വ​ള​ർ​ത്താ​ടി​നു പിറന്നത്‌ വ​ര​യാ​ട്ടിൻകു​ട്ടി ! ആട്ടിന്‍ കുട്ടി പിറന്നതിന് ശേഷം വരയാട് വനത്തിലേക്ക് മടങ്ങാതെ നില്‍ക്കുന്നു

മ​റ​യൂർ: വ​ള​ർ​ത്താ​ടി​നു വ​ര​യാ​ട്ടിൻകു​ട്ടി പി​റ​ന്നു. മ​റ​യൂ​ർ വ​ന​മേ​ഖ​ല​യി​ൽ പാ​ള​പ്പെ​ട്ടി മ​ല​പു​ല​യ കോ​ള​നി​യി​ലാ​ണ് വ​ള​ർ​ത്താ​ടു വ​ര​യാ​ടി​ന്‍റെ കു​ട്ടി​യെ പ്ര​സ​വി​ച്ച​ത്.

ചി​ന്നാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന്‍റെ ഭാ​ഗ​മാ​യ പാ​ള​പ്പെ​ട്ടി മ​ല​പ്പു​ല​യ ഉൗ​രി​ലെ വ​നാ​തി​ർത്തി​യി​ലു​ള്ള ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ വീ​ട്ടി​ലെ ആ​ടു​ക​ൾ​ക്കൊ​പ്പം ഇ​പ്പോ​ൾ വ​ര​യാ​ടു​മു​ണ്ട്.

ഇ​ര​വി​കു​ളം നാ​ഷ​ണ​ൽ പാ​ർ​ക്കി​ലും ചി​ന്നാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലെ ഒ​ലി​ക്കു​ടി​യി​ലും മാ​ങ്ങാ​പ്പാ​റ​യി​ലും മാ​ത്ര​മാ​ണ് വ​ര​യാ​ടു​ക​ൾ ഉ​ണ്ടാ​യി​രു​ന്ന​ത്.​

മാ​ങ്ങാ​പ്പാ​റ​യി​ൽ നി​ന്നു​മാ​ണ് പാ​ള​പ്പെ​ട്ടി​കു​ടി​ക്ക് സ​മീ​പ​ത്തേ​ക്ക് വ​ര​യാ​ടു​ക​ൾ എ​ത്തി​യ​ത്. ര​ണ്ട് വ​ര​യാ​ടു​ക​ളാ​ണ് വ​ള​ർ​ത്താ​ടു​ക​ൾ​ക്ക് ഒ​പ്പം ചേ​ർ​ന്ന​ത്.

ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ ആ​ട്ടി​ൻ​പ​റ്റ​ത്തി​നൊ​പ്പം ചേ​ർ​ന്ന ആ​ണ്‍ വ​ര​യാ​ടി​ന്‍റെ​താ​ണ് കു​ട്ടി. ആ​ട്ടി​ൻ കു​ട്ടി പി​റ​ന്ന​തി​ന് ശേ​ഷം വ​ന​ത്തി​ൽ നി​ന്നും എ​ത്തി​യ വ​ര​യാ​ട് വ​ന​ത്തി​ലേ​ക്ക് മ​ട​ങ്ങാ​തെ ആ​ട്ടി​ൻ​കൂ​ടി​ന് സ​മീ​പ​ത്ത് ത​ന്നെ ക​ഴി​യു​ക​യാ​ണ്.

ഇ​ത്ത​ര​ത്തി​ലു​ള്ള അ​നു​ഭ​വം അ​പൂ​ർ​വ​മാ​ണെ​ന്ന് ആ​ദി​വാ​സി​ക​ൾ പ​റ​യു​ന്നു.

Related posts

Leave a Comment