ബോളിവുഡിലെ യുവനായകൻ വരുണ്‍ ധവാനും ഗേൾഫ്രണ്ട് നടാഷ ദലാലുമായുള്ള വിവാഹം ഡിസംബറിൽ നടക്കുമെന്ന് വാർത്തകൾ വരുന്നു. ഏറെക്കാലമായി വരുണും നടാഷയും പ്രണയത്തിലായിരുന്നു.
നടാഷ വരുണിന്റെ ബാല്യകാല സുഹൃത്തും ഫാഷൻ ഡിസൈനറും കൂടിയാണ്. ഇരുവരുടെയും രക്ഷിതാക്കൾ വിവാഹക്കാര്യത്തെക്കുറിച്ച് അന്തിമ തീരുമാനമെടുത്തതായിട്ടാണ് വിവരങ്ങൾ പുറത്തുവരുന്നത്.
പരന്പരാഗത രീതിയിൽ വിവാഹം നടത്താനാണ് നീക്കം. ഇതോടൊപ്പം സിനിമാ മേഖലയിലെ സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും ഉൾക്കൊള്ളിച്ച് വലിയൊരു റിസപ്ഷനും സംഘടിപ്പിക്കും.
വിവാഹത്തിനുവേണ്ടിയുള്ള പർച്ചേസുകൾ നടാഷ ഇപ്പോഴേ തുടങ്ങി. ബോളിവുഡ് സംവിധായകനും നിർമാതാവുമായ കരണ്‍ ജോഹർ അവതരാകനായെത്തുന്ന കോഫി വിത്ത് കരണ്‍ ഷോയിൽ തങ്ങൾ പ്രണയത്തിലാണെന്ന് വരുണ്‍ ധവാൻ തുറന്ന് സമ്മതിച്ചിരുന്നു. സ്വകാര്യ ചടങ്ങുകളിലും പൊതുപരിപാടികളിലും ഇരുവരും സാധാരണ ഒന്നിച്ചാണ് പങ്കെടുക്കാറുള്ളത്.
സഹ സംവിധായകനായിട്ടാണ് വരുണ്‍ സിനിമയിലെത്തിയത്. പിന്നീട് കരണ്‍ ജോഹർ സംവിധാനം ചെയ്ത സ്റ്റുഡന്റ് ഓഫ് ദി ഇയർ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് വരികയായിരുന്നു. സംവിധായകൻ ഡേവിഡ് ധവാന്റെ മകനാണ് വരുണ്‍.