റാ​പ്പ​ർ വേ​ട​ന്‍റെ വി​വാ​ഹം ഇ​ന്ന് തൃ​ശൂ​രി​ൽ; എ​ഴു​ത്തു​കാ​രി ന​വ​മി​യാ​ണ് വ​ധു; ര​ജി​സ്റ്റ​ർ ഓ​ഫീ​സി​ൽ ല​ളി​ത​മാ​യ ച​ട​ങ്ങോ​ടെ വി​വാ​ഹം

തൃ​ശൂ​ർ: റാ​പ്പ​ർ വേ​ട​ൻ എ​ന്ന ഹി​ര​ൺ​ദാ​സ് മു​ര​ളി ഇ​ന്ന് വി​വാ​ഹി​ത​നാ​കും. മ​ഞ്ചേ​രി സ്വ​ദേ​ശി​യും എ​ഴു​ത്തു​കാ​രി​യു​മാ​യ ന​വ​മി ല​ത​യാ​ണ് വ​ധു. തൃ​ശൂ​രി​ലെ സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ൽ ആ​ണ് വി​വാ​ഹം.

കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ ല​ളി​ത​മാ​യ ച​ട​ങ്ങി​ലാ​ണ് വി​വാ​ഹം ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യെ​ന്ന് വേ​ട​ൻ അ​റി​യി​ച്ചി​രു​ന്നു. ആ​രാ​ധ​ക​രു​ടെ തി​ര​ക്ക് ഒ​ഴി​വാ​ക്കാ​ൻ വി​വാ​ഹ​സ​മ​യം പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

അ​തേ​സ​മ​യം, ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ൽ വി​വാ​ഹം ന​ട​ത്തു​മ്പോ​ൾ ഉ​ണ്ടാ​കു​ന്ന അ​സൗ​ക​ര്യ​ങ്ങ​ളെ തു​ട​ർ​ന്ന് വേ​ട​ന്‍റെ തൃ​ശൂ​രി​ലെ വീ​ട്ടി​ൽ വ​ച്ച് വി​വാ​ഹം ന​ട​ത്താ​നാ​ണ് സാ​ധ്യ​ത.

Related posts

Leave a Comment