ശ​രീ​ര​ത്തി​ന്‍റേ​യും മ​ന​സി​ന്‍റേ​യും ആ​രോ​ഗ്യ​ത്തി​ന് ഏ​റ്റ​വും മി​ക​ച്ച​താ​ണ് യോ​ഗ; പുതിയതായി തുടങ്ങുന്ന 10,000 യോ​ഗ ക്ല​ബ്ബി​ലൂ​ടെ 2,50,000 പേ​ര്‍​ക്ക് യോ​ഗ അ​ഭ്യ​സി​ക്കാ​ന്‍ സാ​ധി​ക്കും; വീണാ ജോർജ്

തി​രു​വ​ന്ത​പു​രം: പ​ത്താ​മ​ത് അ​ന്താ​രാ​ഷ്ട്ര യോ​ഗ ദി​നം സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം സെ​ന്‍​ട്ര​ല്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ നി​ര്‍​വ​ഹി​ച്ച​താ​യി ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ്. ക​ഴി​ഞ്ഞ വ​ര്‍​ഷം 1000 യോ​ഗ ക്ല​ബ്ബു​ക​ളും 600 ഓ​ളം വ​നി​താ യോ​ഗ ക്ല​ബ്ബു​ക​ളും ആ​രം​ഭി​ച്ച​താ​യി മ​ന്ത്രി അ​റി​യി​ച്ചു. പു​തി​യ​താ​യി തു​ട​ങ്ങു​ന്ന 10,000 യോ​ഗ ക്ല​ബ്ബു​ക​ളി​ലും ന​ല്ലൊ​രു ശ​ത​മാ​നം വ​നി​താ യോ​ഗ ക്ല​ബ്ബു​ക​ള്‍ ഉ​ണ്ടാ​കു​മെ​ന്നും വീ​ണാ ജോ​ർ​ജ് ഉ​റ​പ്പ് ന​ൽ​കി. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലാ​ണ് ഇ​ക്കാ​ര്യ​ത്തെ കു​റി​ച്ച് പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം…

പ​ത്താ​മ​ത് അ​ന്താ​രാ​ഷ്ട്ര യോ​ഗ ദി​നം സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം സെ​ന്‍​ട്ര​ല്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ നി​ര്‍​വ​ഹി​ച്ചു. യോ​ഗ പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്ത് ഈ ​വ​ര്‍​ഷം പു​തു​താ​യി 10,000 യോ​ഗ ക്ല​ബ്ബു​ക​ള്‍ ആ​രം​ഭി​ക്കും.

ക​ഴി​ഞ്ഞ വ​ര്‍​ഷം 1000 യോ​ഗ ക്ല​ബ്ബു​ക​ള്‍ ആ​രം​ഭി​ച്ചു. കൂ​ടാ​തെ 600 ഓ​ളം വ​നി​താ യോ​ഗ ക്ല​ബ്ബു​ക​ളും ആ​രം​ഭി​ച്ചു. പു​തു​താ​യി തു​ട​ങ്ങു​ന്ന 10,000 യോ​ഗ ക്ല​ബ്ബു​ക​ളി​ലും ന​ല്ലൊ​രു ശ​ത​മാ​നം വ​നി​താ യോ​ഗ ക്ല​ബ്ബു​ക​ള്‍ ഉ​ണ്ടാ​കും.

ശ​രാ​ശ​രി ഒ​രു യോ​ഗാ ക്ല​ബ്ബി​ല്‍ 25 അം​ഗ​ങ്ങ​ള്‍ ഉ​ണ്ടാ​യാ​ല്‍ 10,000 യോ​ഗ ക്ല​ബ്ബി​ലൂ​ടെ 2,50,000 പേ​ര്‍​ക്ക് യോ​ഗ അ​ഭ്യ​സി​ക്കാ​ന്‍ സാ​ധി​ക്കും. ഇ​തി​ലൂ​ടെ സ​മൂ​ഹ​ത്തി​ന് ഉ​ണ്ടാ​കു​ന്ന ആ​രോ​ഗ്യ​ക​ര​മാ​യ മാ​റ്റം വ​ലു​താ​ണ്. ശ​രീ​ര​ത്തി​ന്‍റേ​യും മ​ന​സി​ന്‍റേ​യും ആ​രോ​ഗ്യ​ത്തി​ന് ഏ​റ്റ​വും മി​ക​ച്ച​താ​ണ് യോ​ഗ. രോ​ഗ​ങ്ങ​ളെ അ​ക​റ്റി ശ​രീ​ര​ത്തി​ന് ന​ല്ല രോ​ഗ പ്ര​തി​രോ​ധ ശേ​ഷി നേ​ടാ​നും യോ​ഗ​യ്ക്ക് സാ​ധി​ക്കും.

Related posts

Leave a Comment