പ്ര​ള​യാ​ന​ന്ത​രം വിലയിടിവിൽ വലഞ്ഞ് ഭ​ക്ഷ്യോ​ത്പാ​ദ​ന മേ​ഖ​ല;  സാധനങ്ങൾ വാങ്ങാൻ ഉപഭോക്താക്കളുടെ വരവ് കുറഞ്ഞെന്ന് വ്യാപാരികൾ

വാ​ഴ​ക്കു​ളം: പ്ര​ള​യാ​ന​ന്ത​രം ഭ​ക്ഷ്യോ​ത്പാ​ദ​ന മേ​ഖ​ല​യി​ൽ വ​ൻ ത​ക​ർ​ച്ച. മൂ​വാ​റ്റു​പു​ഴ മേ​ഖ​ല​യി​ലെ പ്രാ​ദേ​ശി​ക പ​ച്ച​ക്ക​റി ഉ​ത്പാ​ദ​നം വ​ള​രെ കു​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കു​ണ്ടാ​യ വി​ല​യി​ടി​വ് വി​പ​ണി​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​ത് സാ​ധാ​ര​ണ ക​ർ​ഷ​ക​ർ​ക്കും വ്യാ​പാ​രി​ക​ൾ​ക്കും വ​ൻ ന​ഷ്ട​മാ​ണ് വ​രു​ത്തി​വ​ച്ചി​രി​ക്കു​ന്ന​ത്. ക​ർ​ഷ​ക ഓ​പ്പ​ണ്‍ മാ​ർ​ക്ക​റ്റു​ക​ളി​ലും ഇ​തി​ന്‍റെ പ്ര​തി​ഫ​ല​നം ഉ​ണ്ടാ​യി​ട്ടു​ണ്ട്.

ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വ​ര​വ് കു​റ​യു​ന്പോ​ൾ സ്വാ​ഭാ​വി​ക​മാ​യും വി​ല ഉ​യ​രേ​ണ്ട​താ​ണ്. എന്നാ​ൽ കാ​ർ​ഷി​കോ​ത്പ​ന്ന​ങ്ങ​ളു​ടെ വ​ര​വു കു​റ​ഞ്ഞ് വ്യാ​പാ​ര​ശാ​ല​ക​ളി​ൽ​നി​ന്ന് ഇ​വ വി​റ്റു പോ​കാ​ത്ത സ്ഥി​തി​യാ​ണ്. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു പ​ച്ച​ക്ക​റി​ക​ൾ എ​ത്തു​ന്നു​ണ്ടെ​ങ്കി​ലും ക​ച്ച​വ​ടം കു​റ​വാ​യ​തി​നാ​ൽ മൊ​ത്ത​ക്ക​ച്ച​വ​ട​ക്കാ​രും കു​റ​ഞ്ഞ വി​ല​യി​ലാ​ണ് പ​ച്ച​ക്ക​റി​ക​ൾ വാ​ങ്ങു​ന്ന​തും വി​പ​ണി​യി​ലെ​ത്തി​ക്കു​ന്ന​തും.

കാ​ബേ​ജ്, ബീ​ൻ​സ്, മു​രി​ങ്ങ​ക്കാ​യ തു​ട​ങ്ങി​യ​വ 20 രൂ​പ നി​ര​ക്കി​ലും ത​ക്കാ​ളി-18, വെ​ണ്ട​ക്ക-24, ബീ​റ്റ്റൂ​ട്ട്-25 രൂ​പ നി​ര​ക്കി​ലു​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം മൊ​ത്ത​ക്ക​ച്ച​വ​ട​ക്കാ​ർ പ​ച്ച​ക്ക​റി​ക​ൾ വി​പ​ണി​യി​ലെ​ത്തി​ച്ച​ത്. പ്ര​ള​യ​ശേ​ഷം അ​നു​ഭ​വ​പ്പെ​ടു​ന്ന ക​ടു​ത്ത ജ​ല​ക്ഷാ​മ​വും പു​ര​യി​ട​ങ്ങ​ളി​ലെ മ​ണ്ണി​ന്‍റെ ഘ​ട​ന മാ​റി​പ്പോ​യ​തും പ​ച്ച​ക്ക​റി ക​ർ​ഷ​ക​രെ ആ​ശ​ങ്ക​യി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്. വാ​ഴ​ക്കു​ല​ക​ളി​ൽ ഞാ​ലി​പ്പൂ​വ​നൊ​ഴി​കെ മ​റ്റൊ​ന്നും ത​ന്നെ ക​ർ​ഷ​ക​ന് ലാ​ഭ​ക​ര​മാ​കു​ന്നി​ല്ല.

വെ​ള​ളം ക​യ​റി​യ വാ​ഴ​ത്തോ​ട്ട​ങ്ങ​ളി​ൽ വേ​ര് ചീ​യ​ൽ ഭീ​ഷ​ണി​യാ​ണ് ക​ർ​ഷ​ക​ർ നേ​രി​ടു​ന്ന മ​റ്റൊ​രു പ്ര​ശ്നം. മ​ര​ച്ചീ​നി​യും വെ​ള​ള​ക്കെ​ട്ടു ഭീ​ഷ​ണി​യു​ടെ ദു​രി​ത​മ​നു​ഭ​വി​ക്കു​ക​യാ​ണ്. പ്രാ​ദേ​ശി​ക കൃ​ഷി​യി​ട​ങ്ങ​ളി​ൽ​നി​ന്ന് മ​ര​ച്ചീ​നി​യു​ടെ വ​ര​വ് ഗ​ണ്യ​മാ​യി കു​റ​ഞ്ഞി​രി​ക്കു​ന്നു. ശ​രാ​ശ​രി 30 രൂ​പ​യാ​ണ് മ​ര​ച്ചീ​നി​ക്കു വി​പ​ണി​യി​ൽ ല​ഭി​ക്കു​ന്ന​ത്.

താ​ര​ത​മ്യേ​ന ഉ​ത്പാ​ദ​ന ചെ​ല​വു കു​റ​ഞ്ഞ ചേ​ന, മ​ത്ത​ങ്ങ, കു​ന്പ​ള​ങ്ങ തു​ട​ങ്ങി​യ​വ​ക്ക് ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് ശ​രാ​ശ​രി പ​കു​തി വി​ല​യേ ല​ഭി​ക്കു​ന്നു​ള്ളൂ. കൃ​ഷി​യി​ടം അ​നു​യോ​ജ്യ​മാ​യി ഒ​രു​ങ്ങാ​ത്ത​തി​നാ​ൽ കാ​ർ​ഷി​ക ന​ഴ്സ​റി​ക​ളി​ൽ ആ​വ​ശ്യ​ക്കാ​രെ​ത്താ​റി​ല്ലെ​ന്ന് ന​ഴ്സ​റി ഉ​ട​മ​ക​ൾ പ​റ​യു​ന്നു.

വ്യാ​പാ​ര​ശാ​ല​ക​ളി​ൽ പ​തി​വു​പോ​ലെ ഉ​ത്പ​ന്ന​ങ്ങ​ൾ വാ​ങ്ങാ​ൻ ഉ​പ​ഭോ​ക്താ​ക്ക​ൾ എ​ത്തു​ന്നി​ല്ലെ​ന്ന് വ്യാ​പാ​രി​ക​ളും പ​റ​യു​ന്നു. വി​വി​ധ മേ​ഖ​ല​ക​ളി​ലെ തൊ​ഴി​ൽ ന​ഷ്ട​വും യ​ഥേ​ഷ്ടം പ​ണ​വി​നി​മ​യം ന​ട​ക്കാ​ത്ത​തും അ​വ​ശ്യ ഭ​ക്ഷ്യോ​ത്പ​ന്ന മേ​ഖ​ല​യി​ൽ മാ​ന്ദ്യം സൃ​ഷ്ടി​ക്കു​ക​യാ​ണ്.

Related posts