ബാ​ങ്കി​ൽ 5 ല​ക്ഷം രൂ​പ​യി​ല്ലേ, എ​ങ്കി​ൽ ഷോ​പ്പിം​ഗും ഡേ​റ്റിം​ഗും ഒ​ക്കെ ഉ​ട​ന​ടി നി​ർ​ത്തി​ക്കോ; വൈ​റ​ലാ​യി യു​വ​തി​യു​ടെ വീ​ഡി​യോ

ഒ​രു പ്രാ​യം ക​ഴി​ഞ്ഞാ​ൽ മ​നു​ഷ്യ​ന്‍റെ സേ​വിം​ഗ്സ് മെ​ച്ച​പ്പെ​ടു​ത്ത​ണ​മെ​ന്ന് പ​റ​യു​ന്ന​ത് വ​ലി​യ കാ​ര്യം ത​ന്നെ​യാ​ണ്. ഓ​രോ വ​ർ​ഷം മു​ന്നോ​ട്ട് പോ​കു​ന്പോ​ൾ ചി​ല​വു​ക​ളും ആ​വ​ശ്യ​ങ്ങ​ളും വ​ർ​ധി​ക്കും. അ​നാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ​ക്കാ​യി പ​ണം ചി​ല​വാ​ക്കു​ന്പോ​ൾ ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ളെ കു​റി​ച്ച് ഇ​ൻ​ഫ്ലു​വ​ൻ​സ​റാ​യ പ്രി​യ യാ​ദ​വ് പ​ങ്കു​വ​ച്ച വീ​ഡി​യോ ആ​ണി​പ്പോ​ൾ ശ്ര​ദ്ധ നേ​ടു​ന്ന​ത്.

അ​ഞ്ച് ല​ക്ഷം രൂ​പ തി​ക​ച്ച് അ​ക്കൗ​ണ്ടി​ൽ ഇ​ല്ലാ​ത്ത​വ​ർ താ​ഴെ പ​റ​യു​ന്ന കാ​ര്യ​ങ്ങ​ൾ ചെ​യ്യ​രു​തെ​ന്ന് പ​റ​ഞ്ഞാ​ണ് പ്രി​യ വീ​ഡി​യോ ചെ​യ്തി​രി​ക്കു​ന്ന​ത്. അ​നാ​വ​ശ്യ​മാ​യ ഷോ​പ്പിം​ഗ് ഒ​ഴി​വാ​ക്കു​ക, അ​വ​ധി ആ​ഘോ​ഷി​ക്കാ​നോ വി​നോ​ദ​യാ​ത്ര​ക​ൾ​ക്കോ പോ​ക​രു​ത്, ഡേ​റ്റിം​ഗി​ന് പോ​കു​ന്ന​ത് നി​യ​ന്ത്രി​ക്കു​ക, ദി​വ​സ​വും പു​റ​ത്തു​നി​ന്ന് കോ​ഫി കു​ടി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക, നെ​റ്റ്ഫ്ലി​ക്സ് ക​ണ്ട് സ​മ​യം ക​ള​യ​രു​ത് എ​ന്നാ​ണ് പ്രി​യ​യു​ടെ ഉ​പ​ദേ​ശം.

“ആ ​സു​ഖ​സൗ​ക​ര്യ​ങ്ങ​ൾ ഇ​തു​വ​രെ നി​ങ്ങ​ൾ അ​ർ​ഹി​ച്ചി​ട്ടി​ല്ല. ജീ​വി​തം സെ​റ്റി​ൽ ആ​യ​തു​പോ​ലെ പെ​രു​മാ​റു​ന്ന​ത് ഇ​നി​യെ​ങ്കി​ലും നി​ർ​ത്ത​ണം”. പ​ഠി​ക്കാ​നും പ​ണം സ​മ്പാ​ദി​ക്കാ​നും ഏ​റ്റ​വും കൂ​ടു​ത​ൽ അ​വ​സ​ര​ങ്ങ​ളു​ള്ള കാ​ല​ഘ​ട്ട​മാ​ണി​ത്, പ​ണം സ​മ്പാ​ദി​ക്കാ​ൻ അ​റി​യി​ല്ല എ​ന്ന് പ​റ​യു​ന്ന​ത് പു​രോ​ഗ​തി​യെ​ക്കാ​ൾ ഉ​പ​രി സു​ഖ​സൗ​ക​ര്യ​ങ്ങ​ൾ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​ത് കൊ​ണ്ടാ​ണ്. മാ​ന​സി​ക​മാ​യ വി​ഷ​മ​ങ്ങ​ളോ ട്രോ​മ​ക​ളോ സാ​മ്പ​ത്തി​ക​മാ​യി പി​ന്നോ​ട്ട് പോ​കാ​ൻ കാ​ര​ണ​മാ​യി പ​റ​യ​രു​ത്
എ​ന്നും യു​വ​തി പ​റ​ഞ്ഞു.

എ​ന്നാ​ൽ യു​വ​തി പ​ങ്കു​വ​ച്ച വീ​ഡി​യോ വ​ലി​യ വി​മ​ർ​ശ​ന​ങ്ങ​ളാ​ണ് ഉ​ണ്ടാ​ക്കി​യ​ത്. ജീ​വി​തം ഒ​ന്നേ ഉ​ള്ളു നി​ങ്ങ​ൾ പ​റ​ഞ്ഞ​തു പോ​ലെ ജീ​വി​ക്കാ​ൻ മ​നു​ഷ്യ​നാ​യി ജ​നി​ച്ച ആ​ർ​ക്കും സാ​ധി​ക്കി​ല്ലെ​ന്നാ​ണ് ബ​ഹു ഭൂ​രി​പ​ക്ഷം ആ​ളു​ക​ളും പ​റ​ഞ്ഞ​ത്.

എ​ന്നാ​ൽ പ്രി​യ​യെ പി​ന്തു​ണ​ച്ചും ധാ​രാ​ളം ആ​ളു​ക​ൾ എ​ത്തി.​പ്രി​യ പ​റ​ഞ്ഞ​ത് ഒ​രു റി​യാ​ലി​റ്റി​യാ​ണ്. പെ​ട്ടെ​ന്ന് ഒ​രു അ​ത്യാ​വ​ശ്യം വ​ന്നാ​ൽ ഭൂ​രി​ഭാ​ഗം ആ​ളു​ക​ളും പാ​പ്പ​രാ​കു​ന്ന​ത് കൃ​ത്യ​മാ​യ സ​മ്പാ​ദ്യ​മി​ല്ലാ​ത്ത​ത് കൊ​ണ്ടാ​ണ് എ​ന്നും അ​ക്കൂ​ട്ട​ർ പ​റ​ഞ്ഞു.

 

 

Related posts

Leave a Comment