മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് ഒരു മാസത്തെ ശമ്പളവും ഒരു കോടി രൂപയുടെ എംപി ഫണ്ടും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും! നന്ദിയോടെ കൈകൂപ്പി മലയാളികള്‍

കേരളത്തിലെ പ്രളയ ദുരിതാശ്വാസപ്രവര്‍ത്തനത്തിന് പിന്തുണയേകാന്‍ ഒരുമാസത്തെ ശമ്പളം നല്‍കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശത്തെ പിന്തുണച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്. തന്റെ ഒരു മാസത്തെ ശമ്പളം അദ്ദേഹം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യും.

മുഖ്യമന്ത്രി പിണറായി വിജയന്റെ സാലറി ചലഞ്ച് ഏറ്റെടുത്തുകൊണ്ടാണ് മന്‍മോഹന്‍ സിഗ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇതിന് പുറമെ എം.പി ഫണ്ടില്‍ നിന്നും ഒരു കോടി രൂപയും കേരളത്തിന് നല്‍കാമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തിട്ടുണ്ട്. നേരത്തെ പ്രളയക്കെടുതിയില്‍ നിന്ന കരകയറാന്‍ ലോകമെമ്പാടുമുള്ള മലയാളികള്‍ ഒരു മാസത്തെ ശമ്പളം മാറ്റിവെക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിരുന്നു.

ഇതിന് കഴിയാത്തവര്‍ മൂന്ന് ദിവസത്തെ ശമ്പളം വീതം പത്ത് മാസം നല്‍കിയാലും മതിയെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെ നിരവധി പേരാണ് തങ്ങളുടെ ഒരുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ തയ്യാറായത്. ഗവര്‍ണര്‍ പി.സദാശിവവും ഡി.ജി.പി ലോക്‌നാഥ് ബെഹ്റയും അടക്കമുള്ള നിരവധി പ്രമുഖര്‍ മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച് ഏറ്റെടുത്തിട്ടുണ്ട്.

Related posts