പച്ചക്കറിക്ക് ഇതരസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട; ഓണത്തിന് ഒരു മുഴം മുന്നേ എറിഞ്ഞ് കൃഷിവകുപ്പ്

കോ​ട്ട​യം: ഓ​ണ​ത്തി​ന് കേ​ര​ള​ത്തി​ന് ആ​വ​ശ്യ​മു​ള്ള പ​ച്ച​ക്ക​റി ഇ​വി​ടെ ത​ന്നെ ല​ഭ്യ​മാ​ക്കും. മി​ച്ച​മു​ള്ള പ​ച്ച​ക്ക​റി ക​യ​റ്റി അ​യ​യ്ക്കാ​നും ല​ക്ഷ്യ​മി​ടു​ന്നു കൃ​ഷി വ​കു​പ്പ്. 12 ല​ക്ഷം മെ​ട്രി​ക് ട​ണ്‍ പ​ച്ച​ക്ക​റി ഉ​ല്പാ​ദി​പ്പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ള്ള​താ​യി കാ​ർ​ഷി​ക വി​ക​സ​ന ക​ർ​ഷ​ക ക്ഷേ​മ വ​കു​പ്പ് മ​ന്ത്രി അ​ഡ്വ.​വി.​എ​സ് സു​നി​ൽ കു​മാ​ർ ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞു. പാ​റ​ത്തോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും കൃ​ഷി ഭ​വ​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​രം​ഭി​ച്ച ത​നി​മ ഓ​ർ​ഗാ​നി​ക് ഷോ​പ്പി​ന്‍റെ​യും ഹ​രി​ത വാ​രാ​ച​ര​ണ​ത്തി​ന്‍റെ​യും ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്ക​വേ​യാ​ണ് അ​ദേ​ഹം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

42 ല​ക്ഷം സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും 63 ല​ക്ഷം ക​ർ​ഷ​ക​ർ​ക്കു​മാ​യി ഒ​രു കോ​ടി വി​ത്ത് പാ​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തി​ട്ടു​ണ്ട്. കൂ​ടാ​തെ ര​ണ്ട് കോ​ടി പ​ച്ച​ക്ക​റി തൈ​ക​ൾ വി​എ​ഫ്പി​സി​കെ വ​ഴി​യും വി​ത​ര​ണം ചെ​യ്തി​തി​ട്ടു​ണ്ട്. ഉ​ല്പാ​ദ​ന വ​ർ​ധ​ന​വ് ഉ​ണ്ടാ​കു​ന്ന സാ​ഹ​ച​ര്യം നേ​രി​ടു​ന്ന​തി​ന് വി ​എ​ഫ് പി ​സി കെ ​യു​ടെ 277 ഓ​പ്പ​ണ്‍ മാ​ർ​ക്ക​റ്റു​ക​ളും ഹോ​ർ​ട്ടി​കോ​ർ​പി​ന്‍റെ 870 ഓ​പ്പ​ണ്‍ മാ​ർ​ക്ക​റ്റു​ക​ളും എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും എ​ക്കോ ഷോ​പ്പു​ക​ളും തു​റ​ക്കും.

സം​ഭ​രി​ക്കു​ന്ന പ​ച്ച​ക്ക​റി​ക​ൾ ഏ​ഴ് ദി​വ​സം വ​രെ ക​റ​ന്‍റ് ഇ​ല്ലാ​തെ സൂ​ക്ഷി​ക്കാ​ൻ ക​ഴി​യു​ന്ന കൂ​ൾ ചേം​ബ​റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നും ന​ട​പ​ടി എ​ടു​ത്തി​ട്ടു​ണ്ട്. വി​പ​ണ​ന​ത്തി​ന് കു​ടും​ബ​ശ്രീ, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ, സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ മു​ഖേ​ന വി​പു​ല​മാ​യ മാ​ർ​ക്ക​റ്റ് സൗ​ക​ര്യ​വും ഏ​ർ​പ്പെ​ടു​ത്തും.

പ​ച്ച​ക്ക​റി​ക​ൾ ക​ണ്ടെ​യ്ന​റു​ക​ളി​ൽ ക​പ്പ​ൽ മാ​ർ​ഗം ക​യ​റ്റി അ​യ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ചി​ട്ടു​ണ്ട​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ജൂ​ണ്‍ – ജൂ​ലൈ മാ​സ​ങ്ങ​ളി​ൽ എ​ല്ലാ വാ​ർ​ഡു​ക​ളി​ലും ക​ർ​ഷ​ക സ​ഭ​ക​ൾ ചേ​ർ​ന്ന് കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​വ​ലോ​ക​നം ചെ​യ്യു​മെ​ന്നും കൃ​ഷി വ​കു​പ്പി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സോ​ഷ്യ​ൽ ഓ​ഡി​റ്റിം​ഗി​ന് വി​ധേ​യ​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ള്ള​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പി.​സി.​ജോ​ർ​ജ് എം​എ​ൽ​എ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ആ​ന്‍റോ ആ​ന്‍റ​ണി എം.​പി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ കെ. ​രാ​ജേ​ഷ്, സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ണ്ട് ആ​ശാ ജോ​യി , ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് ജ​യ ജേ​ക്ക​ബ് , കൃ​ഷി ഓ​ഫീ​സ​ർ യ​മു​ന ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഒ​ഴു​ക്കി​ൽ​പ്പെ​ട്ട വ​യോ​ധി​ക​യെ ര​ക്ഷി​ച്ച 10-ാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി പ്രി​യ​ദ ഹ​രി​ദാ​സി​നെ ച​ട​ങ്ങി​ൽ മ​ന്ത്രി ആ​ദ​രി​ച്ചു.

Related posts