ചാ​വ​ശേ​രി​യി​ൽ ചെ​ങ്ക​ൽ ക്വാ​റി​യി​ൽ റെ​യ്ഡ് ; വാ​റ്റു​പ​ക​ര​ണ​ങ്ങ​ൾ പിടിച്ചു വാഷ് നശിപ്പിച്ചു ; നാ​ലം​ഗ​സം​ഘം ഓ​ടി ര​ക്ഷ​പ്പെ​ട്ടു

മ​ട്ട​ന്നൂ​ർ: അ​ർ‌​ധ​രാ​ത്രി​യി​ൽ ചാ​വ​ശേ​രി വ​ട്ട​ക്ക​യം ആ​ക്കാം​പ​റ​മ്പി​ൽ എ​ക്സൈ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ചാ​രാ​യ വാ​റ്റു കേ​ന്ദ്രം ക​ണ്ടെ​ത്തി. ചെ​ങ്ക​ല്ല് ക്വാ​റി​യി​ൽ നി​ന്ന് 135 ലി​റ്റ​ർ ചാ​രാ​യം വാ​റ്റാ​ൻ പാ​ക​പ്പെ​ടു​ത്തി​യ വാ​ഷും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും ക​ണ്ടെ​ത്തി.

ക​ണ്ണൂ​ർ ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ​ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മ​ട്ട​ന്നൂ​ർ റെ​യ്ഞ്ചും ഇ​രി​ട്ടി എ​ക്സൈ​സ് സ​ർ​ക്കി​ൾ പാ​ർ​ട്ടി​യും സം​യു​ക്ത​മാ​യി ഇ​ന്ന​ലെ അ​ർ​ധ​രാ​ത്രി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വാ​ഷും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും ക​ണ്ടെ​ത്തി​യ​ത്.

ഇ​രു​ട്ടി​ൽ ദു​ർ​ഘ​ടം പി​ടി​ച്ച വ​ഴി​യി​ലൂ​ടെ സാ​ഹ​സി​ക​മാ​യി വാ​റ്റു സം​ഘ​ത്തി​ന​ടു​ത്ത് എ​ത്തി​യെ​ങ്കി​ലും എ​ക്സൈ​സു​കാ​രെ ക​ണ്ട് നാ​ലു​പേ​ര​ട​ങ്ങു​ന്ന വാ​റ്റു​കാ​ർ ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

പ്ര​തി​ക​ളെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​ണ്. പ​രി​ശോ​ധ​ന​യി​ൽ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ബ​ഷീ​ർ പി​ലാ​ട്ട്, സി​വി​ൽ എ​ക്‌​സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ വി.​എ​ൻ.​സ​തീ​ഷ്, ഡി.​ജെ.​ബി​ജു, നെ​ൽ​സ​ൺ ടി. ​തോ​മ​സ്, കെ.​വി.​ബെ​ൻ​ഹ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment