‘ഇ​വി​ടെ ഒ​രു കൊ​ല​പാ​ത​കം ന​ട​ന്നി​ട്ട് മു​പ്പ​ത്തി​യാ​റു മ​ണി​ക്കൂ​റു ക​ഴി​ഞ്ഞു, എ​ന്നി​ട്ടും കൊ​ല​പാ​ത​കി​യാ​രാ​ണെ​ന്ന് ആ​ർ​ക്കും ഒ​രു പി​ടി​യു​മി​ല്ല’: അ​നൂ​പ് മേ​നോ​ന്‍റെ ‘ഈ ​ത​നി നി​റം’ ടീ​സ​ർ എ​ത്തി

ഇ​വി​ടെ ഒ​രു കൊ​ല​പാ​ത​കം ന​ട​ന്നി​ട്ട് മു​പ്പ​ത്തി​യാ​റു മ​ണി​ക്കൂ​റു ക​ഴി​ഞ്ഞു. എ​ന്നി​ട്ടും കൊ​ല​പാ​ത​കി​യാ​രാ​ണെ​ന്ന് ആ​ർ​ക്കും ഒ​രു പി​ടി​യു​മി​ല്ലാ, ഇ​ത് ഇ​വ​ന്മാ​രും ആ ​ന​വാ​സും കൂ​ടി ഒ​പ്പി​ച്ച പ​ണി​യാ​ണ്. അ​ങ്ങ​നെ​യൊ​ന്നു​മ​ല്ല​ങ്കി​ലോ? ഒ​രാ​ളെ​ക്കൂ​ടി കി​ട്ട​ണം.

ര​തീ​ഷ് നെ​ടു​മ​ങ്ങാ​ട് സം​വി​ധാ​നം ചെ​യ്യു​ന്ന ഈ ​ത​നി​നി​റം എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഒ​ഫീ​ഷ്യ​ൽ ടീ​സ​റി​ലെ പ്ര​സ​ക്ത ഭാ​ഗ​ങ്ങ​ളാ​ണി​ത്. അ​നൂ​പ് മേ​നോ​ന്‍റെ ച​ടു​ല​മാ​യ ഈ ​സം​ഭാ​ഷ​ണ​ങ്ങ​ൾ ഒ​രു സ​മ​ർ​ഥ​നാ​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റേ​തെ​ന്ന് വ്യ​ക്തം.

ഒ​രു കൊ​ല​പാ​ത​ക​വും, അ​തി​ന്‍റെ ചു​രു​ളു​ക​ൾ നി​വ​ർ​ത്തു​ന്ന​തു​മാ​ണ് ഈ ​ചി​ത്ര​മെ​ന്ന് കാ​ട്ടി​ത്ത​രു​ന്ന​താ​ണ് പു​റ​ത്തു​വി​ട്ട ടീ​സ​റി​ൽ നി​ന്നും മ​ന​സി​ലാ​ക്കാ​വു​ന്ന​ത്. പൂ​ർ​ണ​മാ​യും, ഒ​രു സ​സ്പെ​ൻ​സ് ക്രൈം ​ത്രി​ല്ല​ർ എ​ന്നു ത​ന്നെ ഈ ​ചി​ത്ര​ത്തേ​ക്കു​റി​ച്ചു പ​റ​യാം.

ഫെ​ബ്രു​വ​രി പ​തി​മൂ​ന്നി​ന് ഈ ​ചി​ത്രം പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്നതി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് ടീ​സ​ർ പു​റ​ത്തു​വി​ട്ടി​രിക്കു​ന്ന​ത്. പ്രേ​ക്ഷ​ക​രെ ഉ​ദ്വേ​ഗ​ത്തി​ന്‍റെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തി​ക്കൊ​ണ്ടു​ള്ള അ​വ​ത​ര​ണ​മാ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റേ​ത്.

അ​തി​ഭാ​വു​ക​ത്വ​ങ്ങ​ളി​ല്ലാ​തെ, തി​ക​ച്ചും റി​യ​ലി​സ്റ്റി​ക്കാ​യി​ട്ടു​ള്ള ഒ​രു ഇ​ൻ​വ​സ്റ്റി​ഗേ​റ്റീ​വ് ത്രി​ല്ല​ർ. എ​സ്ഐ ഫെ​ലി​ക്സ് ലോ​പ്പ​സ് എ​ന്ന കേ​ന്ദ്ര ക​ഥാ​പാ​ത്ര​ത്തെ അ​നൂ​പ് മേ​നോ​ൻ അ​വ​ത​രി​പ്പി​ക്കു​ന്നു.

നോ​ബി, ര​മേ​ഷ് പി​ഷാ​ര​ടി, ജി.​സു​രേ​ഷ് കു​മാ​ർ, പ്ര​സാ​ദ് ക​ണ്ണ​ൻ, ദീ​പ​ക് ശി​വ​രാ​മ​ൻ (അ​റ​ബി​ക്ക​ഥ ഫെ​യിം ) ശൈ​ല​ജ അ​മ്പു, ത​ങ്ക​ച്ച​ൻ വി​തു​ര, ആ​ജി​ത്, ര​മ്യാ മ​നോ​ജ്, അ​ന​ഘ അ​ജി​ത്, രോ​ഹ​ൻ ലോ​ണ , ആ​ദ​ർ​ശ് ഷേ​ണാ​യ്, ര​തീ​ഷ് വെ​ഞ്ഞാ​റ​മൂ​ട്,ര​ഞ്ജ​ൻ​ദേ​വ്, ആ​ദ​ർ​ശ് ഷാ​ന​വാ​സ്, ഗൗ​രി ഗോ​പ​ൻ , ആ​തി​ര എ​ന്നി​വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു.

തി​ര​ക്ക​ഥ -അം​ബി​ക ക​ണ്ണ​ൻ​ബാ​യ്. ഗാ​ന​ങ്ങ​ൾ – അ​നൂ​പ് മേ​നോ​ൻ, രാ​ജീ​വ് ആ​ലു​ങ്ക​ൽ, വി​ഷ്ണു ഭ​ര​ത് ‘സം​ഗീ​തം – നി​നോ​യ് വ​ർ​ഗീ​സ്, രാ​ജ്കു​മാ​ർ രാ​ധാ​കൃ​ഷ്ണ​ൻ. ഛായാ​ഗ്ര​ഹ​ണം – പ്ര​ദീ​പ് നാ​യ​ർ. എ​ഡി​റ്റിം​ഗ് അ​ജു​അ​ജ​യ്. ക​ലാ​സം​വി​ധാ​നം – അ​ശോ​ക് നാ​രാ​യ​ണ​ൻ. കോ​സ്റ്റ്യൂം ഡി​സൈ​ൻ – അ​ശോ​ക് നാ​രാ​യ​ണ​ൻ. മേ​ക്ക​പ്പ് – റാ​ണാ​പ്ര​താ​പ്. മേ​ക്ക​പ്പ്- രാ​ജേ​ഷ് ര​വി. സ്‌​റ്റി​ൽ​സ് – സാ​ബി ഹം​സ. ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ – രാ​ജു സ​മ​ഞ്ജ. ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ടേ​ർ​സ് – ഷാ​ജി വി​ൻ​സ​ന്‍റ് സൂ​ര്യ. പ​ര​സ്യ​ക​ല -എ​സ്. കെ.​ഡി. ഫി​നാ​ൻ​സ് ക​ൺ​ട്രോ​ള​ർ.- ദി​ല്ലി ഗോ​പ​ൻ, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ – പ്ര​താ​പ​ൻ ക​ല്ലി​യൂ​ർ, പ്രൊ​ജ​ക്റ്റ് ഡി​സൈ​ന​ർ – ആ​ന​ന്ദ് പ​യ്യ​ന്നൂ​ർ. പാ​ലാ ഭ​ര​ണ​ങ്ങാ​നം,തി​രു​വ​ന​ന്ത​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​ട്ടാ​ണ് ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി​രി​ക്കുന്ന​ത്.​പി​ആ​ർ​ഒ- വാ​ഴൂ​ർ ജോ​സ്.

Related posts

Leave a Comment