പ്രകൃതിയിലേക്ക് മടങ്ങാം..! പ്ലാ​സ്റ്റി​ക്കി​നെ പുറത്താക്കി വിപണി കീഴടക്കാൻ പു​ൽ സ്ട്രോ

പ്ലാ​സ്റ്റി​ക്കി​ന് പ​ക​രം പു​ല്ലു കൊ​ണ്ട് സ്ട്രോ​യു​ണ്ടാ​ക്കി പ​രി​സ്ഥി​തി സൗ​ഹാ​ർ​ദ്ദ​ത്തി​ന് വി​യ​റ്റ്നാം. സ്ട്രോ ​നി​ർ​മാ​ണ ക​മ്പ​നി​യാ​യ ഓം​ഗ് ഹ​ട്ട് കോ​യു​ടെ ഉ​ട​മ​യാ​യ ട്രാ​ൻ മി​ൻ ടി​ൻ ആ​ണ് പു​തി​യ സം​രം​ഭ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

പ്ലാ​സ്റ്റി​ക്കി​നെ​തി​രെ എ​ന്തെ​ങ്കി​ലും ചെ​യ്യ​ണ​മെ​ന്ന ചി​ന്ത​യി​ൽ നി​ന്നു​മാ​ണ് അദ്ദേഹത്തിന്‍റെ മനസിൽ ഈ ​പ​ദ്ധ​തി ഉ​രു​ത്തി​രി​ഞ്ഞ​ത്. തെ​ക്ക് പ​ടി​ഞ്ഞാ​റ​ൻ വി​യ​റ്റ്നാ​മി​ലെ മെ​ക്കോം​ഗ് ഡെ​ൽ​റ്റ​യി​ൽ കാ​ണ​പ്പെ​ടു​ന്ന പു​ല്ലാ​ണ് ഈ ​സ്ട്രോ ഉ​പ​യോ​ഗി​ക്കു​വാ​ൻ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

ഉ​ണ​ങ്ങി​യും പ​ച്ച​യാ​യും ഈ ​പു​ല്ലു​ക​ൾ വി​പ​ണി​യി​ൽ എ​ത്തി​ക്കു​ന്ന ഈ ​പു​ല്ലു​ക​ളു​ടെ നീ​ളം 20 സെ​ന്‍റീ​മീ​റ്റ​റാ​ണ്. എ​യ​ർ​ടൈ​റ്റ് ബാ​ഗി​ലാ​ക്കി ഫ്രി​ഡ്ജി​ൽ സൂ​ക്ഷി​ക്കു​ക​യാ​ണെ​ങ്കി​ൽ ഏ​ക​ദേ​ശം ര​ണ്ടാ​ഴ്ച്ച​യോ​ളം ഈ ​പു​ല്ല് ഉ​പ​യോ​ഗി​ക്കാം.

ഉ​പ്പ് വെ​ള്ള​ത്തി​ൽ ഇ​ട്ട് സൂ​ക്ഷി​ക്കു​ക​യാ​ണെ​ങ്കി​ൽ കൂ​ടു​ത​ൽ കാ​ലം ഈ ​പു​ല്ല് സം​ര​ക്ഷി​ക്കു​വാ​ൻ സാ​ധി​ക്കും.

Related posts