പ്രി​യ​ങ്ക ഗാ​ന്ധി പോ​യ സ്കൂ​ട്ട​റി​ന് ട്രാ​ഫി​ക്ക് പോ​ലീ​സ് പിഴ! പി​ഴ താ​ൻ അ​ട​യ്ക്കു​മെ​ന്ന് ഉ​ട​മ; ചുമത്തിയ കുറ്റങ്ങള്‍ ഇങ്ങനെ…

ല​ഖ്നോ:​ എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി പോ​യ സ്കൂ​ട്ട​റി​ന് ട്രാ​ഫി​ക്ക് പോ​ലീ​സ് ചുമത്തിയ പി​ഴ താ​ൻ സ്വ​ന്ത​മാ​യി അ​ട​യ്ക്കു​മെ​ന്ന് ഉ​ട​മ. ര​ജ്ദീ​പ് സിം​ഗ് എ​ന്ന​യാ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് സ്കൂ​ട്ട​ർ. രാ​ജ​സ്ഥാ​നി​ലെ ജ​ഹാ​സ്പൂ​ർ മു​ൻ എം​എ​ൽ​എ​യാ​യ ധീ​ര​ജ് ഗു​ഹാ​റാ​ണ് പ്രി​യ​ങ്ക​യു​മാ​യി സ്കൂ​ട്ട​റി​ൽ പോ​യ​ത്. താ​ൻ സ്കൂ​ട്ട​റു​മാ​യി പോ​കു​ന്ന വ​ഴി പ്രി​യ​ങ്ക​യ​്ക്ക് സ​ഞ്ച​രി​ക്ക​നാ​യി ധീ​ര​ഡ് ഗു​ഹാ​ർ സ്കൂ​ട്ട​ർ ചോ​ദി​ക്കു​ക​യാ​യി​രു​ന്നു.

ഒ​രു നി​മി​ഷം​പോ​ലും ആ​ലോ​ചി​ക്കാ​തെ താ​ൻ സ്കൂ​ട്ട​ർ ന​ൽ​കു​ക​യാ​യി​രു​ന്നെ​ന്ന് ര​ജ്ദീ​പ് പ​റ​ഞ്ഞു. പി​ഴ​യാ​യി ചു​മ​ത്തി​യ തു​ക പ്രി​യ​ങ്ക ഗാ​ന്ധി​യി​ൽ നി​ന്നോ കോ​ണ്‍​ഗ്ര​സ് ഓ​ഫീ​സി​ൽ നി​ന്നോ സ്വീ​ക​രി​ക്കി​ല്ലെ​ന്നും ര​ജ്ദീ​പ് സിം​ഗ് വ്യ​ക്ത​മാ​ക്കി. ഡ്രൈ​വിംഗ് ലൈ​സ​ൻ​സി​ന് 2500 രൂ​പ, ഹെ​ൽ​മെ​റ്റ് ധ​രി​ക്കാ​ത്ത​തി​ന് 500 രൂ​പ, ട്രാ​ഫി​ക് നി​യ​മ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​തി​ന് 300 രൂ​പ, തെ​റ്റാ​യ ന​ന്പ​ർ പ്ലേ​റ്റി​ന് 300 രൂ​പ, അ​മി​ത വേ​ഗ​ത്തി​ന് 2,500 രൂ​പ എ​ന്നി​ങ്ങ​നെ കു​റ്റ​ങ്ങ​ൾ​ക്കാ​ണ് പി​ഴ ചു​മ​ത്തി​യ​തെ​ന്നാ​ണ് വി​വ​രം.

യു​പി​യി​ൽ അ​ന്യാ​യ​മാ​യി അ​റ​സ്റ്റി​ലാ​യ റി​ട്ട. ഐപിഎ​സ് ഓ​ഫീ​സ​ർ എ​സ്.​ആ​ർ. ദാ​രാ​പു​രി​യു​ടെ വീ​ട്ടി​ലേ​ക്കുള്ള യാ​ത്ര​യ്ക്കി​ടെ​യാ​ണ് പ്രി​യ​ങ്ക​യെ പോ​ലീ​സ് ത​ട​ഞ്ഞ​ത്. പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രാ​യ പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ത്ത​തി​ന് അ​ർ​ബു​ദ​രോ​ഗ​ബാ​ധി​ത​നാ​യ, 76 കാ​ര​ൻ എ​സ്.​ആ​ർ ദാ​രാ​പു​രി​യെ ല​ഖ്നോ​വി​ലെ വീ​ട്ടി​ൽ​നി​ന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ജ​യി​ലി​ല​ട​യ്ക്കു​ക​യാ​യി​രു​ന്നു.

ഇ​ദ്ദേ​ഹ​ത്തിന്‍റെ കു​ടും​ബ​ത്തെ സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ പ്രി​യ​ങ്ക ഗാ​ന്ധി​യെ ല​ഖ്നോ​വി​ലെ ലോ​ഹ്യ ക്രോ​സി​ങ്ങി​ൽ വ​ച്ച് പോ​ലീ​സ് ത​ട​യു​ക​യും കൈ​യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ന​ട​ന്നും സ്കൂ​ട്ട​റി​ൽ സ​ഞ്ച​രി​ച്ചു​മാ​ണ് പ്രി​യ​ങ്ക ദാ​രാ​പു​രി​യു​ടെ വ​സ​തി​യി​ലെ​ത്തി​യ​ത്.

Related posts