വേണുവും വ്യാഴാഴ്ച ചന്തയും;  പച്ചക്കറി സാധനങ്ങളുമായി എത്തിയാൽ അഞ്ചുമണിക്കൂർ കൊണ്ട് എല്ലാം തീരും; വ്യത്യസ്തമായ കച്ചവട തന്ത്രം ഇങ്ങനെ…


വ​ട​ക്ക​ഞ്ചേ​രി: പ​ച്ച​ക്ക​റി ച​ന്ത എ​ന്ന് കേ​ൾ​ക്കു​ന്പോ​ൾ ന​മ്മ​ൾ ക​രു​തുക നി​ര​വ​ധി ക​ച്ച​വ​ട​ക്കാ​ർ നി​റ​യെ സാ​ധ​ന​ങ്ങ​ളു​മാ​യി വി​ല്പ​ന ന​ട​ത്തു​ന്ന സ്ഥ​ലം എ​ന്നൊ​ക്കെ​യാ​കും.​ എ​ന്നാ​ൽ മം​ഗ​ലം- ഗോ​വി​ന്ദാ​പു​രം സം​സ്ഥാ​ന പാ​ത​യി​ൽ മു​ട​പ്പ​ല്ലൂ​രി​ന​ടു​ത്ത് പ​ന്ത പ​റ​ന്പി​ൽ പാ​ത​യോ​ര​ത്ത് ഏ​റെ വ്യ​ത്യ​സ്ത​മാ​യ ഒ​രു ച​ന്ത ന​ട​ക്കു​ന്നു​ണ്ട്. ആ​ഴ്ച​ക​ളി​ൽ വ്യാ​ഴാ​ഴ്ച മാ​ത്ര​മെ ഈ ​ച​ന്ത​യു​ടെ പ്ര​വ​ർ​ത്ത​ന​മു​ള്ളു.

വി​ല്പ​ന​ക്കാ​ര​നാ​യി ഒ​രാ​ൾ മാ​ത്രം. പ​ച്ച​ക്ക​റി വാ​ങ്ങാ​ൻ പ​ക്ഷെ എ​ത്തു​ന്ന​ത് ഒ​രു വ​ലി​യ ച​ന്ത​യി​ൽ എ​ത്തു​ന്ന​ത്ര ആ​ളു​ക​ളും. വാ​ങ്ങാ​ൻ എ​ത്തു​ന്ന​വ​രെ നി​യ​ന്ത്രി​ക്കാ​ൻ ക​ച്ച​വ​ട​ക്കാ​ര​ൻ പാ​ടു​പെ​ടു​ന്ന സ്ഥി​തി. പ​ത്ത് രൂ​പ​ക്ക് മു​ത​ൽ ഒ​രു ക​വ​ർ നി​റ​യെ പ​ച്ച​ക്ക​റി കി​ട്ടും. ത്രാ​സോ മ​റ്റു അ​ള​വു​തൂ​ക്ക ഉ​പ​ക​ര​ണ​ങ്ങ​ളോ ഇ​വി​ടെ​യി​ല്ല.

കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന പ​ച്ച​ക്ക​റി​യി​ൽ നി​ന്നും വാ​രി കൊ​ടു​ക്കു​ക​യാ​ണ്.​ വ്യാ​ഴാ​ഴ്ച ദി​വ​സം അ​തി​രാ​വി​ലെ ച​ന്ത തു​ട​ങ്ങും. ​പ്ര​ദ്ദേ​ശ​ത്തെ ആ​ളു​ക​ളെ​ല്ലാം പ​ച്ച​ക്ക​റി വാ​ങ്ങാ​ൻ പി​ന്നെ പ്ര​വാ​ഹ​മാ​ണ്. ക​ച്ച​വ​ട​ക്കാ​ര​ന് ചു​റ്റും ആ​ളു​ക​ൾ നി​റ​യും. നീ​ണ്ട നാ​ല​ഞ്ച് മ​ണി​ക്കൂ​ർ ക​ച്ച​വ​ട​ക്കാ​ര​ന് വി​ശ്ര​മ​മി​ല്ല.​ ഭൂ​രി​ഭാ​ഗ​വും വീ​ട്ട​മ്മ​മാ​ർ. ഉ​ച്ച​യോ​ടെ കൊ​ണ്ടു​വ​ന്ന സാ​ധ​ന​ങ്ങ​ളെ​ല്ലാം ക​ഴി​ഞ്ഞ്ച​ന്ത അ​വ​സാ​നി​ക്കും.

ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു​ള്ള പ​ച്ച​ക്ക​റി​ക​ളാ​ണ് ഇ​യാ​ൾ വി​ല്പ​ന​ക്ക് കൊ​ണ്ടു​വ​രു​ന്ന​ത്. വ​ഴി​യോ​ര ച​ന്ത​യി​ൽ വാ​ങ്ങാ​ൻ എ​ത്തു​ന്ന​വ​രു​ടെ തി​ര​ക്ക് ക​ണ്ട് മ​റ്റു പ​ല​രും ഇ​വി​ടെ ത​ന്നെ ഇ​ത്ത​രം ക​ച്ച​വ​ടം തു​ട​ങ്ങി​യെ​ങ്കി​ലും ഒ​ന്നും വി​ജ​യി​ച്ചി​ല്ല.​
ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി വേ​ണു എ​ന്ന ആ​ളാ​ണ് ഇ​വി​ടെ ക​ച്ച​വ​ടം ന​ട​ത്തി​കൊ​ണ്ടി​രി​ക്കു​ന്ന​ത്. വ​ഴി വാ​ണി​ഭ ച​ന്ത പൊ​ടി​പൊ​ടി​ക്കു​ന്പോ​ൾ സ​മീ​പ​ത്തെ സ്ഥി​ര ക​ച്ച​വ​ട​ക്കാ​രാ​ണ് വെ​ട്ടി​ലാ​കു​ന്ന​ത്. ഒ​രു വി​ശ്വാ​സം അ​ത​ല്ലേ എ​ല്ലാം എ​ന്ന മ​ട്ടി​ലാ​ണ് ഈ ​ഏ​കാം​ഗ ച​ന്ത​യി​ൽ വി​ല്പ​ന ത​കൃ​തി​യാ​യി ന​ട​ക്കു​ന്ന​ത്.

Related posts