ഈ സൗകര്യം മെഡിക്കൽ കോളജിൽ മാത്രം..! തൃശൂർ മെഡിക്കൽ കോളജിൽ അവശരായി എത്തുന്നവരെ കൊണ്ടു പോകാൻ വീ​ലി​ല്ലാ വീ​ൽ​ചെ​യ​റും പ്ലാ​സ്റ്റ​റി​ട്ട സ്ട്രെ​ക്ച​റും…

vellchair-medical-collegeമു​ള​ങ്കു​ന്ന​ത്തു​കാ​വ്:  മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി അ​ത്യ​ഹി​ത വി​ഭാ​ഗ​ത്തി​ൽ കാ​ലും കൈയും  ന​ട്ടെ​ല്ലും ത​ക​ർ​ന്ന് വ​രു​ന്ന രോ​ഗി​ക​ളെ കൊ​ണ്ടു പോ​കു​ന്ന​ത് വീ​ൽ ഇ​ല്ലാ​ത്ത വീ​ൽ ചെ​യ​റു​ക​ളി​ലും  പ്ലാ​സ്റ്റ​ർ ഒ​ട്ടി​ച്ച സ്ട്രെ​ക്ച​റു​ക​ളി​ലും. അത്യ​ഹി​ത വി​ഭാ​ഗ​ത്തി​ലെ വീ​ൽ ചെ​യ​റു​ക​ളി​ൽ കൊ​ണ്ടു​പോ​കു​ന്ന രോ​ഗി​ക​ൾ ഭാ​ഗ്യം കൊ​ണ്ട് മാ​ത്ര​മാ​ണ് ല​ക്ഷ്യ​സ്ഥാ​ന​ത്ത് കൂ​ടു​ത​ൽ പ​രി​ക്കു​ക​ളി​ല്ലാ​തെ എ​ത്തു​ന്ന​ത്.

ഏ​തു​നി​മി​ഷം വേ​ണ​മെ​ങ്കി​ലും ഇ​വ​ർ​ക്ക് ഇ​തി​ൽ നി​ന്ന് താ​ഴെ വീ​ണ് അ​പ​ക​ടം സം​ഭ​വി​ക്കാ​മെ​ന്ന​താ​ണ് അ​വ​സ്ഥ. പൊ​ട്ടി പൊ​ളി​ഞ്ഞ സ്ട്രെ​ക്ച്ച​റു​ക​ളി​ൽ നി​ന്ന് രോ​ഗി​ക​ൾ താ​ഴെ വീ​ണ് വീ​ണ്ടും അ​പ​ക​ടം പ​റ്റാ​തി​രി​ക്കാ​ൻ പ്ലാ​സ്റ്റ​ർ ഒ​ട്ടി​ച്ചാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. വീ​ൽ​ചെ​യ​റു​ക​ൾ​ക്ക് വീ​ലു​ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ രോ​ഗി​ക​ളെ ഇ​തി​ലി​രു​ത്തി പൊ​ന്തി​ച്ച് കൊ​ണ്ടു പോ​ക​ണ്ടേ അ​വ​സ്ഥ​യാ​ണ്.

Related posts