17.7 അ​ടി നീളം, 97 കിലോയോളം ഭാരം..! ഭീ​മ​ൻ പെ​രു​മ്പാമ്പിനെ പി​ടി​കൂ​ടി

ഫ്ളോ​റി​ഡ​യി​ൽ ഭീ​മ​ൻ പെ​രു​ന്പാ​ന്പി​നെ പി​ടി​കൂ​ടി; 17.7 അ​ടി നീ​ള​വും 215 പൗ​ണ്ട് തൂ​ക്ക​വും.

നേ​പ്പി​ൾ​സ് (ഫ്ളോ​റി​ഡ): ഫ്ളോ​റി​ഡ​യി​ൽ പ​തി​നെ​ട്ട് അ​ടി​യോ​ളം നീ​ള​വും 215 പൗ​ണ്ട് തൂ​ക്ക​വു​മു​ള്ള പെ​രു​ന്പാ​ന്പി​നെ പി​ടി​കൂ​ടി.

പെ​രു​ന്പാ​ന്പി​നെ കു​റി​ച്ച് ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന​വ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​ത്ര​യും വ​ലി​യ പാ​ന്പി​നെ പി​ടി​കൂ​ടി​യ​ത്.

ഇ​തു​വ​രെ ഫ്ളോ​റി​ഡ​യി​ൽ പി​ടി​കൂ​ടി​യി​ട്ടു​ള്ള പെ​രു​ന്പാ​ന്പു​ക​ളി​ൽ​വ​ച്ച് ഏ​റ്റ​വും വ​ലു​താ​ണി​ത്. എ​വ​ർ​ഗ്ലേ​യ്ഡി​ൽ നി​ന്നാ​ണ് പാ​ന്പി​നെ പി​ടി​കൂ​ടി​യ​ത്.

സാ​ധാ​ര​ണ ഫ്ളോ​റി​ഡ​യി​ൽ നി​ന്നു പി​ടി​കൂ​ടു​ന്ന പെ​രു​ന്പാ​ന്പു​ക​ൾ​ക്ക് ആ​റു മു​ത​ൽ 10 അ​ടി​വ​രെ​യാ​ണ് വ​ലി​പ്പം ഉ​ണ്ടാ​കാ​റു​ള്ള​ത്.

പെ​രു​ന്പാ​ന്പു​ക​ൾ​ക്ക് 20 അ​ടി​വ​രെ നീ​ളം ഉ​ണ്ടാ​കു​മെ​ന്നാ​ണ് ഗ​വേ​ഷ​ക​ർ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്.സൗ​ത്ത് ഏ​ഷ്യ​യി​ൽ കൂ​ടു​ത​ൽ ക​ണ്ടു​വ​രു​ന്ന ഇ​ത്ത​രം പെ​രു​ന്പാ​ന്പി​നെ 1970 ലാ​ണ് ഫ്ളോ​റി​ഡ​യി​ൽ ആ​ദ്യ​മാ​യി ക​ണ്ടു തു​ട​ങ്ങി​യ​ത്.

2000 മു​ത​ൽ ഇ​തു​വ​രെ ഫ്ളോ​റി​ഡാ ഫി​ഷ് ആ​ന്‍റ് വൈ​ൽ​ഡ് ലൈ​ഫ് 15,000 പെ​രു​ന്പാ​ന്പു​ക​ളെ കൊ​ല്ലു​ക​യോ, നീ​ക്കം ചെ​യ്യു​ക​യോ ചെ​യ്തി​ട്ടു​ണ്ട്.

എ​വ​ർ​ഗ്ലേ​യ്ഡ് പൈ​തോ​ണ്‍ ഹ​ണ്ടി​ഡ് സീ​സ​ണി​ൽ ഇ​തി​നെ പി​ടി​കൂ​ടു​ന്ന​വ​ർ​ക്ക് പ്ര​തി​ഫ​ല​വും ന​ൽ​കു​ന്നു​ണ്ട്.

Related posts

Leave a Comment