തിരുവനന്തപുരം: ഇന്ത്യയൊട്ടാകെ പ്രാബല്യത്തിലായി കൊണ്ടിരിക്കുന്ന 70 വയസ് കഴിഞ്ഞവര്‍ക്ക് പ്രതിവര്‍ഷം അഞ്ചു ലക്ഷം രൂപ വരെയുള്ള വയോ വന്ദന ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി കേരളത്തില്‍ ഉടന്‍ നടപ്പിലാക്കണമെന്നു ചെറിയാൻ ഫിലിപ്പ്.
പ്രീമിയം തുകയെ ചൊല്ലി കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള തര്‍ക്കം മൂലമാണ് വയോ വന്ദന പദ്ധതി കേരളത്തില്‍ അവതാളത്തിലായിരിക്കുന്നത്.
വാര്‍ധക്യകാല ആരോഗ്യ സുരക്ഷ ഉറപ്പില്ലാത്ത തലയ്ക്ക് മുകളില്‍ ആകാശവും താഴെ ഭൂമിയുമായി കഴിയുന്ന എന്നെ പോലുള്ളവര്‍ വയോ വന്ദന പദ്ധതി സ്വപ്നം കണ്ടാണ് ജീവിക്കുന്നത്. മരണം വരെ പെന്‍ഷനും ചികിത്സ ചെലവിനും അര്‍ഹതയുള്ള രാഷ്ട്രീയ നേതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വയോ വന്ദന പദ്ധതി നടപ്പാക്കുന്നതില്‍ താല്പര്യമില്ല.
വയോ വന്ദന പദ്ധതി നടപ്പിലാക്കിയാല്‍ കേരളത്തിലെ കാരുണ്യ ചികിത്സാ പദ്ധതി 70 വയസ്സിനു താഴെയുള്ളവര്‍ക്കു മാത്രമായി കേരള സര്‍ക്കാരിന് പരിമിതപ്പെടുത്താമെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.