്വ​ര​ത്തു നി​ന്നു​ള്ള പത്തു പേ​ർ, കോ​ഴി​ക്കോ​ട് നി​ന്നു​ള്ള മൂ​ന്നു പേ​രുമട​ക്കം അ​മ്പ​തി​ലേ​റെ പേ​ർ പ​ങ്കെ​ടു​ത്തി​രു​ന്നു. ഇ​തി​ൽ കോ​ഴി​ക്കോ​ട് നി​ന്നു പ​ങ്കെ​ടു​ത്ത​വ​രി​ൽ ഒ​രാ​ൾ​ക്ക് ആ​ദ്യം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.

ഇ​തി​നു പി​ന്നാ​ലെ വ​ര​ന്റെ ബ​ന്ധു​വി​നും വ്യാ​ഴാ​ഴ്ച സ​ത്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത പു​ഴാ​തി സ്വ​ദേ​ശി​ക്കും കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യ​തി​നു പി​ന്നാ​ലെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

ഇ​തോ​ടെ ഇ​വ​രു​മാ​യി നേ​രി​ട്ടു ബ​ന്ധ​പ്പെ​ട്ട 55 പേ​ർ ക്വാ​റ​ന്‍റൈ​നി​ൽ പോ​യി. സ​മ്പ​ർ​ക്ക​ത്തി​ലാ​യ കൂ​ടു​ത​ൽ പേ​രു​ടെ ലി​സ്റ്റ് ത​യാ​റാ​ക്കി വ​രി​ക​യാ​ണ്.

Related posts

Leave a Comment