അമേരിക്കന്‍ പ്രസിഡന്റാണിത് ചെയ്തതെങ്കില്‍ ആര്‍ക്കും പരാതിയുണ്ടാവുമായിരുന്നില്ല! ട്രംപ് 74ാം വയസ്സില്‍ വിവാഹം ചെയ്തില്ലേ; 30 വയസുകാരി നടിയെ ഭാര്യയാക്കിയ സംവിധായകന്‍ വേലു പ്രഭാകരന്‍ പറയുന്നു

velu-380വിവാദ ചിത്രങ്ങളാല്‍ വാര്‍ത്തകളിലിടം നേടുന്ന സംവിധായകനാണ് വേലു പ്രഭാകരന്‍. സ്വന്തം വിവാഹത്തിന്റെ പേരിലാണ് ഇപ്പോള്‍ ഇദ്ദേഹം വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുന്നത്. പുതിയ ചിത്രമായ ഒരു ഇയക്കുനരിന്‍ കാതല്‍ ഡയറിയുടെ റിലീസിന് ശേഷം പത്രക്കാരുടെയും സുഹൃത്തുക്കളുടെയും മുന്നില്‍ നടി ഷെര്‍ലി ദാസിനെ വേലു പ്രഭുകാരന്‍ വിവാഹം ചെയ്തു. 60 വയസ്സുള്ള വേലു പ്രഭാകരന്‍, 30 വയസ്സുള്ള ഷെര്‍ലിയെ ഭാര്യയാക്കിയതിനെതിരെ  പലരും സമൂഹ മാധ്യമങ്ങളിലൂടെ ഇദ്ദേഹത്തെ പരിഹസിച്ചു. ഇതിനെല്ലാം മറുപടിയുമായി സംവിധായകന്‍ രംഗത്തെത്തുകയും ചെയ്തു.  നമ്മുടെ രാജ്യത്ത് എന്റെ പ്രായത്തില്‍ ആരും വിവാഹം കഴിക്കില്ല. അത്രമാത്രം പുരോഗമിച്ചിട്ടുമില്ല. എന്നാല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് 74ാം വയസ്സില്‍ വിവാഹം ചെയ്യുകയാണെങ്കില്‍ അത് ആര്‍ക്കും പ്രശ്‌നമല്ല. എല്ലാ മനുഷ്യനും ഒരു പങ്കാളി വേണം. എനിക്ക് ഷെര്‍ലിയെപ്പോലെ ഒരാളെ കിട്ടിയതില്‍ സന്തോഷമുണ്ട്.

rgdmXBbghigjc

എന്നെ നന്നായി മനസ്സിലാക്കുന്ന ഒരു വ്യക്തിയാണവര്‍. ഇതൊരു അനുഗ്രഹമായി കാണുന്നു. എനിക്ക് നേരത്തേ ഒരു ഭാര്യയുണ്ടായിരുന്നു. ഞങ്ങള്‍ പിരിഞ്ഞു. ഇപ്പോള്‍ കുറെക്കാലമായി ഒറ്റയ്ക്കാണ്. ആ ഏകാന്തതയിലേക്കാണ് ഷെര്‍ലി വന്നത്. അവള്‍ക്ക് എന്നെ വിവാഹം ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് അറിയിച്ചപ്പോള്‍ എനിക്ക് വലിയ സന്തോഷമായി- വേലു പ്രഭാകരന്‍ പറഞ്ഞു. തന്നെ സിനിമയിലേക്ക് കൊണ്ടുവന്ന സംവിധായകനെ തന്നെ ജീവിത പങ്കാളിയാക്കിയതില്‍ ഷെര്‍ലിക്കും പറയാനുണ്ടായിരുന്നു. വേലു വളരെ സത്യസന്ധനായ വ്യക്തിയാണ്. പരസ്പരം അടുത്തപ്പോള്‍ അദ്ദേഹത്തെ പൂര്‍ണമായി മനസ്സിലാക്കാന്‍ എനിക്ക് കഴിഞ്ഞു. അതുകൊണ്ട് വിവാഹം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു- ഷെര്‍ലി പറഞ്ഞു. വേലു പ്രഭാകരന്റെ വിവാഹചിത്രമായി ആദ്യം പ്രചരിച്ചത് ഇയാക്കുനാരിന്‍ കാതല്‍ ഡയറിയിലെ നായിക പൊന്‍ സ്വാതിക്കൊപ്പമുള്ള ചിത്രമാണ്. എന്നാല്‍ അത് ആ ചിത്രത്തിലെ ചില രംഗങ്ങളായിരുന്നു. പിന്നീടാണ് സംവിധായകന്‍ വിവാഹം യഥാര്‍ത്ഥ്യമായിരുന്നുവെന്നും വധുവിന്റെ കാര്യത്തില്‍ മാത്രമേ സോഷ്യല്‍ മീഡിയക്ക് തെറ്റ് സംഭവിച്ചുളളുവെന്നും ദേശീയ മാധ്യമങ്ങള്‍ പുറത്ത് വിട്ടത്. ചെന്നൈയിലെ മാജിക് ലാറ്റേണ്‍ തിയേറ്ററില്‍ വച്ചായിരുന്നു വിവാഹം.

Related posts