ഇ​ട​വേ​ലി​യി​ൽ സി​പി​എം, ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​രു​ടെ വീ​ടു​ക​ളി​ൽ ആ​ക്ര​മ​ണം; സ്ത്രീ​ക​ൾ അ​ട​ക്കം 6 പേ​ർ​ക്ക് പ​രി​ക്ക്

മ​ട്ട​ന്നൂ​ർ: ഇ​ട​വേ​ലി​യി​ൽ സി​പി​എം, ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​രു​ടെ വീ​ടു​ക​ളി​ൽ അ​ക്ര​മം. സ്ത്രീ​ക​ൾ അ​ട​ക്കം ആ​റു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം. അ​ക്ര​മ​ത്തി​ൽ രാ​ഷ്ട്രീ​യ​മി​ല്ലെ​ന്ന് സി​പി​എ​മ്മും പോ​ലീ​സും. സി​പി​എം പ്ര​വ​ർ​ത്ത​ക​നാ​യ ഇ​ട​വേ​ലി​യി​ലെ വി​നീ​തി​ന്‍റെ വീ​ട്ടി​ൽ ക​യ​റി നാ​ലം​ഗ​സം​ഘം അ​ക്ര​മം ന​ട​ത്തു​ക​യും വി​നീ​തി​ന്‍റെ അ​മ്മ സ​രോ​ജി​നി (52)യേ​യും സ​രോ​ജി​നി​യു​ടെ സ​ഹോ​ദ​രി​യു​ടെ മ​ക​ൻ ശ​ര​ത്തി (30) നെ​യും ആ​ക്ര​മി​ച്ചു.

ഇ​വ​രെ ക​ണ്ണൂ​ർ എ​കെ​ജി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​ർ​എ​സ് എ​സ് അ​നു​ഭാ​വി​യാ​യ ജി​ബി​ൻ രാ​ജി​ന്‍റെ വീ​ട്ടി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ അ​ക്ര​മ​ത്തി​ൽ അ​മ്മ ശ്യാ​മ​ള (54), ജ്യേ​ഷ്ഠ​ൻ ജ​ബി​ൻ രാ​ജ് (28) സു​ഹൃ​ത്ത് നെ​ല്ലൂ​ന്നി​യി​ലെ ര​ഞ്ചി​ത്ത് (29) എ​ന്നി​വ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ ത​ല​ശേ​രി ഇ​ന്ദി​രാ​ഗാ​ന്ധി ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

ര​ഞ്ചി​ത്തി​നു കൈ​യ്ക്കു വെ​ട്ടേ​റ്റ​താ​യി പ​റ​യു​ന്നു. ഇ​ന്ന​ലെ രാ​ത്രി 10 ഓ​ടെ​യാ​ണ് സി​പി​എം പ്ര​വ​ർ​ത്ത​ക​ന്റെ വീ​ട്ടി​ൽ അ​ക്ര​മ​മു​ണ്ടാ​യ​ത്‌. വീ​ടി​ന്റെ മു​ൻ​ഭാ​ഗ​ത്തെ ജ​ന​ൽ ചി​ല്ല് അ​ടി​ച്ചു ത​ക​ർ​ക്കു​ക​യും ക​സേ​ര​ക​ളും മ​റ്റും വ​ലി​ച്ചെ​റി​യു​ക​യും ചെ​യ്തു. 8.30 ഓ​ടെ​യാ​ണ് ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ന്റെ വീ​ട്ടി​ൽ വ​ച്ചു അ​ക്ര​മ​മു​ണ്ടാ​യ​ത്.

ഇ​തി​നു ശേ​ഷ​മാ​ണ് സി​പി​എം പ്ര​വ​ർ​ത്ത​ക​ന്റെ വീ​ട്ടി​ൽ അ​ക്ര​മം ന​ട​ന്ന​ത്. റോ​ഡി​ലു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് വീ​ടു​ക​ളി​ൽ അ​ക്ര​മം ന​ട​ന്ന​തെ​ന്നും സം​ഭ​വ​ത്തി​ൽ രാ​ഷ്ട്രീ​യ​മി​ല്ലെ​ന്നും പോ​ലീ​സും സി​പി​എം നേ​താ​ക്ക​ളും അ​റി​യി​ച്ചു. സം​ഘ​ർ​ഷ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് മ​ട്ട​ന്നൂ​ർ എ​സ്ഐ ശി​വ​ൻ ചോ​ടോ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ദേ​ശ​ത്ത് പോ​ലീ​സ് സു​ര​ക്ഷ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Related posts