നെടുമ്പാശേരി വഴിത്തോട്ടിലെ വെള്ളത്തിന് നിറം മാറ്റം; കാരണം കണ്ടെത്തി ആശങ്കയകറ്റണമെന്ന് നാട്ടുകാർ

നെ​ടു​മ്പാ​ശേ​രി: നെ​ടു​മ്പാ​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ പ്ര​ധാ​ന ജ​ല​സ്രോ​ത​സാ​യ വ​ഴി​ത്തോ​ട്ടി​ലെ വെ​ള്ള​ത്തി​ന് നി​റം മാ​റ്റം. ഇ​ട​മ​ല​യാ​ർ പ​ദ്ധ​തി​യി​ൽ നി​ന്നു​ള്ള വെ​ള്ളം വാ​പ്പാ​ല​ശേ​രി ക​യ​റ്റു കു​ഴി പു​ഞ്ച​ത്തോ​ട്ടി​ലൂ​ടെ വ​ഴി​ത്തോ​ട്ടി​ലെ​ത്തി​യ ശേ​ഷം നി​റം മാ​റ്റം പ്ര​ക​ട​മാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

വാ​പ്പാ​ല​ശേ​രി മു​ത​ൽ മാ​ഞ്ഞാ​ലി തോ​ട് വ​രെ ഏ​ഴ് കി​ലോ​മീ​റ്റ​റി​ല​ധി​കം വ​രു​ന്ന തോ​ട്ടി​ലൂ​ടെ ഒ​ഴു​കു​ന്ന വെ​ള്ള​ത്തി​നു​ണ്ടാ​യ നി​റം മാ​റ്റം ജ​ന​ങ്ങ​ളി​ൽ ആ​ശ​ങ്ക​യു​ണ്ടാ​ക്കി​യി​ട്ടു​ണ്ട്. ജ​ല​ത്തി​ന്‍റെ നി​റം മാ​റ്റം എ​ങ്ങ​നെ​യാ​ണു​ണ്ടാ​യ​തെ​ന്ന് ക​ണ്ടെ​ത്താ​ൻ ജ​ന​പ്ര​തി​നി​ധി​ക​ളും നാ​ട്ടു​കാ​രും ചേ​ർ​ന്ന് തോ​ട്ടി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി.

ഇ​ട​മ​ല​യാ​ർ വെ​ള്ള​ത്തി​ന് നി​റം​മാ​റ്റ​മി​ല്ലെ​ന്ന് ക​ണ്ടെ​ത്തി.​അ​ങ്ക​മാ​ലി മു​നി​സി​പ്പാ​ലി​റ്റി​യി​ലൂ​ടെ നെ​ടു​മ്പാ​ശേ​രി പ​ഞ്ചാ​യ​ത്ത് അ​തി​ർ​ത്തി വ​രെ​യെ​ത്തു​ന്ന കാ​ന​യി​ലെ വെ​ള്ള​ത്തി​ന് ക​റു​ത്ത നി​റ​മാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

വെ​ള്ള​ത്തി​ലെ മാ​ലി​ന്യ​ത്തി​ന്‍റെ അ​ള​വ് ക​ണ്ടെ​ത്താ​ൻ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് നെ​ടു​മ്പാ​ശേ​രി പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. വെ​ള്ള​ത്തി​ൽ മാ​ലി​ന്യം ക​ല​ർ​ന്ന​ത് എ​വി​ടെ നി​ന്നെ​ന്ന് ക​ണ്ടെ​ത്താ​ൻ മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ് വി​ദ​ഗ്ധ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി എ​ൽ​ദോ​യും വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​സി. സോ​മ​ശേ​ഖ​ര​നും ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

Leave a Comment