വെള്ളിമല എന്ന മലയോര ഗ്രാമത്തിന്റെ വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും പിന്നെ ചില ദുരൂഹതകളുമൊക്കെ കോർത്തിണക്കിയ കൂടോത്രം എന്ന സിനിമയുടെ ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു.
പ്രശസ്തനടൻ ബൈജു എഴുപുന്ന സംവിധാനം ചെയ്യുന്ന ഈ ചിത്രം ഫെബ്രുവരി പന്ത്രണ്ടിന് പ്രദർശനത്തിനെത്തുന്നതിന്റെ മുന്നോടിയായിട്ടാണ് ട്രയിലർ പുറത്തുവിട്ടത്. ഫെബ്രുവരി ഒമ്പത് തിങ്കളാഴ്ച്ച കൊച്ചി ലുലു മാളിൽ ചലച്ചിത്ര പ്രവർത്തകരും അഭിനേതാക്കളും, അണിയറ പ്രവർത്തകരും പങ്കെടുത്ത ചടങ്ങിലൂടെയായിരുന്നു ട്രയിലർ പ്രകാശനവും മ്യൂസിക്ക് ലോഞ്ചും നടന്നത്.
ട്രയിലറിലെ ചില പ്രസക്ത ഭാഗങ്ങൾ…
ഞാനെന്തായാലും ഈ ഭൂത, പ്രേത, പിശാചുക്കളെ യൊന്നും കാണുന്നില്ലല്ലോ? വാവച്ചൻ എന്ന കഥാപാത്രത്തിന്റെ വാക്കുകളാണ്. ആ മലയിപ്പോ ഒരു തലവേദനക്കേസാണല്ലോ? പണം കായ്ക്കുന്ന മരമാ.. വെള്ളിമല….ആ മല നമ്മളെ നശിപ്പിക്കും… ദൈവത്തെയാണ് പേടിക്കേണ്ടത് പിശാചിനെയല്ലാ… എല്ലാം വാരിക്കെട്ടി ഈ മലയിറങ്ങി ഓടും.’
ട്രയിലറിൽ കേൾക്കുന്നതാണ് മേൽപ്പറഞ്ഞതൊക്കെ. ഒരു മലയോര ഗ്രാമത്തിൽ അരങ്ങേറുന്ന പല സംഭവങ്ങളും ഈ ട്രയിലറിലൂടെ വ്യക്തമാകുന്നതാണ്. ഫാന്റസിയും ഹൊററും ചിരിയും ചിന്തയുമെല്ലാം കോർത്തിണക്കിയുള്ള ഒരു ക്ലീൻ എന്റർടൈനറായി അവതരിപ്പിക്കുവാൻ ബൈജു എഴുപുന്ന ഏറെ ശ്രമിച്ചിട്ടുണ്ട്.
പരസ്പര സ്നേഹവും വിശ്വാസവും നിലനിൽക്കുന്ന അധ്വാനികളായ മനുഷ്യർ ജീവിക്കുന്ന വെള്ളിമല ഗ്രാമത്തിൽ ഒരു കൂടോത്രം ലഭിക്കുന്നതിലൂടെ യുണ്ടാക്കുന്ന സംഭവങ്ങളാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
സാൻജോ പ്രൊഡക്ഷൻസ് ആണ് ഈ ചിത്രത്തിന്റെ നിർമാണം. കോ – പ്രൊഡ്യൂസർ – റെജി ജോർജ് കൊന്നത്തറയിൽ. ബൈജു എഴുപുന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ഡിനോ പൗലോസ് ( തണ്ണീർമത്തൻ ദിനങ്ങൾ ഫെയിം) ശ്രീനാഥ്കേത്തി ( ആനിമൽ, ലക്കി ഭാസ്ക്കർ ഫെയിം) സലിം കുമാർജോയ് മാത്യ സായ് കുമാർ, ശ്രീജിത്ത് രവി, സുധിക്കോപ്പ, ജോജി ജോൺ, കോട്ടയം രമേഷ്, സുനിൽ സുഗത,പ്രമോദ് വെളിയനാട്. സ്ഫടികം സണ്ണി, ബിനു തൃക്കാക്കര ഫുക്രു,ജോബിൻദാസ്, സിദ്ധാർഥ്. പാലിയം ഷാജി, കെവിൻ, റേച്ചൽ ഡേവിഡ് ( ഇരുപത്തിഒന്നാം നൂറ്റാണ്ട് ഫെയിം) ദിയാ , ദിവ്യാ , അംബികാ ബിജു.അക്സബിജു. മനോഹരിജോയ്, ഷൈനിസാറ.വീണാനായർ,അംബികാ നമ്പ്യാർ, ചിത്രാ നായർ,ലക്ഷ്മിശ്രീ, സിജി കെ. നായർ, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
രചന – സന്തോഷ് ഇടുക്കി. ഗാനങ്ങൾ – ബി.കെ. ഹരിനാരായണൻ. സംഗീതം. ഗോപി സുന്ദർ. ഛായാഗ്രഹണം- ജിസ് ബിൻ സെബാസ്റ്റ്യൻ, ഷിജി ജയദേവൻ. എഡിറ്റിംഗ് – ഗ്രേ സൺ. കലാസംവിധാനം. ഹംസ വള്ളിത്തോട്. കോസ്റ്റ്യൂം ഡിസൈൻ – റോസ് റെജിസ്. മേക്കപ്പ് -ജയൻ പൂങ്കുളം. സ്റ്റിൽസ്- നൗഷാദ് കണ്ണൂർ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -നിഖിൽ .കെ. തോമസ്. അസോസ്സിയേറ്റ് ഡയറക്ടേർസ് – മിഥുൻ കൃഷ്ണ, വിവേക് വേലായുധൻ. ഫിനാൻസ് കൺട്രോളർ – ഷിബു സോൺ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – സെന്തിൽ പൂജപ്പുര. പ്രൊഡക്ഷൻ കൺട്രോളർ – ബിജു കടവൂർ. പിആർഒ-വാഴൂർ ജോസ്.
