പൊ​തു​വി​ദ്യാ​ഭ്യാ​സ രംഗത്ത് കേരളം മുന്നിൽ; അറിവിൽ പിന്നിലെന്ന്  മ​ന്ത്രി സി.​ ര​വീ​ന്ദ്ര​നാ​ഥ്

തൃ​പ്ര​യാ​ർ: പൊ​തു​വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് കേ​ര​ളം മു​ന്നി​ലാ​ണെ​ങ്കി​ലും അ​റി​വി​ൽ പി​ന്നി​ലാ​ണെ​ന്ന് മ​ന്ത്രി സി.​ര​വീ​ന്ദ്ര​നാ​ഥ് .വി​വ​ര​ങ്ങ​ൾ മാ​ത്ര​മാ​ണു ന​മു​ക്കു​ള്ള​ത് അ​തി​നെ അ​റി​വാ​ക്കി മാ​റ്റ​ൽ കു​റ​വാ​ണ്.​അ​താ​ണ് നാം ​പി​ന്നി​ലാ​വാ​ൻ കാ​ര​ണ​മെ​ന്നും മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി. നാ​ട്ടി​ക നി​യോ​ജ​ക മ​ണ്ഡ​ലം എംഎ​ൽഎ വി​ദ്യാ​ഭ്യാ​സ പു​ര​സ്കാ​രം ‘പ്ര​ബു​ദ്ധം 2019’ ഉ​ദ്ഘാ​ട​നം ചെ​യ്യുക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. നാ​ട്ടി​ക പാ​ല​സി​ൽ സം​ഘ​ടി​പ്പി​ച്ച സ​മ്മേ​ള​ന​ത്തി​ൽ ഗീ​ത ഗോ​പി എംഎ​ൽഎ ​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​

ചീ​ഫ് വി​പ്പ് കെ.​രാ​ജ​ൻ, ജ​ന​പ്ര​തി​നി​ധി​ക​ളാ​യ പി.​സി.​ശ്രീ​ദേ​വി, ഷീ​ല വി​ജ​യ​കു​മാ​ർ, ഇ.​കെ.​തോ​മ​സ്, പി.​എ​സ്.​രാ​ധാ​കൃ​ഷ്ണ​ൻ ,പി.​ഐ. സാ​ജി​ത എ​ന്നി​വ​രും രാ​ഷ്ട്രീ​യ ക​ക്ഷി പ്ര​തി​നി​ധി​ക​ളും പ്ര​സം​ഗി​ച്ചു.​വി​ദ്യാ​ഭ്യാ​സ പു​ര​സ്കാ​ര​ങ്ങ​ൾ​ക്കു പു​റ​മെ വി​വി​ധ രം​ഗ​ങ്ങ​ളി​ൽ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച ആ​ര്യ ​ഭ​ര​ത​ൻ, ബാ​പ്പു വ​ല​പ്പാ​ട് എ​ന്നി​വ​ർ​ക്കും പു​ര​സ്കാ​ര​ങ്ങ​ൾ സ​മ്മാ​നി​ച്ചു.​

ക​ഴി​ഞ്ഞ എ​സ്എ​സ്എ​ൽസി പ​രീ​ക്ഷ​യി​ൽ 100 ശ​ത​മാ​നം വി​ജ​യം നേ​ടി​യ സ്കൂ​ളു​ക​ൾ​ക്കുള്ള പു​ര​സ്കാ​ര​ങ്ങ​ൾ സ​മ്മാ​നി​ച്ചു.​ സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ പി .എം. അ​ഹ​മ്മ​ദ് സ്വാ​ഗ​ത​വും ക​ണ്‍ വീ​ന​ർ കെ .എം. ജ​യ​ദേ​വ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Related posts